Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അടുത്ത സീസണില്‍ പതിരണയെ മുംബൈയിലെത്തിക്കും! നീക്കം ഈ ഇതിഹാസ താരം വഴി

ഈ സീസണില്‍ ചെന്നൈയ്ക്കായി മിന്നും പ്രകടനാണ് മതീഷ പതിരണ പുറത്തെടുക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെയടക്കമുള്ള വിജയങ്ങളില്‍ പതിരണയുടെ പ്രകടനം നിര്‍ണായകമായിരുന്നു. മത്സരത്തിന് പിന്നാലെ ഇതിഹാസ താരം ലസിത് മലിംഗ പതിരണയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. മുംബൈയുടെ ബൗളിംഗ് കോച്ചാണ് ലസിത് മലിംഗ ഇപ്പോള്‍. തന്റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന പതിരണയെക്കുറിച്ച് മതിപ്പോടെയാണ് മലിംഗ സംസാരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 20 റണ്‍സിനായിരുന്നു മുംബൈ പരാജയപ്പെട്ടത്. നാല് ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകളാണ് ചെന്നൈയ്ക്കായി പതിരണ വീഴ്ത്തിയത്. താരത്തിന്റെ ഈ പ്രകടനമാണ് രോഹിത് ശര്‍മയുടെ സെഞ്ചുറിയടക്കം പിറന്നിട്ടും മുംബൈയെ വിജയത്തിലേക്ക് എത്തിക്കാതിരുന്നത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് ഓവറില്‍ 70 റണ്‍സുമായി നിന്ന മുംബൈയുടെ ഇഷാന്‍ കിഷനേയും സൂര്യകുമാര്‍ യാദവിനേയും തന്റെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി പതിരണയാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

IPL 2024

പിന്നാലെ തന്റെ രണ്ടാം ഓവറില്‍ തിലക് വര്‍മയേയും പതിരണ പുറത്താക്കി. രോഹിത് ശര്‍മയുമായി അമ്പത് റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി നില്‍ക്കുകയായിരുന്നു തിലക് വര്‍മ. പതിനെട്ടാം ഓവറില്‍ പവര്‍ ഹിറ്റര്‍ റൊമാരിയോ ഷെപ്പേര്‍ഡിനേയും പുറത്താക്കിയത് പതിരണയാണ്. ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കഴിഞ്ഞ ദിവസം പതിരണ പുറത്തെടുത്തത്.

മത്സര ശേഷം ട്വിറ്ററിലൂടെയായിരുന്നു ലസിത് മലിംഗയുടെ പ്രകടനം. പന്തിന്മേലുള്ള നിയന്ത്രണത്തിലും ലെങ്തിലും പതിരണ പുലര്‍ത്തുന്ന മികവിനെയാണ് സ്വന്തം നാട്ടുകാരനായ ലസിത് മലിംഗ പുകഴ്ത്തിയത്. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ പതിരണയുടെ ഫോം ശ്രീലങ്കന്‍ ടീമിന് നിര്‍ണായകമായിരിക്കുമെന്നും മലിംഗ പറയുന്നുണ്ട്.

''കഴിഞ്ഞ ദിവസത്തെ മതീഷ പതിരണയുടെ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു. അവന്റെ കണ്‍ട്രോളും ലൈനും ലെങ്തുമെല്ലാം കാര്യമായി തന്നെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകകപ്പ് അടുത്തിരിക്കെ അവന്റെ ഫോം ശ്രീലങ്കയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്'' എന്നാണ് മലിംഗ ട്വീറ്റ് ചെയ്തത്. നേരത്തെ കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനുമെതിരായ മത്സരങ്ങള്‍ പരുക്കു മൂലം പതിരണയ്ക്ക് നഷ്ടമായിരുന്നു.

കഴിഞ്ഞ ദിവസത്തെ മത്സര ശേഷം പതിരണയ്ക്ക് തങ്ങള്‍ നല്‍കിയ ഇരട്ടപ്പേര് ചെന്നൈ നായകന്‍ റുതുരാജ് വെളിപ്പെടുത്തിയിരുന്നു. ''ഇത്തരം വേദികളില്‍ ബാറ്റിംഗിലും ബൗളിംഗിലും സ്‌പെഷ്യല്‍ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഞങ്ങളുടെ മലിംഗ നന്നായി തന്നെ യോര്‍ക്കറടക്കം എറിഞ്ഞു. തുഷാറും ശാര്‍ദുലും നന്നായി പന്തെറിഞ്ഞു. അവന്‍ ഞങ്ങളുടെ ബേബി മലിംഗയാണ്. അതാണ് അവനെ ഞങ്ങള്‍ വിളിക്കുന്ന പേര്'' എന്നാണ് റുതുരാജ് പറഞ്ഞത്.

അതേസമയം മലിംഗയുടെ പ്രസ്തവാനയ്ക്ക് പിന്നാലെ അടുത്ത ലേലത്തില്‍ പതിരണയെ മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജസ്പ്രീത് ബുംറയ്ക്ക് യോഗ്യനായൊരു പങ്കാളിയെ കണ്ടെത്താന്‍ മുംബൈയ്ക്ക് ഈ സീസണിലും സാധിച്ചിട്ടില്ല. അതിനാല്‍ മലിംഗ ബൗളിംഗ് കോച്ചായിരിക്കെ പതിരണ വരികയാണെങ്കില്‍ അത് വലിയ മാറ്റമായിരിക്കും മുംബൈ ബൗളിംഗ് ലൈനപ്പിലുണ്ടാക്കുക.

Story first published: Monday, April 15, 2024, 20:58 [IST]
Other articles published on Apr 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+