Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്‌സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി

നാളിതുവരെ ഐപിഎല്ലില്‍ സ്ഥിരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമായിരുന്നു റിയാന്‍ പരാഗ്. ഫോമില്ലായ്മയുടെ കാര്യത്തില്‍ മാത്രം സ്ഥിരത പുലര്‍ത്തുന്ന പരാഗിനെ എന്തുകൊണ്ട് സ്ഥിരമായി ടീമില്‍ ഉള്‍പ്പെടുത്തുന്നു എന്ന ചോദ്യം കഴിഞ്ഞ കുറേ സീസണുകളായി രാജസ്ഥാന്‍ ടീം മാനേജുമെന്റ് കേള്‍ക്കുന്നതാണ്. സോഷ്യല്‍ മീഡിയ യാതൊരു ദയയുമില്ലാതെയാണ് പരാഗിനെ ട്രോളിയിരുന്നത്.

എന്നാല്‍ തന്റെ വിമര്‍ശകരേയും തന്നെ സംശയത്തോടെ നോക്കിയവരേയും കൊണ്ട് തനിക്ക് വേണ്ടി കയ്യടിപ്പിച്ചിരിക്കുകയാണ് റിയാന്‍ പരാഗ്. കഴിഞ്ഞ വര്‍ഷം നേരിട്ട ക്രൂരമായ ട്രോളുകള്‍ക്കുള്ള മധുരപ്രതികാരം. തുടക്കം ആഭ്യന്തര ക്രിക്കറ്റിലൂടെയായിരുന്നു. സയ്യ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിന് വേണ്ടി തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ചുറികള്‍ നേടി റെക്കോര്‍ഡ് ഇട്ടാണ് പരാഗ് ഐപിഎല്ലിനെത്തുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിന്റെ തിളക്കവുമായി വന്ന പരാഗിന് രാജസ്ഥാന്‍ നല്‍കിയത് ബാറ്റിംഗ് പൊസിഷന്‍ നാലാമത്തേതായിരുന്നു. തന്നിലേല്‍പ്പിക്കപ്പെട്ട ജോലി ആദ്യ മത്സരത്തില്‍ തന്നെ റിയാന്‍ പരാഗ് വൃത്തിയായി ചെയ്തു. ലക്‌നൗിന് എതിരായ മത്സരത്തില്‍ വെടിക്കെട്ട് വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയ പരാഗ് നേടിയത് 29 പന്തില്‍ 43 റണ്‍സാണ്. പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഡല്‍ഹിയെ നേരിട്ടത്.

IPL 2024

ഡല്‍ഹിയ്‌ക്കെതിരെ രാജസ്ഥാന്റെ ഓപ്പണര്‍മാരും നായകനും വീണപ്പോള്‍ ആങ്കറിംഗ് റോള്‍ ഏറ്റെടുത്ത പരാഗ് അശ്വിനൊപ്പം ചേര്‍ന്ന് ടീമിനെ രക്ഷിച്ചെടുക്കകയായിരുന്നു. പതിയെ തുടങ്ങിയ ഇന്നിംഗ്‌സ് 26 പന്തില്‍ നിന്നും 26 റണ്‍സ് നേടി നില്‍ക്കെ ഗിയര്‍ ചേഞ്ച് ചെയ്തു. പിന്നീട് കണ്ടത് വെടിക്കെട്ട് തന്നെയായിരുന്നു. എട്ട് പന്തില്‍ 24 റണ്‍സുമായി റിയാന്‍ പരാഗ് അര്‍ധ സെഞ്ചുറിയിലേക്ക്. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 45 പന്തില്‍ 84 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. അതില്‍ ആറ് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും.

റിയാന്‍ പരാഗിന്റെ ബാറ്റിംഗ് മികവില്‍ ഡല്‍ഹിയെ 12 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇതോടെ വിമര്‍ശിച്ചവര്‍ക്കെല്ലാം പരാഗിനെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ലെന്നായിരിക്കുകയാണ്. പോയ വര്‍ഷത്തെ റിയാന്‍ പരാഗില്‍ നിന്നും രൂപത്തിലും ഭാവത്തിലും കളി രീതിയിലുമെല്ലാം ഒരുപാട് മാറിയിട്ടുണ്ട് ഇന്നത്തെ റിയാന്‍ പരാഗ്. നിലവിലെ ഫോം മുന്നോട്ടും തുടരാന്‍ സാധിച്ചാല്‍ ഈ സീസണിലെ താരമായി മാറാന്‍ പരാഗിന് സാധിക്കും.

ഇതിനിടെ ഇപ്പോഴിതാ റിയാന്‍ പരാഗിന്റെ പഴയൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഐപിഎല്ലില്‍ ഒരു ഓവറില്‍ താന്‍ നാല് സിക്‌സുകള്‍ അടിക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ പരാഗ് പങ്കുവച്ച ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. തന്റെ ഭാവി റിയാന്‍ പരാഗ് മുന്‍കൂട്ടി പ്രവചിച്ചത് പോലെയാണ് ട്വീറ്റ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. '''എന്റെ അന്തരാത്മാവ് പറയുന്നു, ഈ ഐപിഎല്ലില്‍ ഞാന്‍ ഒരു ഓവറില്‍ നാല് സിക്‌സ് അടിക്കുമെന്ന്'' എന്നായിരുന്നു പരാഗിന്റെ ട്വീറ്റ്.

അതേസമയം കഴിഞ്ഞ ദിവസത്തെ മത്സര ശേഷം പരാഗ് പറഞ്ഞത് കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ ബെഡ്ഡില്‍ തന്നെയായിരുന്നുവെന്നും പെയിന്‍ കില്ലര്‍ കഴിച്ചാണ് ഏഴുന്നേറ്റത് എന്നുമായിരുന്നു. ''കഴിഞ്ഞ മൂന്ന് ദിവസമായി കഠിനാധ്വാനം ചെയ്യേണ്ടി വന്നു. കിടക്കയിലായിരുന്നു. സുഖമില്ലാതായി. പെയിന്‍ കില്ലര്‍ കഴിച്ചാണ് എഴുന്നേറ്റത്. എന്നിട്ടും ഇന്ന് മാനേജ് ചെയ്യാന്‍ പറ്റി. ഞാന്‍ അതീവ സന്തുഷ്ടനാണ്'' എന്നായിരുന്നു മത്സര ശേഷം പരാഗ് പറഞ്ഞത്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ആഭ്യന്തര ക്രിക്കറ്റിനാണ് പരാഗ് നല്‍കുന്നത്.

Story first published: Friday, March 29, 2024, 12:12 [IST]
Other articles published on Mar 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+