Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പറന്നുയര്‍ന്ന് പതിരണ; വാര്‍ണറെ പുറത്താക്കിയ വണ്ടര്‍ ക്യാച്ച്; കയ്യടിച്ച് ധോണി

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ചൊരു തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റ് വീഴും മുമ്പ് ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പേസര്‍ മതീഷ പതിരണയുടെ അസാധ്യമായൊരു ക്യാച്ചിലൂടെയാണ് ചെന്നൈ ആദ്യ ബ്രേക്ക് ത്രൂ നേടുന്നത്. 52 റണ്‍സെടുത്താണ് വാര്‍ണര്‍ പുറത്താകുന്നത്.

സംഭവം നടക്കുന്നത് ഡല്‍ഹി ഇന്നിംഗ്‌സ് പത്താം ഓവറിലെത്തി നില്‍ക്കവെയായിരുന്നു. മികച്ച നിലയിലായിരുന്നു ഡേവിഡ് വാര്‍ണര്‍. ടീമിനെ വലിയൊരു സ്‌കോറിലേക്ക് നയിക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. താരം അര്‍ധ സെഞ്ചുറി പിന്നിടുകയും ചെയ്തിരുന്നു. എന്നാല്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വാര്‍ണറെ പതിരണ പറന്ന് പിടിക്കുകയായിരുന്നു. ഒറ്റകൈയ്യിലായിരുന്നു പതറാണ ക്യാച്ചെടുത്തത്.

IPL 2024

തന്റെ വലതു വശത്തേക്ക് ഫുള്‍ ലെങ്തില്‍ ചാടിയാണ് പതിരണ വാര്‍ണറെ പിടികൂടുന്നത്. മുന്‍ നായകന്‍ എംഎസ് ധോണിയടക്കമുള്ള ചെന്നൈ താരങ്ങളുടെ കയ്യടി പതിരണയുടെ ക്യാച്ചിനുള്ള അംഗീകരമാണ്. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനായുള്ള മത്സരത്തിലേക്ക് തന്റെ എന്‍ട്രി നടത്തിയിരിക്കുകയാണ് ഇതോടെ പതിരണ. ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അതേസമയം 35 പന്തിലാണ് വാര്‍ണര്‍ 52 റണ്‍സെടുത്തത്. വാര്‍ണര്‍ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത പൃഥ്വി ഷാ 43 രണ്‍സെടുത്താണ് പുറത്താകുന്നത്. പിന്നാലെ വന്ന മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ 18 റണ്‍സാണ് നേടിയത്. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. മാര്‍ഷിനേയും സ്റ്റബ്‌സിനേയും പുറത്താക്കിയത്.

പതിരണയാണ്.അതേസമയം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. ഡേവിഡ് വാര്‍ണര്‍ക്ക് പിന്നാലെ നായകന്‍ റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ 51 റണ്‍സാണ് പന്ത് നേടിയത്. നാല് ഫോറും മൂന്ന് സിക്‌സുമാണ് പന്ത് അടിച്ചത്. അക്‌സര്‍ പട്ടേല്‍ ഏഴ് റണ്‍സും അഭിഷേക് പൊറേല്‍ ഒമ്പത് റണ്‍സുമാണ് നേടിയത്. പന്തിന്റെ തിരിച്ചുവരവ് ഡല്‍ഹിയ്ക്ക് ആശ്വാസം പകരുന്നതാണ്.

അതേസമയം ഒരു ഘട്ടത്തില്‍ 200 ലെത്തുമെന്ന് കരുതിയതായിരുന്നു ഡല്‍ഹിയുടെ ടോട്ടല്‍. എന്നാല്‍ വാര്‍ണറുടെ വിക്കറ്റ് പോയതോടെ ഡല്‍ഹിയുടെ താളം തെറ്റുകയായിരുന്നു. പിന്നാലെ തുടരെ തുടരെ വിക്കറ്റുകള്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി. ഒടുവില്‍ നായകന്‍ റിഷഭ് പന്തിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ ഡല്‍ഹി തിരികെ വരികയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത പതിരാണയാണ് ഡല്‍ഹി ബൗളര്‍മാരിലെ താരം.

Story first published: Sunday, March 31, 2024, 21:01 [IST]
Other articles published on Mar 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+