For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പൊരുതാന്‍ പോരും ആരുമില്ല, രോഹിത്തും നമനും മാത്രം! മുംബൈയുടെ പരാജയ കാരണം

By Abin MP

തിരിഞ്ഞു നോക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് ഈ ഐപിഎല്ലില്‍ സന്തോഷം നല്‍കുന്നൊരു ഓര്‍മ്മ പോലും ഉണ്ടാകില്ല. ഈ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും ആദ്യം പുറത്തായ ടീമാണ് മുംബൈ. ഇന്നലെ ലഖ്‌നൗവിനെതിരെ നടന്ന തങ്ങളുടെ അവസാന മത്സരത്തിലും മുംബൈ പരാജയപ്പെട്ടു. നായകനായി മുംബൈയിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിന്റെ ഏഴയലത്തു പോലും എത്തിയില്ല.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ മുംബൈയുടെ പരാജയ കാരണം ബാറ്റിംഗിലെ മോശം പ്രകടനമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. മുന്‍ നായകന്‍ രോഹിത് ശര്‍മയും നമന്‍ ധിറുമൊഴികെയുള്ള ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടുവെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ലഖ്‌നൗവിനെതിരെ 18 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്.

IPL 2024

മുംബൈയ്‌ക്കെതിരെ ലഖ്‌നൗ ഉയര്‍ത്തിയ ലക്ഷ്യം 215 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗ് നേടിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. സീസണിലെ ലഖ്‌നൗവിന്റെ ഏഴാമത്തെ വിജയമാണിത്. മുംബൈ ബാറ്റര്‍മാരില്‍ നിന്നും എന്തെങ്കിലും പ്രതിരോധമുണ്ടായത് രോഹിത്തില്‍ നിന്നും നമനില്‍ നിന്നുമാണെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

''അവര്‍ ഇത്തവണ ഓപ്പണില്‍ പുതിയൊരു കാര്യം ചെയ്തു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഡെവാള്‍ഡ് ബ്രേസിനാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് ഇംപാക്ട് പ്ലെയര്‍ ആയിരുന്നു. രോഹിത് റണ്‍ നേടി. അവസാന ഘട്ടത്തില്‍ നമന്‍ ധിറും. പക്ഷെ ഇതിനിടയില്‍ വേറാരുമുണ്ടായിരുന്നില്ല'' ആകാശ് ചോപ്ര പറയുന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടേയും ഇഷാന്‍ കിഷന്റേയും ഡെവാള്‍ഡ് ബ്രേവിസിന്റേയും സ്ലോ ഇന്നിംഗ്‌സുകളാണ് മുംബൈയെ പിന്നിലാക്കിയതെന്നും ചോപ്ര പറയുന്നുണ്ട്.

''20 പന്തുകളില്‍ നിന്നും 23 റണ്‍സാണ് ബ്രേവിസ് നേടിയത്. 13 പന്തുകളില്‍ നിന്നും 16 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. ഇഷാന്‍ കിഷന്‍ ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയിലായിരുന്നു. അവരുടെ ഇന്നിംഗ്‌സ് നോക്കുമ്പോള്‍, 200 ന് മുകളിലുള്ള സ്‌കോര്‍ നേടാന്‍ 100-200 സ്‌ട്രൈക്ക് റേറ്റ് മതിയാകില്ല'' എന്നാണ് ചോപ്രയുടെ പ്രതികരണം. പിന്നാലെയാണ് ആകാശ് ചോപ്ര നമന്‍ ധിറിന്റെ പ്രകടനത്തെ പ്രശംസിക്കുന്നത്.

''നമന്‍ ധിര്‍ അവസാനം പൊരുതിയിരുന്നു. പക്ഷെ അവര്‍ക്ക് മുന്നിലുണ്ടായിരുന്ന ലക്ഷ്യം നേടാന്‍ അത് മതിയായിരുന്നില്ല. കുറേക്കൂടി റണ്‍ വേണ്ടി വന്നിരുന്നു. ഒരിക്കല്‍ കൂടി അവര്‍ വീണു പോയി. തിലക് വര്‍മ കളിച്ചിരുന്നില്ല. പക്ഷെ കളിച്ചവര്‍ ആരും തന്നെ നന്നായി കളിച്ചില്ല. അതാണ് സംഭവിച്ചത്'' എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

അതേസമയം 38 പന്തുകളില്‍ നിന്നും 68 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 28 പന്തുകളില്‍ നിന്നും 62 റണ്‍സുമായി നമന്‍ പൊരുതി നോക്കിയിരുന്നു. സൂര്യകുമാര്‍ യാദവ് ഡക്ക് ആയപ്പോള്‍ ബ്രാവിസ് 20 പന്തില്‍ 23 റണ്‍സും ഹാര്‍ദിക് 13 പന്തില്‍ 16 റണ്‍സും കിഷന്‍ 15 പന്തില്‍ 14 റണ്‍സുമാണ് നേടിയത്. അതേസമയം പിയുഷ് ചൗളയും നുവാന്‍ തുഷാരയുമാണ് മുംബൈ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തിയതെന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.

Story first published: Saturday, May 18, 2024, 15:42 [IST]
Other articles published on May 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+