For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവല്ല, കളി തോല്‍ക്കാന്‍ കാരണം ഈ വിക്കറ്റ്; സംഗക്കാരയുടെ ത്വാതിക അവലോകനം!

By Abin MP

മലയാളികളടക്കമുള്ള രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് കടുത്ത നിരാശ നല്‍കുന്നതായിരുന്നു ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിലെ ഫലം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കാതെ തടഞ്ഞു നിര്‍ത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ എസ്ആര്‍എച്ച് രാജസ്ഥാനെ എറിഞ്ഞിട്ടതോടെ കളി കൈവിട്ടു. നായകന്‍ സഞ്ജു സാംസണ്‍ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞുവെന്ന വിമര്‍ശനവും കേള്‍ക്കാന്‍ ഇടയാക്കി.

എന്നാല്‍ സഞ്ജുവിന്റെ വിക്കറ്റിനേക്കാള്‍ കളിയുടെ ഗതി മാറ്റിയത് മറ്റൊരു താരത്തിന്റെ വിക്കറ്റ് ആണെന്നാണ് കോച്ച് കുമാര്‍ സംഗക്കാര പറയുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായതാണ് കളിയുടെ ടേണിംഗ് പോയന്റ് എന്നാണ് സംഗക്കാര പറയുന്നത്. ജയ്‌സ്വാള്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ രാജസ്ഥാന് സാധിക്കാതെ വരികയായിരുന്നു. സ്പിന്നര്‍ ഷഹബാസ് അഹ്‌മദ് ആണ് എട്ടാം വിക്കറ്റില്‍ ജയ്‌സ്വാളിനെ പുറത്താക്കുന്നത്.

IPL 2024

ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ വന്നവരൊക്കെ അതിവേഗം കൂടാരം കയറിയതോടെ രാജസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. രാജസ്ഥാന്റെ യുവനിര ഹൈദരാബാദിന്റെ സ്പിന്‍ കൂട്ടുകെട്ടായ അഭിഷേക് ശര്‍മ-ഷഹബാസ് ദ്വയത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന് മേല്‍ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് തങ്ങളുടെ മൂന്നാം ഐപിഎല്‍ ഫൈനലിലെത്തിയിരിക്കുകയാണ്.

''ഞങ്ങളുടേത് മികച്ച തുടക്കമായിരുന്നു. പവര്‍പ്ലേയില്‍ 51 റണ്‍സ് നേടിയിരുന്നു. പതിനാലാം ഓവറിലോ പതിനഞ്ചാം ഓവറിലോ 120 ലെത്തുക എന്നത് മാത്രമായിരുന്നു വേണ്ടിയിരുന്നത്. വിക്കറ്റുകള്‍ കയ്യിലുള്ളപ്പോള്‍ ഒരോവറില്‍ പതിനൊന്നോ പത്തോ റണ്‍ എന്ന റേറ്റ് ഒട്ടും പ്രയാസമായിരുന്നില്ല. പിന്നീട് വിക്കറ്റ് കുറച്ച് മാറി. ആദ്യ വിക്കറ്റിന് ശേഷം വേണ്ടത്ര പാര്‍ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്യാന്‍ സാധിക്കാത്തതും തിരിച്ചടിച്ചു'' എന്നാണ് മത്സര ശേഷം കുമാര്‍ സംഗക്കാര പറഞ്ഞത്.

''എനിക്ക് തോന്നുന്നത് ചേസിംഗില്‍ ഞങ്ങള്‍ കുറച്ചധികം ക്ലിനിക്കല്‍ ആയിപ്പോയി എന്നാണ്. എളുപ്പത്തില്‍ കളി ജയിക്കാനാകില്ല. ശക്തമായ പോരാട്ടമാണ്. ജയസ്വാള്‍ ആ ഘട്ടത്തില്‍ പുറത്താകുന്നതോടെയാണ് കളിയിലേക്ക് ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ രുന്നത്. അതിന് ശേഷം കുറച്ച് ബുദ്ധിമുട്ടായി. അവിടെ തന്നെ തുടരുകയും വിക്കറ്റിന്റെ വേഗതയെ മനസിലാക്കുകയുമായിരുന്നു വേണ്ടത്'' എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്ട്‌ലറുടെ അഭാവം ടീമിനെ ബാധിച്ചത് എങ്ങനെയെന്നും സംഗക്കാര പറയുന്നുണ്ട്.

''ലോകകപ്പ് ഷെഡ്യൂള്‍ വളരെ അടുത്തിരിക്കുകയാണ്. അതിനാല്‍ തങ്ങളുടെ താരങ്ങളെല്ലാം തന്നെ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ വേണമെന്ന് ഇംഗ്ലണ്ട് ചിന്തിച്ചിട്ടുണ്ടാകും. അവൈലബിലിറ്റിയാണ് ഏറ്റവും മികച്ച എബിലിറ്റി എന്ന് ഞങ്ങള്‍ എപ്പോഴും പറയാറുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് ജോസിനെ നഷ്ടമായി. അതൊരു വലിയ നഷ്ടം തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല'' എന്നാണ് ബട്ട്‌ലറെക്കുറിച്ച് സംഗക്കാര പറയുന്നത്.

ഐപിഎള്‍ 2024 ന്റെ ആദ്യ പകുതി രാജസ്ഥാന്റെ പേരിലാണ് അടയാളപ്പെടുത്തിയിരുന്നത്. ബാറ്റിംഗിലും ബൗളിംഗിലും എതിര്‍ ടീമുകള്‍ക്ക് മേല്‍ ശക്തമായ ആധിപത്യം രാജസ്ഥാനുണ്ടായിരുന്നു. സഞ്ജുവും സംഘവും ഇക്കൊല്ലം കപ്പെടുക്കുമെന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷകള്‍. എന്നാല്‍ ആരാധകരെയാകെ നിരാശപ്പെടുത്തി കൊണ്ട് സീസണിന്റെ രണ്ടാം പകുതിയില്‍ രാജസ്ഥാന്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ പരാജയപ്പെട്ടാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുന്നത്. ബാംഗ്ലൂരിനെ പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരികെ വന്നുവെങ്കിലും ഒടുവില്‍ ഹൈദരാബാദിന് മുന്നില്‍ വീഴുകയായിരുന്നു.

Story first published: Saturday, May 25, 2024, 21:02 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+