For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിയുഗം അവസാനിക്കില്ല, അടുത്ത സീസണിലും കളിക്കും; തലയുടെ തീരുമാനം വെളിപ്പെടുത്തി റെയ്‌ന

By Abin MP

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും എംഎസ് ധോണിയുടേയും ആരാധകര്‍ ഈ സീസണിനെ കാണുന്നത് ധോണിയുടെ അവസാന സീസണ്‍ ആയിട്ടാണ്. ചെന്നൈ കിരീടം നേടിയ പോയ സീസണോടെ ധോണി കരിയര്‍ അവസാനിപ്പിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പിന്നാലെ പരുക്കിനെ തുടര്‍ന്ന് സര്‍ജറിയ്ക്കും ധോണിയ്ക്ക് വിധേയകനാകേണ്ടി വന്നിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ധോണി ഈ സീസണിലും ചെന്നൈ ജഴ്‌സി അണിയുകയായിരുന്നു.

പക്ഷെ സീസണിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞ് പകരം റുതുരാജിനെ നായകനാക്കിയതോടെ ഇത് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ തലയ്ക്ക് ആവേശകരമായൊരു യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ചെന്നൈ ടീമും ആരാധകരും. പക്ഷെ ധോണി ഒരു സീസണ്‍ കൂടി കളിച്ചേക്കുമെന്ന സൂചന നല്‍കുകയാണ് സുരേഷ് റെയ്‌ന.

IPL 2024

മുന്‍ ഇന്ത്യന്‍ താരവും ചെന്നൈയുടെ ഐക്കോണിക് താരങ്ങളില്‍ ഒരാളുമാണ് സുരേഷ് റെയ്‌ന. ധോണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. കഴിഞ്ഞ ദിവസം ജിയോ സിനിമയ്ക്ക് വേണ്ടി ഹിന്ദി കമന്ററി നടത്തുന്നതിനിടെയായിരുന്നു ധോണിയെക്കുറിച്ചുള്ള സുരേഷ് റെയ്‌നയുടെ പരാമര്‍ശം. ആര്‍പി സിംഗിനോടും ആനന്ദ് ത്യാഗിയോടുമാണ് സുരേഷ് റെയ്‌നയുടെ വെളിപ്പെടുത്തല്‍.

''11 ഐപിഎല്‍ ഫൈനലുകല്‍ കളിച്ചിട്ടുള്ളയാളെക്കുറിച്ച് എനിക്കൊരു സംശയമുണ്ട്. പാര്‍ത്ഥിവ് പറഞ്ഞത് ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ്. പക്ഷെ ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കുമോ ആര്‍പി ഭായ്? നിങ്ങള്‍ അദ്ദേഹത്തെ ഇടയ്ക്കിടയ്ക്ക് കാണുന്നതല്ലേ'' എന്നാണ് ആനന്ദ് ത്യാഗി ആര്‍പി സിംഗിനോടായി ചോദിക്കുന്നത്. '' എനിക്ക് തോന്നുന്നില്ല ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന്. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. പക്ഷെ ഇക്കാര്യം സംസാരിചിട്ടില്ല. റെയ്‌നയ്ക്ക് എന്ത് തോന്നുന്നു, ഇതാകുമോ അദ്ദേഹത്തിന്റെ അവസാന സീസണ്‍?'' എന്നായിരുന്നു ആര്‍പി സിംഗിന്റെ മറുപടി.

പിന്നാലെ റെയ്‌ന മറുപടിയുമായെത്തി. അദ്ദേഹം കളിക്കും എന്നായിരുന്നു റെയ്‌ന നല്‍കിയ മറുപടി. കൂടുതലൊന്നും റെയ്‌ന പറഞ്ഞില്ലെങ്കിലും ചെന്നൈയുടേയും ധോണിയുടേയും ആരാധകര്‍ക്ക് ആവേശം പകരാന്‍ ആ മറുപടി തന്നെ ധാരാളമായിരുന്നു. ചെന്നൈയുടെ നായകസ്ഥാനത്തു നിന്നും ധോണി പടിയിറങ്ങിയതോടെയാണ് ആരാധകര്‍ താരത്തിന്റെ വിരമിക്കല്‍ ഉറപ്പിക്കുന്നത്. 2022 ല്‍ രവീന്ദ്ര ജഡേജയുടെ നായകത്വത്തില്‍ ചെന്നൈ കനത്ത പരാജയം നേരിട്ടുവെങ്കിലും പോയ സീസണില്‍ ധോണി വീണ്ടും നയിച്ചതോടെ ടീം ചാമ്പ്യന്മാരാവുകയായിരുന്നു.

ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ധോണി നായകസ്ഥാനം യുവതാരമായ റുതുരാജിന് കൈമാറുകയായിരുന്നു. ചെന്നൈ ടീമിലെ തലമുറ മാറ്റവും ധോണിയുടെ പടിയിറക്കവും സൂചിപ്പിക്കുന്നതായിരുന്നു ഈ തീരുമാനം. അതേസമയം കളിക്കളകത്തില്‍ ബാറ്ററായും വിക്കറ്റ് കീപ്പറായും തിളങ്ങാന്‍ ധോണിയ്ക്ക് സാധിക്കുന്നുണ്ട്. ഡല്‍ഹിയ്ക്കും മുംബൈയ്ക്കുമെതിരെ ആഞ്ഞടിച്ച് ധോണി ആരാധകര്‍ക്ക് ആവേശക്കാഴ്ചയൊരുക്കിയിരുന്നു.

അതേസമയം നിലവില്‍ പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈയുള്ളത്. ആറ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ വിജയിച്ച ചെന്നൈ രണ്ട് കളികളില്‍ പരാജയപ്പെടുകയും ചെയ്തു. നാളെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Story first published: Thursday, April 18, 2024, 12:53 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+