Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മൂന്നാം ഓവറില്‍ തൃപാഠി ഔട്ട്, റിവ്യു വിളിക്കാതെ കൊല്‍ക്കത്ത; അബദ്ധം മുതലാക്കി ഫിഫ്റ്റിയിലേക്ക്!

വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ പ്ലേ ഓഫ് വരെ എത്തിയ ടീമാണ് ഹൈദരാബാദ്. ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്ത് സമാനതകളില്ലാത്തതാണ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും പിന്നാലെ വരുന്നവരുമെല്ലാം മിന്നും ഫോമിലാണുള്ളത്. ലീഗ് ഘട്ടത്തിലുടനീളം എതിര്‍ ടീം ബൗളര്‍മാര്‍ക്ക് പേടി സ്വപ്‌നമായിരുന്നു ഹൈദരാബാദിന്റെ ബാറ്റിംഗ് നിര. അതുകൊണ്ട് തന്നെ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഒട്ടും അത്ഭുതം തോന്നിയിരുന്നില്ല.

എന്നാല്‍ കളിക്കളത്തില്‍ കണ്ടത് മറ്റൊരു ഓസീസ് ഇതിഹാസത്തിന്റെ രാജകീയമായ തിരിച്ചുവരവായിരുന്നു. സീസണിലുടനീളം തന്റെ ലേലത്തുകയോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് പഴി കേട്ട മിച്ചല്‍ സ്റ്റാര്‍ക് ഹൈദരാബാദ് ടോപ് ഓര്‍ഡറിനെ കീറി മുറിക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കി സ്റ്റാര്‍ക് ഹൈദരാബാദിനെ പ്രഹരിച്ചു. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടെ വീഴ്ത്തി സ്റ്റാര്‍ക് തുടക്കത്തില്‍ തന്നെ കളി കൊല്‍ക്കത്തയുടെ വരുതിയിലാക്കുകയായിരുന്നു.

IPL 2024

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക് നേടിയത്. മൂന്ന് വിക്കറ്റുകള്‍ എന്നത് നാല് വിക്കറ്റുകളാക്കി മാറ്റാനുള്ള അവസരം സ്റ്റാര്‍ക്കിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആ അവസരം തിരിച്ചറിയാനും മുതലെടുക്കാനും കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. മൂന്നാമനായി ക്രീസിലെത്തിയ രാഹുല്‍ തൃപാഠിയുടെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. അര്‍ധ സെഞ്ചുറി നേടിയാണ് തൃപാഠി പിന്നീട് മടങ്ങിയത്.

ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. സ്റ്റാര്‍ക് എറിഞ്ഞ മികച്ചൊരു യോര്‍ക്കര്‍ വന്ന് പതിച്ചത് രാഹുല്‍ തൃപാഠിയുടെ ബൂട്ടിലായിരുന്നു. എന്നാല്‍ റിവ്യു വിളിക്കാനുള്ള ആത്മവിശ്വാസം കൊല്‍ക്കത്തയുടെ നായകനും താരങ്ങളും കാണിച്ചില്ല. എന്നാല്‍ പിന്നീടുള്ള റിപ്ലേകളില്‍ രാഹുല്‍ തൃപാഠി പുറത്തായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു. കൊല്‍ക്കത്ത റിവ്യു വിളിച്ചിരുന്നുവെങ്കില്‍ ഉറപ്പായും രാഹുല്‍ പുറത്താകുമായിരുന്നു. ഈ സമയം ഹൈദരാബാദിന്റെ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലായിരുന്നു.

കൊല്‍ക്കത്ത നല്‍കിയ ലൈഫ് രാഹുല്‍ തൃപാഠി കൃത്യമായി തന്നെ വിനിയോഗിച്ചു. 28 പന്തില്‍ അര്‍ധ സെഞ്ചുറി നേടുകയും ക്ലാസെനൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്താനും തൃപാഠിയ്ക്ക് സാധിച്ചു. ഇരുവരും ചേര്‍ന്ന് 37 പന്തില്‍ 62 റണ്‍സാണ് നേടിയത്. മൂന്നാം ഓവറില്‍ രക്ഷപ്പെട്ട രാഹുല്‍ തൃപാഠി പുറത്താകുന്നത് 35 പന്തില്‍ 55 റണ്‍സുമായാണ്. ആന്ദ്ര റസലിന്റെ മികച്ചൊരു ഫീല്‍ഡിംഗ് പ്രകടനത്തിലാണ് രാഹുല്‍ തൃപാഠി പുറത്താകുന്നത്.

Story first published: Tuesday, May 21, 2024, 21:21 [IST]
Other articles published on May 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+