Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പുറത്തായ ബട്ട്‌ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം രാജസ്ഥാന്റെ ഏകപക്ഷീയമായ വിജയമായിരുന്നു കണ്ടത്. എന്നാല്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ മുംബൈ തിരിച്ചുവരവ് നടത്തിയിരുന്നു. രാജസ്ഥാന്റെ മിന്നും ഫോമിലുള്ള ബാറ്റര്‍ ജോസ് ബട്ട്‌ലറെ പുറത്താക്കി പിയുഷ് ചൗളയാണ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയത്.

കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ സെഞ്ചുറിയുടെ ആത്മവിശ്വാസത്തിലാണ് ബട്ട്‌ലര്‍ മുംബൈയ്‌ക്കെതിരെ ഇറങ്ങിയത്. ബട്ട്‌ലറും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് രാജസ്ഥാന് വേണ്ടി താളം കണ്ടെത്തി വരികയായിരുന്നു ബട്ട്‌ലര്‍ പുറത്താകുന്നത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ എട്ടാം ഓവറിലാണ് ബട്ട്‌ലര്‍ പുറത്താകുന്നത്. വെറ്ററന്‍ താരം പീയുഷ് ചൗളയുടെ പന്തിന് മുന്നില്‍ ബട്ട്‌ലര്‍ക്ക് മറുപടിയില്ലാതാവുകയായിരുന്നു.

IPL 2024

ആ ഓവറിളെ ആദ്യത്തെ നാല് പന്തുകളില്‍ ചൗള വിട്ടു നല്‍കിയത് രണ്ട് സിംഗിളുകള്‍ മാത്രമായിരുന്നു. എന്നാല്‍ അഞ്ചാം പന്തില്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബട്ട്‌ലര്‍ ബൗണ്ടറി നേടുകയായിരുന്നു. പക്ഷെ ഓവറിലെ അവസാന പന്തില്‍ ചൗളയുടെ മനോഹരമായൊരു ഗൂഗ്ലിയില്‍ ബട്ട്‌ലര്‍ പുറത്തായി. ബട്ട്‌ലറുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പിയുഷ് ചൗളയുടെ പന്ത് ബട്ട്‌ലറുടെ സ്റ്റമ്പെടുക്കുകയായിരുന്നു. അതിമനോഹരമായ ഈ ബൗളിംഗ് പ്രകടനത്തിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.

എന്നാല്‍ ബട്ട്‌ലറെ ചൗള യാത്രയാക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചാണ് ചൗള ബട്ട്‌ലറെ പുറത്തേക്ക് പറഞ്ഞയച്ചത്. കളിക്കിടെ താരങ്ങള്‍ക്കിടയില്‍ ഇത്തരം നിമിഷങ്ങളൊക്കെ സാധാരണയാണെങ്കിലും ഇതല്‍പ്പം കൂടിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും ബട്ട്‌ലര്‍ പോയ ക്ഷീണം അറിയിക്കാതെ ജെയ്‌സ്വാളും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു വരികായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. 45 പന്തില്‍ 65 റണ്‍സ് നേടിയ തിലക് വര്‍മയായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. നെഹാല്‍ വദേരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ കൂട്ടുകെട്ടാണ് മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുന്തന്. നെഹാല്‍ 24 പന്തുകളില്‍ നിന്നും 49 റണ്‍സെടുത്താണ് പുറത്തായത്. അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് മുംബൈയെ കുരുക്കിയിട്ടത്.

അതേസമയം ഒമ്പത് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. സെഞ്ചുറി നേടിയ ജെയ്‌സ്വാളാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 60 പന്തുകളില്‍ നിന്നും 104 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. ബട്ട്‌ലര്‍ 25 പന്തില്‍ 35 റണ്‍സെടുത്താണ് പുറത്തായത്. നായകന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി ജെയ്‌സ്വാളിനൊപ്പം പുറത്താകാതെ നിന്നു. ഈ വിജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. അതേസമയം മുംബൈ ഏഴാം സ്ഥാനത്താണ്.

Story first published: Tuesday, April 23, 2024, 17:09 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+