For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റുതുരാജ് കാണിച്ചത് മണ്ടത്തരം, ചെന്നൈയെ തോല്‍പ്പിച്ച തീരുമാനം; തുറന്നടിച്ച് ഷമി

By Abin MP

ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വിജയയാത്ര തുടരുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചൈന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ നായകന്‍ റുതുരാജ് ഗെയ്ഗ്വാദ് എടുത്തൊരു സുപ്രധാന തീരുമാനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ചെന്നൈ ആയിരുന്നു ടോസ് വിജയിച്ചത്. ബൗളിംഗ് ആയിരുന്നു ആയിരുന്നു ചെന്നൈ നായകന്‍ റുതുരാജ് തിരഞ്ഞെടുത്തത്. എന്നാല്‍ ബാറ്റിംഗിന് അനുകൂലമായൊരു പിച്ചില്‍ ബൗളിംഗ് തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് അപ്പോള്‍ തന്നെ ഉയര്‍ന്നു വന്നത്. പ്രതീക്ഷിച്ചത് പോലെ ആ തീരുമാനം ചെന്നൈയ്ക്ക് തിരിച്ചടിയായി മാറി.

IPL 2024

പിച്ചിന്റെ ആനുകൂല്യ മുതലെടുത്ത് ഗുജറാത്ത് ചെന്നൈയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഗുജറാത്ത് നേടിയത്. ഈ തകര്‍ച്ചയില്‍ നിന്നും തിരികെ വരാന്‍ ചെന്നൈയ്ക്ക് പിന്നീട് സാധിച്ചതേയില്ല. ഇതിന് പിന്നാലെയാണ് ചെന്നൈ നായകന്‍ റുതുരാജിന്റെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് മുഹമ്മദ് ഷമി രംഗത്തെത്തിയിരിക്കുന്നത്.

''ടോസ് നേടിയ ശേഷം സിഎസ്‌കെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അത് തെറ്റായൊരു തീരുമാനമായി മാറി. കാരണം രണ്ട് ഓപ്പണര്‍മാരും കളി ചെന്നൈയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തു. അവര്‍ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നേടിയത് 210 റണ്‍സാണ്'' എന്നാണ് ഷമി പറയുന്നത്. പിച്ചിന്റേയും ഗ്രൗണ്ടിന്റേയും സവിശേഷതകള്‍ മനസിലാക്കാനും അതനുസരിച്ച് തീരുമാനം എടുക്കുന്നതിലും റുതുരാജും സംഘവും പിഴവു വരുത്തിയെന്നാണ് മുഹമ്മദ് ഷമിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.

അതേസമയം മറുപടി ബാറ്റിംഗില്‍ ചെന്നൈ പൊരുതി നോക്കിയിരുന്നു. 196 റണ്‍സാണ് ചെന്നൈ നേടയത്. ഈ വിജയത്തോടെ ഗുജറാത്തിന്റെ പോയന്റ് 12 ആയി മാറി. അടുത്ത മത്സരം കൂടി വിജയിച്ച് 14 പോയന്റ് നേടാന്‍ സാധിച്ചാല്‍ ഗുജറാത്തിന് പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധിച്ചേക്കും. അതേസമയം മത്സരം ശേഷം തങ്ങള്‍ക്കു മുന്നിലെ വഴി വെല്ലുവിളി നിറഞ്ഞതാണെന്ന കാര്യം ചെന്നൈ നായകന്‍ റുതുരാജ് പറഞ്ഞിരുന്നു.

''ഫീല്‍ഡിംഗ് ഞങ്ങളെ കുറിച്ച് കൈവിട്ടു. 10-15 റണ്‍സ് വിട്ടുകൊടുത്തു. ഞങ്ങളുടെ എക്‌സിക്യൂഷന്‍ നല്ലതായിരുന്നു. പക്ഷെ അവര്‍ വളരെ നന്നായി കളിച്ചു. രണ്ട് ബാറ്റര്‍മാരും അസാധ്യമായിട്ടാണ് കളിച്ചത്. ഇവിടെ റണ്‍ നിയന്ത്രിക്കുക പ്രയാസമാണ്. ഞങ്ങളുടെ അടുത്ത മത്സരം ചെന്നൈയില്‍ വച്ചാണ്. രാജസ്ഥാന്‍ റോയല്‍സിനെ പോലൊരു ടഫ് ടീമിനെതിരെയുള്ള ആ മത്സരവും ടഫ് തന്നെയായിരിക്കും'' എന്നാണ് റുതുരാജ് പറഞ്ഞത്. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അടുത്ത മത്സരം വിജയിക്കുക നിര്‍ബന്ധമാണ്.

നിലവില്‍ പന്ത്രണ്ട് പോയന്റുകളുമായി നാലാം സ്ഥാനത്താണ് ചെന്നൈ. അടുത്ത മത്സരം വിജയിക്കാന്‍ സാധിച്ചാല്‍ ചെന്നൈയുടെ പോയന്റ് 14 ആകും. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനും സാധിക്കും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് ടേബിളില്‍ ഒന്നാമതുള്ളത്. 16 പോയന്റുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. അത്ര തന്നെ പോയന്റുകളുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുണഅട്. 14 പോയന്റുകളുമായി ഹൈദരാബാദ് ആണ് മൂന്നാം സ്ഥാനത്ത്. ചെന്നൈയ്ക്ക് പിന്നാലെ 12 പോയന്റുകളുമായി ഡല്‍ഹി, ലഖ്‌നൗ ടീമുകളും നാലാം സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്.

Story first published: Saturday, May 11, 2024, 17:09 [IST]
Other articles published on May 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+