IPL 2024: എല്ലാത്തിനും കാരണം റോഡ്‌സിന്റെ രഹസ്യ ടിപ്പ്; വണ്ടര്‍ ക്യാച്ചിനെക്കുറിച്ച് ബിഷ്‌ണോയ്
ബാറ്റിംഗ് പ്രകടനങ്ങളും ബൗളിംഗ് പ്രകടനങ്ങളും മാത്രല്ല ഓരോ ഐപിഎല്‍ സീസണുകളും സമ്മാനിക്കുന്നത് അവിസ്മരണീയമായ ഫീല്‍ഡിംഗ് പ്രകടനങ്ങള്‍ കൂടിയാണ്. ക്യാച്ചസ് വിന്‍സ് മാച്ചസ് എന്ന് പറയാറുണ്ട്. കളിയുടെ ഗതി മാറ്റാന്‍ ക്യാച്ചിനും റണ്ണൗട്ടിനും സേവിനുമൊക്കെ സാധിക്കും. ഓരോ സീസണിലും അമ്പരപ്പിക്കുന്ന ഫീല്‍ഡിംഗ് പ്രകടനങ്ങള്‍ക്കും ഐപിഎല്‍ സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ഇന്നലെ രവി ബിഷ്‌ണോയ് എടുത്ത ക്യാച്ച്.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ബിഷ്‌ണോയിയുടെ മാസ്മരിക ക്യാച്ച് പിറന്നത്. ഗുജറാത്തിന്റെ കെയ്ന്‍ വില്യംസണിനെയാണ് ബിഷ്‌ണോയ് പുറത്താക്കിയത്. മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്നായിരുന്നു വില്യംസണിന്റെ വിക്കറ്റ്. ഒറ്റക്കയ്യിലായിരുന്നു ബിഷ്‌ണോയ് വില്യംസണിനെ പറന്നു പിടിച്ചത്.

എന്നാല്‍ ഇതില്‍ അത്ര അത്ഭുതപ്പെടാനൊന്നുമില്ല. ഗുജറാത്തിന്റെ ഫീല്‍ഡിംഗ് കോച്ച് സാക്ഷാല്‍ ജോണ്ടി റോഡ്‌സ് ആണ്. ലോകക്രിക്കറ്റ് നാളിതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍. മത്സര ശേഷം തന്റെ ക്യാച്ചിനെക്കുറിച്ച് ബിഷ്‌ണോയിയും റോഡ്‌സും സംസാരിച്ചിരുന്നു. ഒരു ദിവസം പോലും ബിഷ്‌ണോയ് പ്രാക്ടീസ് മുടക്കാറില്ലെന്നാണ് റോഡ്‌സ് പറയുന്നത്. അതാണ് ഫലം കണ്ടതെന്നും ഇതിഹാസ താരം പറഞ്ഞു.
''രവി ബിഷ്‌ണോയ് കാരണം ഞാന്‍ മടുത്തു പോയി. അവന്‍ ഒരു ദിവസം പോലും പ്രാക്ടീസ് മുടക്കില്ല. എല്ലാ ദിവസവും ക്യാച്ചുകളെടുക്കും. തന്റെ ബൗളിംഗില്‍ അവന്‍ കഠിനാമായി അധ്വാനിക്കുന്നുണ്ട്. ബാറ്റിംഗില്‍ അത്രയില്ല. പക്ഷെ അത് കുഴപ്പമില്ല. ഫീല്‍ഡിംഗിന്റെ കാര്യത്തിലാണെങ്കില്‍ അവന്‍ ഒരിക്കലും ഡഗ്ഗൗട്ടില്‍ ഇരിക്കുകയോ ഡ്രസ്സിംഗ് റൂമില്‍ ഒളിച്ചിരിക്കുകയോ ചെയ്യില്ല'' എന്നാണ് റോഡ്‌സ് പറയുന്നത്.
''ബൗളിംഗ് ചെയ്യുമ്പോള്‍ ഫോളോ ത്രൂ ക്യാച്ച് അധിക ബുദ്ധിമുട്ടാണ്. ആ ക്യാച്ചില്‍ ഏറ്റവും നന്നായത് അവന്‍ പിന്നിലേക്ക് പോയി സ്വയം കുറച്ച് സമയം നല്‍കിയെന്നതാണ്. മിക്കപ്പോഴും നമ്മള്‍ കാണാന്‍ വൈകുകയും പന്തിന്റെ എക്രോസ് പോവുകയും ചെയ്യും' എന്നും റോഡ്‌സ് പറയുന്നുണ്ട്. അതേസമയം താന്‍ റോഡ്‌സ് നല്‍കിയൊരു ടിപ്പാണ് എപ്പോഴും പിന്തുടരുന്നതെന്നാണ് രവി ബിഷ്‌ണോയ് പറയുന്നത്.
''ഞാന്‍ ഒന്നും ചിന്തിക്കാറില്ല. പന്ത് എനിക്ക് നേരെ വരുന്നത് കണ്ടപ്പോള്‍ റിയാക്ട് ചെയ്യുക മാത്രമാണ് ചെയ്തത്. ഫോളോ ത്രൂവില്‍ ഞാന്‍ എതിര്‍വശത്തേക്ക് പോയിരുന്നു. പക്ഷെ പന്തിനായി ചാടാന്‍ പറ്റി. ചെന്നാലേ അറിയാന്‍ പറ്റൂ എന്നാണല്ലോ പറയുക. കോച്ചില്‍ നിന്നും ആ മന്ത്രയാണ് ഞാന്‍ പഠിച്ചത്'' എന്നാണ് ബിഷ്‌ണോയ് പറയുന്നത്.
അതേസമയം മത്സരത്തില്‍ 33 റണ്‍സിനാണ് ലഖ്‌നൗ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് 130 റണ്‍സ് മാത്രമാണ് നേടാനായത്. ലഖ്‌നൗവിനായി മാര്‍ക്കസ് സ്റ്റോയ്‌സ് അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ യാഷ് ഠാക്കൂര്‍ അഞ്ച് വിക്കറ്റും വീഴ്ത്തി. ഈ സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് യാഷ് ഠാക്കൂറിന്റേത്. ഈ വിജയത്തോടെ പോയന്റ് ടേബിളില്‍ ലഖ്‌നൗ മൂന്നാമത് എത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications