Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി പടിയിറങ്ങുക ചാമ്പ്യനായി; ചെന്നൈ ഇത്തവണ ആറാം കിരീടം നേടും; പ്രവചിച്ച് മുന്‍ താരം

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് ഇത് അവസാന ഐപിഎല്‍ ആയിരിക്കും. അത് വ്യക്തമാക്കുന്നതായിരുന്നു ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ധോണി നായകസ്ഥാനത്തു നിന്നും പിന്മാറിയത്. അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ധോണിയ്ക്ക് പകരം ഇത്തവണ ചെന്നൈയെ നയിക്കുന്നത് റുതുരാജ് ഗെയ്ഗ്വാദാണ്. ക്യാപ്റ്റന്‍സിയിലെ ഈ തലമുറ മാറ്റം ധോണിയുടേയും ചെന്നൈ ടീമിന്റേയും മുന്നോട്ടുള്ള യാത്ര എന്തായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.

ഐപിഎല്ലില്‍ സമാനതകളില്ലാത്തതാണ് ധോണി എന്ന നായകന്റെ ചരിത്രം. ഇനിയൊരു ബാല്യമില്ലെന്ന് ലോകം വിധിയെഴുതിയിരിക്കെയാണ് പോയ സീസണില്‍ ധോണി ചെന്നൈയെ ഒരിക്കല്‍ കൂടി കിരീടത്തിലേക്ക് നയിച്ചത്. എന്നാല്‍ അതോടെ ധോണിയുടെ ഐപിഎല്‍ കരിയര്‍ അവസാനിച്ചുവെന്ന് പലരും കരുതിയെങ്കിലും ഒരിക്കല്‍ കൂടി പാഡണിയാന്‍ ധോണി തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ ധോണി ഈ സീസണോടെ വിരമിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളെല്ലാം പറയുന്നത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ഒരിക്കല്‍ കൂടി വിജയത്തിലേക്ക് എത്തിച്ച ശേഷമായിരിക്കും ധോണിയുടെ പടിയിറക്കം എന്നാമ് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ് പറയുന്നത്. നേരത്തെ 2011 ല്‍ ധോണിയുടെ കീഴില്‍ ചെന്നൈ ഐപിഎല്‍ ചാമ്പ്യന്മാരാകുമ്പോള്‍ സ്‌കോട്ട് സ്‌റ്റൈറിസും ടീമിലുണ്ടായിരുന്നു.

IPL 2024

ചെന്നൈയുടേയും തന്റേയും ആറാമത്തെ ഐപിഎല്‍ കീരിടം സ്വന്തമാക്കി, തന്റെ കരിയറിന് വിജയത്തോടെ വിരാമിടാന്‍ ധോണിയ്ക്ക് സാധിക്കുമെന്നാമ് സ്‌റ്റൈറിസ് പറയുന്നത്. മാര്‍ച്ച് 22 ന് സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയിരുന്നു. സ്വന്തം തട്ടകത്തിലെ മിന്നും വിജയം ചെന്നൈയ്ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

നായകസ്ഥാനം റുതുരാജിന് കൈ മാറിയെങ്കിലും കളിക്കളത്തില്‍ ധോണിയുടെ സാന്നിധ്യവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ടീമിന് ഗുണം ചെയ്യുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയില്‍ നിന്നും റുതുരാജിന് ഒരുപാട് പഠിക്കാന്‍ സാധിക്കുമെന്നുറപ്പാണ്. ധോണിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് ടീമിനെ മുന്നോട്ട് നയിക്കാന്‍ റുതുരാജിന് എത്രത്തോളം സാധിക്കുമെന്നത് കണ്ടറിയണം.

''എനിക്ക് തോന്നുന്നത് ചെന്നൈ ആയിരിക്കുമെന്നാണ്. അവര്‍ക്ക് ഫൈനലില്‍ എത്താന്‍ നല്ല സാധ്യതയുണ്ട്. തീര്‍ച്ചയായും എന്ന് പറയുന്നില്ല, എന്നിരുന്നാലും എംഎസ്ഡിയ്ക്ക് വിജയിയായി തന്നെ മടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ചെന്നൈ ആദ്യ മത്സരം കളിച്ച രീതി വളരെ നല്ലതായിരുന്നു. എല്ലാ താരങ്ങളും സംഭാവന നല്‍കി. അത് വളരെ നല്ലൊരു സിഗ്നലാണ്. ചെന്നൈയുടെ കരുത്ത് അവര്‍ രണ്ടോ മൂന്നോ താരങ്ങളെ മാത്രം ആശ്രയിച്ച് കളിക്കുന്നവരല്ല എന്നതാണ്'' സ്‌റ്റൈറിസ് പറയുന്നു.

ആദ്യമത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടീം.

Story first published: Tuesday, March 26, 2024, 17:15 [IST]
Other articles published on Mar 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+