Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവും ഗില്ലും പുറത്ത്; കൈഫിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടിയവര്‍ ഇവരെല്ലാം

ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതോടെ ക്രിക്കറ്റ് ലോകം ഉടനെ അടുത്തൊരു യുദ്ധത്തിലേക്ക് കടക്കും. ട്വന്റി-20 ലോകകപ്പിലേക്ക്. അതിന് മുന്നോടിയായുള്ള ഒരുക്കമാണ് ഈ ഐപിഎല്‍ സീസണ്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് ലോകകപ്പിലേക്കുള്ള എന്‍ട്രി നേടാനുള്ള തങ്ങളുടെ അവസാന അവസരം കൂടിയാണ്. തങ്ങളുടെ പ്രതിഭ തെളിയിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ നേടുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അതീവശ്രദ്ധയോടെയാണ് സെല്ക്ടര്‍മാര്‍ ഐപിഎല്‍ മത്സരങ്ങള്‍ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ തന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ജനപ്രീയ താരങ്ങളായ ശുബ്മന്‍ ഗില്ലും സഞ്ജു സാംസണും റിങ്കു സിംഗും ഇല്ലാതെയാണ് കൈഫ് ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെ നേരിട്ടു കൊണ്ടാകും ഇന്ത്യ തങ്ങളുടെ ലോകകപ്പ് യാത്ര ആരംഭിക്കുക. പിന്നാലെ പാക്കിസ്ഥാന്‍, യുഎസ്എ, കാനഡ ടീമുകളേയും ഇന്ത്യ നേരിടും.

IPL 2024

കൈഫിന്റെ ടീമിലെ ഓപ്പണര്‍മാര്‍ യശസ്വി ജെയ്‌സ്വാളും രോഹിത് ശര്‍മയുമാണ്. വിക്കറ്റ് കീപ്പറാകുന്നത് റിഷഭ് പന്താണ്. ''രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും ഓപ്പണ്‍ ചെയ്യും. പിന്നീട് മൂന്നാമത് വിരാട് കോലി, നാലാമത് സൂര്യകുമാര്‍ യാദവ്, അഞ്ചാമത് ഹാര്‍ദിക് പാണ്ഡ്യയും ആറാമത് റിഷഭ് പന്തും'' എന്നിങ്ങനെയാണ് കൈഫ് തിരഞ്ഞെടുക്കുന്ന ടീം. അതേസമയം കൈഫിന്റെ ടീമില്‍ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയ്്കും സ്ഥാനമുണ്ട്.

''ബാറ്റിംഗിന് ഡെപ്ത് വേണമെന്നതിനാല്‍ ഞാന്‍ ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തും. ഏഴാമത് അക്‌സര്‍ പട്ടേലും, എട്ടാമത് രവീന്ദ്ര ജഡേജയും. പിന്നാലെ കുല്‍ദീപ് യാദവും, അദ്ദേഹം നല്ല കഴിവുള്ള ബൗളറാണ്. പിന്നെ രണ്ട് പേസര്‍മാര്‍. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിംഗും. ഇതാണ് എന്റെ പ്ലെയിംഗ് ഇലവന്‍'' എന്നിങ്ങനെയാണ് കൈഫ് തിരഞ്ഞെടുക്കുന്ന ടീം. ബാറ്റിംഗ് മികവിനൊപ്പം തന്നെ ഓള്‍റൗണ്ട് പ്രകടനങ്ങള്‍ക്കും കൈഫ് ഇടം കൊടുത്തിട്ടുണ്ട്.

അതേസമയം ടീമിലെ ബാക്കപ്പ് സ്പിന്നറായി കൈഫ് തിരഞ്ഞെടുക്കുന്നത് യുസ്വേന്ദ്ര ചാഹലിനെയാണ്. ആര്‍ അശ്വിന്‍ ഈ സീസണില്‍ വിക്കറ്റുകള്‍ എടുക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കൈഫ് പറയുന്നത്. കൈഫിന്റെ പതിഞ്ചംഗ സ്‌ക്വാഡില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍ ശിവം ദൂബെയും റിയാന്‍ പരാഗും മുഹമ്മദ് സിറാജുമാണ്. ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ആവേശ് ഖാന്‍ എന്നിവരെയാണ് റിസര്‍വ് താരങ്ങളായി കൈഫ് തിരഞ്ഞെടുക്കുന്നത്.

Story first published: Saturday, April 13, 2024, 15:09 [IST]
Other articles published on Apr 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+