Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് രോഹിത്..! മുന്‍ നായകന് ആര്‍പ്പുവിളിച്ച് ഗ്യാലറിയില്‍ ആരാധകര്‍; നാണംകെട്ട് ഹാര്‍ദ്ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഐപിഎല്‍ 2024ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് പരസ്പരം ഏറ്റുമുട്ടി. മുന്‍ ചാമ്പ്യന്മാരായ രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന മത്സരത്തിന് വേറേയുമുണ്ട് നാടകീയതകള്‍. അതിലൊന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയ നായകനായിരുന്നു ഹാര്‍ദ്ദിക്. എന്നാല്‍ ഈ സീസണിലേക്ക് എത്തുമ്പോള്‍ ഹാര്‍ദ്ദിക്കിനെ മുംബൈ സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്തിനെ നയിച്ച താരമാണ് ഹാര്‍ദ്ദിക്. അതേസമയം ഹാര്‍ദ്ദിക് മുംബൈയിലേക്ക് എത്തിയത് നായകനായിട്ടായിരുന്നു. മുംബൈയെ അഞ്ച് വട്ടം ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സ് സ്ഥാനത്തു നിന്നും നീക്കിയാണ് മുംബൈ ഹാര്‍ദ്ദിക്കിനെ നായകനാക്കിയിരിക്കുന്നത്. രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ കളിക്കുകയും താരമായി മാറുകയും ചെയ്ത പ്ലെയര്‍ ആണ് ഹാര്‍ദ്ദിക് പാണ്ഡ്യ.

IPL 2024

രോഹിത്തിനെ മാറ്റി പാണ്ഡ്യയെ നായകനാക്കിയതും നായകനാക്കിയ രീതിയും മുംബൈ ആരാധകരില്‍ കടുത്ത അമര്‍ഷം ജനിപ്പിച്ചതായിരുന്നു. തീരുമാനം പുറത്ത് വന്നത് മുതല്‍ക്കെ സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയും മുംബൈ ആരാധകര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് മുംബൈയുടെ നായകനായി നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്ക് എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആരാധകരുടെ അനിഷ്ടത്തിന്റെ തീവ്രത സ്വയം രുചിച്ചറിയുകയും ചെയ്തു.

കടുത്ത അപമാനമാണ് പാണ്ഡ്യയ്ക്ക് ഇന്ന് നേരിടേണ്ടി വന്നത്. ടോസിനായി ഹാര്‍ദ്ദിക് പാണ്ഡ്യ മൈതാന മധ്യത്തിലേക്ക് വന്നപ്പോള്‍ മുംബൈ ആരാധകര്‍ വരവേറ്റത് രോഹിത് രോഹിത് ചാന്റുകളോടായിരുന്നു. ഗ്യാലറിയിലെങ്ങും രോഹിത്തിന്റെ പേരായിരുന്നു മുഴങ്ങിയത്. അപ്‌നാ ക്യാപ്റ്റന്‍ കൈസാ ഹേ, രോഹിത് ശര്‍മ ജൈസാ ഹേ ചാന്റുകളും രോഹത് ശര്‍മ സിന്ദാബാദ് വിളികളുമൊക്കെയായി രോഹിത്തിനോടുള്ള തങ്ങളുടെ കൂറ് അവര്‍ വിളിച്ച് പറയുകയായിരുന്നു.

രോഹിത്തിനെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുംബൈ ക്യാമ്പിലും വിള്ളലുകളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തനിക്ക് കീഴില്‍ കളിച്ചിരുന്നൊരാളെ തനിക്ക് മേലെ പ്രതിഷ്ടിച്ചതില്‍ രോഹിത് ശര്‍മ അതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരങ്ങളും ഈ തീരുമാനത്തില്‍ ഒട്ടും സന്തുഷ്ടരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. രോഹിത് ശര്‍മയുടെ പകരക്കാരനായി വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കാതിരുന്നതില്‍ ബുംറയ്ക്കും അതൃപ്തിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രോഹിത് ക്യാപ്റ്റന്‍സിയിലില്ല എന്നത് ടീമിന്റെ തന്ത്രങ്ങളെ ഒട്ടും ബാധിക്കില്ലെന്നാണ് നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. ''ഒരു മാറ്റവുമുണ്ടാകില്ല. അദ്ദേഹം എന്നും എന്നെ സഹായിക്കാനുണ്ടാകും. ഈ ടീം അദ്ദേഹത്തിന്റെ കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനെ മുന്നോട്ട് കൊണ്ടു പോവുകയാണ് ഞാന്‍ ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ കരങ്ങള്‍ എന്നും എന്റെ തോളിലുണ്ടാകും'' എന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം ആരാധകരെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും എന്നാല്‍ വേണ്ടത് എന്താണെന്നതില്‍ ഫോക്കസ് ചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പാണ്ഡ്യ പറഞ്ഞിരുന്നു. ആരാധകര്‍ക്ക് അമര്‍ഷം അറിയിക്കാനുള്ള അവകാശമുണ്ടെന്നും താന്‍ അവരുടെ അഭിപ്രായത്തെ മാനിക്കുന്നതായും പാണ്ഡ്യ പറഞ്ഞിരുന്നു. ടീമിനുള്ളിലെ പടലപ്പിണക്കത്തിന്റെ വാര്‍ത്തകളെ മുംബൈ ക്യാമ്പ് തള്ളിക്കളയുമ്പോഴും ആരാധകര്‍ക്കിടയിലെ എതിര്‍പ്പുകള്‍ അവര്‍ക്ക് അവഗണിക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത.

ഗുജറാത്തിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ വിജയികളാക്കി മാറ്റിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ആ നേട്ടം മുംബൈയിലും നായകന്‍ എന്ന നിലയില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഇപ്പോഴത്തെ വിമര്‍ശനങ്ങളുടെയെല്ലാം വായടിപ്പിക്കാന്‍ സാധിക്കും. പ്ലെയര്‍ എന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയ്ക്കായി പുറത്തെടുത്ത പ്രകടനങ്ങള്‍ സമാനതകളില്ലാത്തതാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും അത് ആവര്‍ത്തിക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കുമോ എന്നത് കണ്ടറിയണം.

അതേസമയം ഗുജറാത്തിനെതിരെ ടോസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിന് ശേഷം ഗുജറാത്ത് ആരാധകര്‍ക്ക് നന്ദി പറഞ്ഞ പാണ്ഡ്യ മുംബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത് ശുബ്മന്‍ ഗില്‍ ആണ്. നായകനായി ഗില്ലിന്റെ ആദ്യ സീസണ്‍ ആണിത്. നായകനായുള്ള ഗില്ലിന്റെ മികവും ഈ സീസണില്‍ വിലയിരുത്തപ്പെടും.

Story first published: Sunday, March 24, 2024, 21:58 [IST]
Other articles published on Mar 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+