Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എഴുതിത്തള്ളിയവരെ ഊതിക്കാച്ചി പൊന്നാക്കി മാറ്റുന്ന ധോണി എഫക്ട്; ഇനി അവന്റെ ഊഴം

ചെന്നൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതുവരെ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുണ്ട് ചെന്നൈ സൂപ്പര്‍ കിങ്്‌സ്. നിലവിലെ ചാമ്പ്യന്മാരുമാണ് ചെന്നൈ. തങ്ങളുടെ സ്ഥിരതയാണ് ചെന്നൈയുടെ പ്രത്യേകത. സ്ഥിരമായി പ്ലേ ഓഫിലെത്താന്‍ ചെന്നൈയ്ക്ക് സാധിക്കാറുണ്ട്. 14 സീസണുകള്‍ കളിച്ചിട്ടുള്ള ചെന്നൈ 12 എണ്ണത്തിലും പ്ലേ ഓഫിലെത്തിയിട്ടുണ്ട്.

അതേസമയം ചെന്നൈയുടെ മറ്റൊരു പ്രത്യേകത, മറ്റേത് ടീമിലും പരാജയപ്പെട്ടവര്‍ ചെന്നൈയിലെത്തുമ്പോള്‍ മികച്ച ഫോമിലേക്ക് എത്തുന്നുവെന്നതാണ്. പ്രായവും ഫോമില്ലായ്മയുമൊക്കെ കാരണം മുന്‍ ടീമുകൡ പരാജയപ്പെട്ടവര്‍ ചെന്നൈയിലേക്ക് എത്തുമ്പോള്‍ അതിനെയെല്ലാം മറി കടന്ന് മികച്ച പ്രകടനം കാഴച വെക്കുന്നത് പതിവാണ്. ചെന്നൈയില്‍ നിന്നും മറ്റ് ടീമുകളിലേക്ക് പോകുന്നവരുടെ പ്രകടനം ഇത്തരത്തില്‍ മോശമാകുന്നതും കാണാറുണ്ട്.

IPL 2024

ചെന്നൈയുടെ ഈ സവിശേഷതയ്ക്കുള്ള ക്രെഡിറ്റ് എംഎസ് ധോണിയ്ക്കാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു നല്‍കുന്നത്. ശിവം ദൂബെ, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു തുടങ്ങിയവര്‍ ചെന്നൈയില്‍ കളിക്കുമ്പോള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുകയും എന്നാല്‍ മറ്റ് ടീമുകളില്‍ പോകുമ്പോള്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാതെയും വന്നിട്ടുള്ളവരാണ്. ഇതിന് പിന്നില്‍ ധോണി എഫക്ട് ആണെന്നാണ് സിദ്ധു പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലായിരുന്നു സിദ്ധുവിന്റെ പ്രതികരണം. ധോണിയ്ക്ക് മുകളില്‍ സമീര്‍ റിസ്‌വിയെ ഫിനിഷര്‍ ആക്കുന്നതിനേക്കുറിച്ച് സംസാരിക്കുകയായിരുന്നു സിദ്ധു. ''അവസരം കിട്ടാത്ത ടാലന്റ് ഒന്നുമല്ല. യുവാക്കള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. ഒന്ന് അവസരം നല്‍കുക എന്നതാണ്, രണ്ടാമത്തേത് താരങ്ങള്‍ വെല്ലുവിളികളെ ഏറ്റെടുക്കുക എന്നതാണ്. റിസ്‌വിയ്ക്ക് ആ ആത്മവിശ്വാസം നല്‍കാന്‍ സാധിക്കണം'' എന്നാണ് സിദ്ധു പറയുന്നത്.

''ഒരേ താരം തന്നെ മറ്റൊരു ടീമില്‍ അത്ര ശക്തരാകാതെ പോകുന്നത് കാണാം. പക്ഷെ ധോണിയുടെ അടുത്തെത്തുമ്പോള്‍ അയാള്‍ തീര്‍ത്തും വേറൊരു താരമായി മാറും. എങ്ങനെ? അദ്ദേഹം നല്ല നേതാവാണ്. കൂടെ നടക്കുകയും വിശ്വാസം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു'' എന്നാണ് സിദ്ധു പറഞ്ഞത്.

അതേസമയം എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കുമിത് എന്നാണ് കരുതപ്പെടുന്നത്. പോയ സീസണിന് ശേഷം പരുക്കേറ്റ ധോണി സര്‍ജറിയ്ക്ക് വിധേയനായിരുന്നു. അതുകൊണ്ട് ഈ സീസണില്‍ ധോണി കളിക്കുമെന്നതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ഈ സീസണില്‍ ധോണി കളിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.

പക്ഷെ സീസണ്‍ ആരംഭിച്ചത് മറ്റൊരു സര്‍പ്രൈസ് നല്‍കിക്കൊണ്ടായിരുന്നു. ഈ സീസണില്‍ ധോണി തന്റെ നായകസ്ഥാനം റുതുരാജ് ഗെയ്ഗ്വാദിന് കൈമാറിയിരിക്കുകയാണ്. ചെന്നൈ ടീമിലെ തലമുറ മാറ്റം വ്യക്തമാക്കുന്നതാണ് റുതുരാജ് നായകനായി മാറുന്നത്. അവസാന സീസണില്‍ റുതുരാജിന് നല്ല പിന്തുണയും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ട് ധോണി ഇത്തവണ കൂടെ തന്നെയുണ്ടാകും. അതേസമയം, ഈ സീസണ്‍ മുഴുവന്‍ ധോണി കളിച്ചേക്കില്ല എന്ന അഭ്യൂഹവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

Story first published: Thursday, April 4, 2024, 19:51 [IST]
Other articles published on Apr 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+