Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: മുംബൈ പുറത്ത്, ഇന്ത്യയ്ക്ക് സുവര്‍ണ്ണാവസരം; മുതലാക്കാന്‍ പറ്റുമോ?

മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ അവസാനിപ്പിക്കുന്നത് നല്ല ഓര്‍മ്മകളൊന്നുമില്ലാതെയാണ്. പ്ലേ ഓഫ് യോഗ്യത പോലും നേടാന്‍ സാധിക്കാതെ മുംബൈ പുറത്തായിരിക്കുകയാണ്. 12 മത്സരങ്ങളില്‍ നിന്നും നാല് മത്സരങ്ങളില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ഈ സീസണില്‍ എലിമിനേറ്റ് ആക്കപ്പെട്ടുന്ന ആദ്യ ടീമാണ്. എന്നാല്‍ മുംബൈയുടെ പുറത്താകല്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കാരണങ്ങള്‍ പരിശോധിക്കാം.

ഇന്ത്യന്‍ ടീമിന്റെ നാല് പ്രധാന താരങ്ങളായ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മുംബൈ താരങ്ങളാണ്. ലോകകപ്പിലെ ഇന്ത്യന്‍ പ്ലെയിംഗ് ഇലവില്‍ ഇവര്‍ നാലു പേരും തീര്‍ച്ചയായും ഉണ്ടാകും. രോഹിത് ഇന്ത്യയുടെ നായകനും ഹാര്‍ദിക് ഉപനായകനുമാണ്. സൂര്യ പ്രധാന ബാറ്റര്‍മാരില്‍ ഒരാളും ബുംറ പേസ് നിരയെ നയിക്കുന്ന ബൗളറുമാണ്.

IPL 2024

മെയ് 17 നാണ് മുംബൈയുടെ ഈ സീസണിലെ അവസാന മത്സരം. അതിനാല്‍ ലോകകപ്പ് ആരംഭിക്കുന്നത് മുന്നോടിയായി ഇവര്‍ നാലു പേര്‍ക്കും മൂന്ന് ആഴ്ചയോളം തയ്യാറാകാന്‍ ലഭിക്കും. ജൂണ്‍ അഞ്ചിന് അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അപ്പോഴേക്കും വിശ്രമിക്കാനും ലോകകപ്പിനായി തയ്യാറെടുക്കാനും നാല് പേര്‍ക്കും സാധിക്കും.

ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ഐപിഎല്ലിലേക്ക് എത്തുന്നത് പരുക്കിന് ശേഷമാണ്. അഞ്ച് മാസത്തോളമായിരുന്നു ഹാര്‍ദിക് പുറത്തിരുന്നത്. സൂര്യയും മൂന്ന് മാസം റീഹാബിലായിരുന്നു. അതിനാല്‍ ലോകകപ്പിലേക്ക് എത്തുമ്പോള്‍ പരുക്കൊന്നും വരാതെ, ആവശ്യമായ ഇടവേള ഇരുവര്‍ക്കും ലഭിക്കും. ജസ്പ്രീത് ബുംറയ്ക്കും നേരത്തെ പരുക്കേറ്റിയിരുന്നു. ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ ബുംറയ്ക്ക് പരുക്കുകളില്ലാതെ മതിയായ വിശ്രമത്തോടെ ലോകകപ്പിന് തയ്യാറാകാന്‍ ഈ ഇടവേള സഹായിക്കും.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഈ ലോകകപ്പ് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ രോഹിത് തുടര്‍ച്ചയായി കളിച്ചു കൊണ്ടിരിക്കുകയാണഅ. ലോകകപ്പില്‍ രോഹിത്തിന്റെ ഫിറ്റ്‌നസ് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ വളരെ നിര്‍ണായകമാണ്. പേസര്‍മാരായ ബുംറയ്ക്കും ഹാര്‍ദിക്കിനും തങ്ങളുടെ ജോലി ഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് വീണ്ടെടുക്കാനും ഈ ഇടവേള സഹായിക്കും. രോഹിത്തിനെ പോലെ തന്നെ ബുംറയും ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി കൡച്ചു കൊണ്ടിരിക്കുകയാണ്.

പാണ്ഡ്യയെ സംബന്ധിച്ച് ഫിസിക്കല്‍ ഫിറ്റ്‌നസ് മാത്രമല്ല മാനസികമായും കരുത്ത് നേടിയെടുക്കാന്‍ ഈ ഇടവേള സഹായിക്കും. ഐപിഎല്ലില്‍ തുടര്‍ച്ചയായ പരാജയങ്ങളും മുംബൈയുടെ നായകനായുള്ള തിരിച്ചുവരവുമെല്ലാം ഹാര്‍ദിക്കിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. താരത്തിന്റെ മാനസികാരോഗ്യത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടാകും. ഈ ഉത്തരവാദിത്തങ്ങളില്‍ നിന്നും അല്‍പ്പനാള്‍ മാറി നില്‍ക്കാനും ലോകകപ്പിനെ നേരിടാന്‍ മാനസികമായി തയ്യാറെടുക്കാനും ഹാര്‍ദിക്കിന് സാധിക്കും.

സൂര്യകുമാറും ബുംറയും ഒഴികെയുള്ള മുംബൈയുടെ രണ്ട് ഇന്ത്യന്‍ താരങ്ങളും ഇപ്പോള്‍ ഫോമിലല്ല കളിക്കുന്നത്. തുടക്കത്തിലെ ഫോം രോഹിത്തിന് പിന്നീട് നഷ്ടപ്പെട്ടപ്പോള്‍ തുടക്കം മുതല്‍ താളം കണ്ടെത്താനാകാതെ വലയുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഈ അവസ്ഥയില്‍ നിന്നൊരു മാറ്റം കൊണ്ടു വരാന്‍ ഒരുപക്ഷെ ഈ ഇടവേള ഇരുവരേയും സഹായിച്ചേക്കും. ഇന്ത്യയുടെ വിജയങ്ങള്‍ക്ക് രോഹിത്തിന്റേയും പാണ്ഡ്യയുടേയും ഫോമിലേക്കുള്ള തിരിച്ചുവരവ് വളരെ നിര്‍ണായകമാണ്. പ്രത്യേകിച്ചും പാണ്ഡ്യയുടെ സെലക്ഷന്‍ തന്നെ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ താരത്തിന് തിരികെ വരേണ്ടത് വളരെ നിര്‍ണായകമാണ്.

Story first published: Thursday, May 9, 2024, 20:40 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+