Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മറ്റേതെങ്കിലും രാജ്യത്ത് ഇത് നടക്കുമോ? പാണ്ഡ്യയെ കൂവരുത്! പിന്തുണയുമായി അശ്വിന്‍

മുംബൈ: രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സിനെ നായകനാക്കിയത് ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല. ആ തീരുമാനം പുറത്ത് വന്നതു മുതല്‍ ആരാധകര്‍ തങ്ങളുടെ അനിഷ്ടം അറിയിക്കുന്നുണ്ട്. മുംബൈയുടെ മത്സരങ്ങളിലെല്ലാം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ ആരാധകര്‍ ചാന്റുകളും മറ്റ് അധിക്ഷേ പ്രകടനങ്ങളും ഉയര്‍ത്തുന്നത് പതിവായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍. താന്‍ കഴിഞ്ഞ രണ്ട് സീസണുകളിലും നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എതിരായ മത്സരങ്ങളില്‍ ഹാര്‍ദ്ദിക്കിന് ആരാധകരില്‍ നിന്നും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രണ്ട് മത്സരങ്ങളും മുംബൈ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ പിന്തുണയുമായി എത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് താരമാണ് അശ്വിന്‍. മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി ഇതൊരു മോശം ട്രാന്‍സ്ഫര്‍ ആയിരുന്നുവെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കേണ്ട സമയമായോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അശ്വിന്‍. താരത്തിനും ഫ്രാഞ്ചൈസിയ്ക്കും ഇതില്‍ ഉത്തരവാദികളെല്ലും ആരാധകര്‍ തന്നെയാണെന്നുമാണ് അശ്വിന്‍ പറയുന്നത്.

Hardik Pandya

''ഫ്രാഞ്ചൈസിയ്‌ക്കോ താരത്തിനോ ഇതില്‍ റോളില്ല. ഉത്തരവാദിത്തം ആരാധകര്‍ക്കാണുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്'' എന്നാണ് അശ്വിന്‍ പറയുന്നത്. ''നിങ്ങളിത് മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നത് കണ്ടിട്ടുണ്ടോ? ജോ റൂട്ടിന്റേയും സാക്ക് ക്രോളിയുടേയും ആരാധകര്‍ തമ്മിലടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ജോ റൂട്ടിന്റേയും ജോസ് ബട്ട്‌ലറുടേയും ആരാധകര്‍ അടിയുണ്ടാക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇത് ഭ്രാന്താണ്. ഓസ്‌ട്രേലിയയില്‍ സ്റ്റീവ് സ്മിത്തിന്റേയും പാറ്റ് കമ്മിന്‍സിന്റേയും ആരാധകര്‍ അടിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാണ് അശ്വിന്‍ ചോദിക്കുന്നത്.

''ഞാനിത് പലവട്ടം പറഞ്ഞിട്ടുണ്ട്. ഇത് ക്രിക്കറ്റാണ്. ഇത് സിനിമാ സംസ്‌കാരമാണ്. മാര്‍ക്കറ്റിംഗും പൊസിഷനിംഗും ബ്രാന്റിംഗുമൊക്കെയുണ്ട്. ഞാനതൊന്നും നിരസിക്കുന്നില്ല. ഞാനതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിലും അതിന്റെ ഭാഗമാകുന്നതിലും തെറ്റില്ല'' അശ്വിന്‍ പറയുന്നു.

''ആരാധകരുടെ പോര് ഇത്ര വൃത്തികെട്ടതായി മാറരുത്. ഈ താരങ്ങളെല്ലാം ഏത് രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഓര്‍ക്കണം. നമ്മുടെ രാജ്യത്തെയാണ്. പിന്നെ എന്തിനാണ് ഒരു ക്രിക്കറ്റ് താരത്തെ കൂകി വിളിക്കുന്നത്. എനിക്ക് മനസിലാകുന്നില്ല. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടമല്ലെങ്കില്‍, അയാളെ കൂകിവിളിക്കുമ്പോള്‍ എന്തിനാണ് ടീം ഒരു വിശദീകരണം നല്‍കേണ്ടത്. മുമ്പ് ഇത് സംഭവിക്കാത്തത് പോലെ അഭിനയിക്കുകയാണ് നമ്മള്‍'' അശ്വിന്‍ പറയുന്നു.

''സൗരവ്വ് ഗാംഗുലി സച്ചിന് കീഴില്‍ കളിച്ചിട്ടുണ്ട്. തിരിച്ചും. ഇവര്‍ രണ്ടു പേരും ദ്രാവിഡിന്റെ കീഴിലും കളിച്ചിട്ടുണ്ട്. ഇവര്‍ മൂന്നു പേരും അനില്‍ കുംബ്ലെയുടെ കീഴിവും അവര്‍ നാലു പേരും ധോണിയുടെ കീഴിലും കളിച്ചിട്ടുണ്ട്. ഇവര്‍ ധോണിയുടെ കീഴില്‍ കളിക്കുമ്പോള്‍ ഇവരെല്ലാം ക്രിക്കറ്റ് ജയന്റ്‌സ് ആണ്. ധോണിയും വിരാടിന്റെ കീഴില്‍ കളിച്ചിട്ടുണ്ട്'' അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.

''നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. എന്താണ് പ്രശ്‌നം എന്നറിയുമോ? നമ്മളെല്ലാം നമ്മളുടെ വീട്ടില്‍ സന്തോഷമായി ഇരിക്കുകയാണ്. എന്നിട്ട് പുറത്ത് നോക്കി മറ്റാരുടേയെങ്കിലും നേരെ തിരിയുകയാണ്. സ്വയം ചെയ്യാന്‍ മടിയാണ്. ആദ്യം തിരുത്തേണ്ടത് നമ്മളെ തന്നെയാണ്. ഇത് റിയല്‍ ടൈം സ്‌പോര്‍ട്‌സ് ആണ്. യഥാര്‍ത്ഥ സ്‌പോര്‍ട്‌സിന് യഥാര്‍ത്ഥ വികാരങ്ങളും കാണും. അതിനുമപ്പുറം എങ്ങനെയാണ് നമ്മള്‍ പോവുക, അതിനെ എങ്ങനെയാണ് ബാലന്‍സ് ചെയ്യുക എന്നതിലാണ് കാര്യം. സ്‌പോര്‍ട്‌സിനെ സിനിമയുമായി താരതമ്യം ചെയ്യാനാകില്ല.'' അശ്വിന്‍ പറയുന്നു.

''താരങ്ങളും താര ആരാധനയും നല്ലതാണ്. ഞാനതിനൊപ്പമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ളതെല്ലാം ആസ്വദിക്കണം. പക്ഷെ മറ്റൊരാളെ താഴെ ഇട്ടാകരുത്. നമ്മുടെ രാജ്യത്തു നിന്നും അപ്രതക്ഷ്യമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്'' എന്നും അശ്വിന്‍ പറയുന്നുണ്ട്. അതേസമയം സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് തിങ്കളാഴ്ച മുംബൈ ഇറങ്ങും. രാജസ്ഥാന്‍ റോയല്‍സിനെയാണ് തിങ്കളാഴ്ച മുംബൈ നേരിടുക.

Story first published: Saturday, March 30, 2024, 16:11 [IST]
Other articles published on Mar 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+