For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്‌

By Abin MP

ഈ സീസണില്‍ മികച്ച ഫോമിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുള്ളത്. സീസണിന് മുമ്പായി മുന്‍ നായകനും തങ്ങളെ ഐപിഎല്‍ കിരീട ജേതാക്കളുമാക്കിയ ഗൗതം ഗംഭീറിനെ പരിശീലകനായി കൊല്‍ക്കത്ത തിരികെ കൊണ്ടു വന്നിരുന്നു. ഗംഭീറിന്റെ ശിക്ഷണത്തില്‍ കരുത്തരായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കെകെആര്‍ അതില്‍ അഞ്ചിലും വിജയിക്കുകയും ചെയ്തു.

2012 ലും 14ലും കൊല്‍ക്കത്ത കപ്പ് നേടുമ്പോള്‍ ഗംഭീറായിരുന്നു നായകന്‍. ഈ സമയത്ത് കൊല്‍ക്കത്തയുടെ ബൗളിംഗ് പരിശീലകനായി ഉണ്ടായിരുന്നത് പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം ആയിരുന്നു. 2017 ലാണ് അക്രമും കെകെആറും പിരിയുന്നത്. എങ്കിലും കെകെആറിനുള്ള പിന്തുണ പരസ്യമായി തന്നെ വസീം അക്രം അറിയിക്കാറുണ്ട്.

IPL 2024

''കെകെആര്‍ നല്ല നിലയിലാണ്. ഞാന്‍ കെകെആറിനെയാണ് പിന്തുണയ്ക്കുന്നത്. ഞാന്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. അത് എന്റെ ടീമാണ്. ഞാന്‍ ഓന്തിനെപ്പോലെ നിറം മാറില്ല'' എന്നാണ് കഴിഞ്ഞ ദിവസം വസീം അക്രം പറഞ്ഞത്. ഗംഭീറിന്റെ തിരിച്ചുവരവ് കെകെആറിന്റെ പ്രകടനത്തില്‍ മാറ്റം കൊണ്ടു വന്നിട്ടുണ്ടെന്നാണ് വസീം അക്രം പറയുന്നത്. നരെയ്‌നെ ഓപ്പണറാക്കുന്നതടക്കം പല തീരുമാനങ്ങളും ഗംഭീര്‍ എടുത്തിട്ടുണ്ട്. അത് ടീമിന് ഗുണം ചെയ്യുകയും ചെയ്തു.

''തീര്‍ച്ചയായും. ഗൗതം ഗംഭീറിന്റെ വരവ് കെകെആര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഗംഭീര്‍ പോയ ശേഷം കെകെആര്‍ ഒരു തവണ മാത്രമാണ് ഫൈനലിലെത്തിയത്. അതും അവര്‍ പരാജയപ്പെട്ടു. അവരുടെ പിന്നീടുള്ള പ്രകടനങ്ങളും അത്ര നല്ലതായിരുന്നില്ല. സുനില്‍ നരെയ്‌നെ വച്ച് ഗംഭീര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. അവനെ പിന്തുണച്ചു. പരാജയപ്പെട്ടാലും സ്‌കോര്‍ കണ്ടെത്തിയാലും നീ ഓപ്പണ്‍ ചെയ്യുമെന്ന് പറഞ്ഞു. അതിന് ശേഷം അവന്റെ പ്രകടനം നോക്കു'' എന്നാണ് വസീം അക്രം പറയുന്നത്.

''അദ്ദേഹത്തിന്റെ ഇമേജ് വേറെയാണ്. പക്ഷെ ഗൗതം ഗംഭീര്‍ വളരെ സിമ്പിളായ, സ്‌ട്രെയിറ്റ് ഫോര്‍വേഡാ മനുഷ്യനാണ്. വളരെ ഈസി ഗോയിംഗ് ആണ്. നല്ല തമാശക്കാരനുമാണ്. നമ്മുടെ സംസ്‌കാരത്തെ വച്ച് നോക്കുമ്പോള്‍ അവന്‍ കുറച്ചധികം സ്‌ട്രെയിറ്റ് ഫോര്‍വേഡും വളരെ ശാന്തനുമാണ്'' എന്നും വസീം അക്രം പറയുന്നുണ്ട്. ''ഗംഭീര്‍ നമ്പറുകളുടെ ആരാധകനാണ്. അദ്ദേഹത്തിന് എപ്പോഴും നമ്പര്‍ 9 വേണം, അതിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് എപ്പോഴും ബുദ്ധിമുട്ടാറുണ്ട്. ഇതൊരു രഹസ്യമാണ്'' എന്നും വസീം അക്രം പറയുന്നു.

അതേസമയം ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം വിജയിക്കുകയും രണ്ടെണ്ണം പരാജയപ്പെടുകയും ചെയ്ത കെകെആര്‍ പോയന്റ് ടേബിളില്‍ രണ്ടാമതാണുള്ളത്. പത്ത് പോയന്റാണ് കെകെആറിനുള്ളത്. ബാക്കിയുള്ള കളികളില്‍ പരാമവധി വിജയിച്ച് പ്ലേ ഓഫ് യോഗ്യത നേടാനാണ് ശ്രേയസ് അയ്യരും സംഘവും ശ്രമിക്കുന്നത്. യുവതാരങ്ങളുടേയും മുതിര്‍ന്ന താരങ്ങളുടേയും ഫോം കെകെആറിന് സഹായകമാകുന്നുണ്ട്. ഏപ്രില്‍ 26 ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കെകെആറിന്റെ അടുത്ത മത്സരം.

Story first published: Wednesday, April 24, 2024, 18:04 [IST]
Other articles published on Apr 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+