Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: താരങ്ങള്‍ക്ക് ആത്മാഭിമാനമുണ്ട്! ഇത് നാണക്കേട്; രാഹുലിന് പിന്തുണയുമായി ഷമി

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. ലഖ്‌നൗ ബൗളിംഗ് നിരയ്ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ഹൈദരാബാദ്. ഐപിഎല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രഹരമായിരുന്നു ലഖ്‌നൗ ബൗളര്‍മാര്‍ നേരിട്ടത്. 20 ഓവര്‍ ബാറ്റ് ചെയ്ത് ലഖ്‌നൗ നേടിയ സ്‌കോര്‍ പത്താം ഓവറില്‍ ഹൈദരാബാദ് മറി കടക്കുകയായിരുന്നു. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെയാണ് ഹൈദരാബാദ് വിജയിച്ചത്.

ഇതുപോലൊന്ന് ഇതുവര കണ്ടിട്ടില്ലെന്നായിരുന്നു മത്സരശേഷം ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞത്. തങ്ങള്‍ക്ക് മേല്‍ വന്ന് പതിച്ചത് എന്തെന്ന് മനസിലാക്കാന്‍ ലഖനൗവിന് കുറച്ച് സമയം വേണ്ടി വന്നു കാണും. അതേസമയം മത്സര ശേഷം അതീവ നാടകീയമായ രംഗങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ദയനീയമായി പരാജയപ്പെട്ട ലഖ്‌നൗവിന്റെ നായകന്‍ കെഎല്‍ രാഹുലിനെ ടീം ഉടമ പരസ്യമായി ശാസിച്ചു.

IPL 2024

ഗ്രൗണ്ടി വച്ച് രാഹുലിനോട് ദേഷ്യപ്പെടുന്ന ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഗോയങ്കയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ടീം ഉടമയും നായകനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ടീം നല്‍കുന്ന വിശദീകരണം. പക്ഷെ സോഷ്യല്‍ മീഡിയ ഗോയങ്കയ്‌ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഹുലിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

രാഹുലിനെ ലഖ്‌നൗവിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അടുത്ത താരലേലത്തില്‍ രാഹുലിനെ ലഖ്‌നൗ നിലനിര്‍ത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പരസ്യമായി തന്നെ നാണം കെടുത്തിയ ടീമില്‍ രാഹുല്‍ ഇനിയും തുടരേണ്ടതില്ലെന്നും താരം ടീമിന്റെ നായകസ്ഥാനം രാജിവെക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്. ഗോയങ്ക-രാഹുല്‍ പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ കൊടുമ്പിരി കൊണ്ട ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ രാഹുലിന് പുന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി.

ലഖ്‌നൗവിന്റെ ഉടമയുടെ പെരുമാറ്റം നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ഷമി പറയുന്നത്. പരുക്ക് മൂലം ഈ ഐപിഎല്ലില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷമി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് ഷമി. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പും പരുക്കു മൂലം ഷമിയ്ക്ക് നഷ്ടപ്പെടും. ക്രിക്ക്ബസിനോടായിരുന്നു ഷമിയുടെ പ്രതികരണം.

''പ്ലെയേഴ്‌സിന് ആത്മാഭിമാനമുണ്ട്. നിങ്ങളും ബഹുമാനിക്കപ്പെടുന്നയാളാണ്. നിങ്ങളൊരു ഉടമയാണ്. ഒരുപാട് പേരാണ് നിങ്ങളെ വീക്ഷിക്കുകയും നിങ്ങളില്‍ നിന്നും പഠിക്കുകയും ചെയ്യുന്നുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ഇത്തരമൊരു സംഭവമുണ്ടാകുന്നത് നാണക്കേടാണ്. ഇത് നാണക്കേടുണ്ടാക്കുന്നതാണ്.''എന്നാണ് ഷമി പറയുന്നത്. ''നിങ്ങള്‍ക്കത് ചെയ്യാന്‍ ഒരുപാട് വഴികളുണ്ട്. ഡ്രസിംഗ് റൂമിലോ ഹോട്ടലിലോ വച്ച് ചെയ്യാവുന്നതായിരുന്നു. ഫീല്‍ഡ് ചെയ്യേണ്ടതില്ലായിരുന്നു'' എന്നും ഷമി പറയുന്നുണ്ട്.

''അദ്ദേഹം വെറുമൊരു താരമല്ല, നായകനാണ്. ഇതൊരു ടീം ഗെയിമാണ്. പ്ലാന്‍ വിജയിച്ചില്ലെങ്കില്‍, അതൊരു വലിയ സംഭവമല്ല. കളിയില്‍ എന്തും സംഭവിക്കാം. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും. പക്ഷെ എല്ലാ താരങ്ങള്‍ക്കും അഭിമാനമുണ്ട്. സംസാരിക്കുന്നതിന് ഒരു രീതിയുണ്ട്. ഇത് തെറ്റായ രീതിയാണ്'' എന്നും ഷമി പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ഷമിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Story first published: Friday, May 10, 2024, 13:16 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+