For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി തിരിച്ചു വരണം, വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയണം; ഇതാ മൂന്ന് കാരണങ്ങള്‍

By Abin MP

ഇന്ത്യയുടേത് മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് എംഎസ് ധോണി. 42-ാം വയസിലും തന്നില്‍ ഇപ്പോഴും ആ തീ ഉണ്ടെന്ന് കാണിച്ചു തരികയാണ് എംഎസ് ധോണി. ഈ സീസണിലെ ധോണിയുടെ കാമിയോകളെല്ലാം അത് വിളിച്ച് പറയുന്നതായിരുന്നു. നോര്‍ക്കിയ മുതല്‍ ഹാര്‍ദിക് പാണ്ഡ്യ വരെ ധോണിയുടെ തളരാത്ത വീര്യത്തിന്റെ ചൂടറിഞ്ഞവരാണ്. പാണ്ഡ്യയ്‌ക്കെതിരെ നേടിയ സിക്‌സുകള്‍ ഏറ്റവും ഒടുവിലത്തെ തെളിവ്.

ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പ് അരങ്ങേറും. ഇത്തവണ കുട്ടിക്രിക്കറ്റിന്റെ പൂരവേദികള്‍ യുഎസ്എയും വെസ്റ്റ് ഇന്‍ഡീസുമാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പ് പല വേദനകളും മറക്കാനുള്ളതും പല കരിയറുകള്‍ക്ക് പൂര്‍ണത നല്‍കാനുള്ളതുമാണ്. ഈ സാഹചര്യത്തില്‍ എംസ് ധോണി തന്റെ വിരമിക്കാനുള്ള തീരുമാനം മാറ്റി ചിന്തിക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇതിന് മൂന്ന് കാരണങ്ങളും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

IPL 2024

ധോണിയോട് തിരിച്ചുവരാന്‍ ആരാധകര്‍ മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാന കാരണം അദ്ദേഹത്തിന്റെ അനുഭവ സമ്പത്താണ്. ധോണിയോളം അനുഭവ സമ്പത്തുള്ള മറ്റൊരു താരമില്ല ഇന്ന്. രോഹിത് ശര്‍മയും വിരാട് കോലിയും വരെ അരങ്ങേറിയത് ധോണിയുടെ കീഴിലായിരുന്നു. ട്വന്റി-20 ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ അനുഭവ സമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. 2010 ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ നയിച്ചതും ധോണിയായിരുന്നു.

രണ്ടാമതായി പറയപ്പെടുന്ന കാര്യം ധോണിയുടെ ഫോമാണ്. ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി യാതൊരു ദയയുമില്ലാതെ ബാറ്റര്‍മാരെ പ്രഹരിക്കാന്‍ ധോണിയ്ക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. ചെന്നൈയ്ക്കായി മികച്ച രീതിയില്‍ തന്നെ ഇപ്പോഴും ധോണി വിക്കറ്റ് കീപ്പിംഗും ചെയ്തിട്ടുണ്ട്. സ്റ്റമ്പിന് പിന്നില്‍ ധോണിയ്ക്ക് ഇപ്പോഴും പിഴവ് എന്നത് സംഭവിക്കാറില്ലെന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റേയും തെളിവാണ്.

മറ്റൊരു കാരണം ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ധോണിയുടെ ട്രാക്ക് റെക്കോര്‍ഡാണ്. മൂന്ന് ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനല്‍ ജയിച്ചിട്ടുണ്ട് ധോണി. ഏകദിന ലോകകപ്പും, ട്വന്റി-20 ലോകകപ്പും ചാമ്പ്യന്‍ ട്രോഫിയും നേടിയ നായകനാണ് ധോണി. അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് ഏകദിന ലോകകപ്പിന്റെ സെമിയിലായിരുന്നു. അന്ന് ധോണി പുറത്തായത് റൗണ്ണൗട്ടിലൂടെയായിരുന്നു. ധോണിയെ പോലൊരു താരത്തിന് അര്‍ഹമായൊരു യാത്രയയപ്പ് നല്‍കാനും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ആരാധകരുടെ ആഗ്രഹങ്ങള്‍ ഇതൊക്കെയാണെങ്കിലും ധോണി വീണ്ടും ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള സാധ്യത തീരെയില്ല. തന്റെ അന്തരാഷ്ട്ര കരിയറിന് അദ്ദേഹം എന്നെ കര്‍ട്ടനിട്ടിരിക്കുകയാണ്. ഐപിഎല്ലിലെ കാമിയോകള്‍ പോലെയല്ല ലോകകപ്പ്. അതുപോലൊരു സാഹചര്യത്തില്‍ വീണ്ടും കളിക്കുക എന്നത് ധോണിയെ പോലൊരു താരത്തിന് സാധ്യമായിരിക്കില്ല. യുവതാരങ്ങള്‍ അവസരം കാത്ത് നില്‍പ്പുണ്ടെന്നതും കാരണമാണ്. ഏറ്റവും പ്രധാന കാരണം, ധോണിയോ ഇന്ത്യന്‍ ടീമോ ഇനിയൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ്.

അതേസമയം ഐപിഎല്ലില്‍ മികച്ച ഫോമിലാണ് ധോണിയുള്ളത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാല് പന്തില്‍ നിന്നും മൂന്ന് സിക്‌സടക്കം 20 റണ്‍സാണ് ധോണി നേടിയത്. വിക്കറ്റ് കീപ്പിംഗിലും ധോണിയ്ക്ക് തിളങ്ങാന്‍ സാധിക്കുന്നുണ്ട്.

Story first published: Monday, April 15, 2024, 18:39 [IST]
Other articles published on Apr 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+