Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കണ്ടെടോ ഞാനാ പഴയ ധോണിയെ...! പറക്കും ക്യാച്ചുമായി ധോണി; 42 ലും ധോണി തീ തന്നെ...!

ചെന്നൈ: 42, പൊതുവെ മറ്റാരാണെങ്കിലും വിരമിച്ചു കഴിഞ്ഞിട്ടുണ്ടാകും. കളി തുടരുന്നവരില്‍ മിക്കവരും തങ്ങളുടെ പ്രതിഭയുടെ നിഴല്‍ മാത്രമായി മാറിയിട്ടുണ്ടാകും. എന്നാല്‍ വിക്കറ്റിന് പിന്നില്‍ എംഎസ് ധോണിയെന്ന 42 കാരന് ഇന്നും ഇരുപതുകാരന്റെ ചുറുചുറുക്കും ഊര്‍ജ്ജവുമാണ്. നീട്ടി വളര്‍ത്തിയിറക്കിയ ആ മുടി മാത്രമല്ല പഴയ റാഞ്ചിക്കാരന്‍ പയ്യനെ ഓര്‍മ്മപ്പെടുത്തുന്നത്. ഇന്നും പിഴക്കാത്ത കണക്കൂകൂട്ടലും കണിശതയുമായി വിക്കറ്റ് കീപ്പ് ചെയ്യുന്നതിലെ മിടുക്കു കൂടിയാണ്.

എന്തുകൊണ്ടാണ് ഇന്നും വിക്കറ്റ് പിന്നില്‍ തന്നോളം അപകടകാരിയായ മറ്റൊരു താരവുമില്ലെന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ് എംഎസ് ധോണി. ഗുജറാത്ത് ടൈറ്റില്‍സിനെതിരായ മത്സരത്തില്‍ ധോണിയുടെ മിന്നല്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ചെന്നൈയുടെ ഡാരില്‍ മിച്ചല്‍ എറിഞ്ഞൊരു ഫുള്‍ ലെങ്ത് ഡെലിവറി വിജയ് ശങ്കറിന്റെ ബാറ്റില്‍ തൊട്ടുരുമി കടന്നു പോയി. തന്റെ വലതു ഭാഗത്തേക്ക് കുതിച്ചു ചാടിയ ധോണി പന്ത് പിടിയിലൊതുക്കുമ്പോള്‍ ചെപ്പോക്ക് ഗ്യാലറി ആര്‍ത്തിരമ്പുകയായിരുന്നു. കണ്ടു നിന്നവരുടെ മനസിലേക്ക് മുമ്പ് പലവട്ടം കണ്ട് കോരിത്തരിച്ചിരുന്ന ഓര്‍മ്മകളുടെ കുത്തൊഴുക്കുണ്ടായിക്കാണണം. 12 റണ്‍സുമായാണ് വിജയ് ശങ്കര്‍ പുറത്തായത്. സോഷ്യല്‍ മീഡിയയിലെങ്ങും ധോണിയുടെ ക്യാച്ച് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

IPL 2024

ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ധോണി പടിയിറങ്ങിയിരിക്കുകയാണ്. യുവതാരം റുതുരാജ് ഗെയ്ഗ്വാദിനെ നായനാക്കിയാണ് ധോണിയുടെ പടിയിറക്കം. ചെന്നൈ ക്യാമ്പിലെ തലമുറ മാറ്റം വ്യക്തമാക്കുന്നതാണ് ധോണിയ്ക്ക് പകരക്കാരനായി റുതുരാജ് എത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച ധോണി ഐപിഎല്ലില്‍ നിന്നും കൂടെ വിരമിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു യുഗാന്ത്യം തന്നെയാണ്.

അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗംഭീര വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. ചെന്നൈയ്ക്കായി നായകന്‍ റുതുരാജ് ഗെയ്ഗ്വാദും രചിന്‍ രവീന്ദ്രയും 46 റണ്‍സുകള്‍ വീതം നേടി മികച്ച തുടക്കം കുറിച്ചു. പിന്നാലെ വന്ന ശിവം ദൂബെ അര്‍ധസെഞ്ചുറി നേടി. 51 റണ്‍സാണ് ദൂബെ കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ഇന്നിംഗ്‌സ് 143 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഗുജറാത്തിന്റെ എട്ട് വിക്കറ്റുകളും ചെന്നൈ വീഴ്ത്തി. ചെന്നൈയ്ക്കായി ദീപക് ചാഹര്‍, മുസ്തഫിസൂര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, March 26, 2024, 23:53 [IST]
Other articles published on Mar 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+