Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എന്തിനിത്ര ആഘോഷം? ധോണി ചെയ്തത് തെറ്റ്; അവനെന്താ പാവയോ? തുറന്നടിച്ച് മുന്‍ താരം

ചെന്നൈ: സ്വന്തം പരാജയപ്പെട്ടത് പോലും മറന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയതായിരുന്നു ധോണിയുടെ കഴിഞ്ഞ ദിവസത്തെ പ്രകടനം. 16 പന്തുകളില്‍ നിന്നും 37 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ മുന്‍ ന്യൂസിലാന്‍ഡ് താരമായ സൈമണ്‍ ഡുവല്‍ അക്കൂട്ടത്തില്‍ ഒരാളല്ല. ധോണി പന്തുകള്‍ വേസ്റ്റാക്കിയെന്നും രവീന്ദ്ര ജഡേജയ്ക്ക് സ്‌ട്രൈക്ക് നല്‍കിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ധോണി ഇറങ്ങുമ്പോള്‍ ചെന്നൈയ്ക്ക് 24 പന്തുകളില്‍ നിന്നും വേണ്ടിയിരുന്നത് 72 റണ്‍സായിരുന്നു. നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ടും ബൗണ്ടറി കടത്താന്‍ ധോണിയ്ക്ക് സാധിച്ചു. എന്നാല്‍ ഇതിന് ശേഷം ധോണി നേരിട്ട പന്തുകളില്‍ ചിലത് ഡോട്ട് ബോളായി മാറുകയായിരുന്നു. ഓരോ പന്തും നിര്‍ണായകമായ അവസ്ഥയിലായിരുന്നു ചെന്നൈ.

IPL 2024

എന്നാല്‍ അവസാന ഓവറില്‍ നോര്‍ക്കിയയെ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി ആരാധകര്‍ക്ക് ആവേശം പകര്‍ന്നാണ് ധോണി ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ധോണിയെക്കുറിച്ചുള്ളതായി ചര്‍ച്ച. പഴയ ധോണി തിരികെ വന്നുവെന്നായിരുന്നു ആരാധകരുടെ പ്രതിരണം. പക്ഷെ ധോണിയുടെ തന്ത്രത്തെ ചോദ്യം ചെയ്യുകയാണ് സൈമണ്‍.

''ധോണിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ അവള്‍ ഒരുപാട് പന്തുകള്‍ ബ്ലോക്ക് ചെയ്തു. ഡോട്ടുകള്‍ നേരിട്ടു. റണ്‍സ് നേടാതായി. എനിക്കറിയാം അദ്ദേഹം മഹാനായ എംഎസ് ധോണിയാണെന്ന്. പക്ഷെ അതൊരു മോശം തീരുമാനമായിരുന്നു. റണ്‍ എടുക്കാതിരുന്നത് തെറ്റായിരുന്നു. മത്സരം ജയിക്കുകയാണല്ലോ വേണ്ടത്. അദ്ദേഹം ഒരുപാട് കാലത്തിന് ശേഷമാമ് ബാറ്റ് ചെയ്യുന്നതെന്ന് അറിയാം. സീസണില്‍ ആദ്യമായാണ് ബാറ്റ് ചെയ്യുന്നത്. ഒരുപക്ഷെ ഫോം കണ്ടെത്തണം എന്നാകും ചിന്തിച്ചിട്ടുണ്ടാവുക. പക്ഷെ എനിക്ക് അതിനോട് യോജിക്കാനാകില്ല. എന്നെ സംബന്ധിച്ച് അതൊരു മോശം കാഴ്ചയായിരുന്നു'' എന്നാണ് സൈമണ്‍ പറയുന്നത്.

''ഞാന്‍ ചിന്തിക്കുകയായിരുന്നു, ഇത് പറഞ്ഞേ പറ്റൂ. അത് നല്ലൊരു കാഴ്ചയേയായിരുന്നില്ല. എനിക്ക് അയാളോട് അതിയായ ബഹുമാനമുണ്ട്. പക്ഷെ അത് ശരിയായിരുന്നില്ല. അദ്ദേഹം ഹിറ്റ് ചെയ്യുന്നുണ്ട്. പക്ഷെ ഓടുന്നില്ല. അവര്‍ക്ക് സിക്‌സുകള്‍ വേണ്ടതുണ്ടാകാം. ധോണി തിരിച്ചു വന്നെന്നൊക്കെ ബഹളം വച്ചിട്ടുണ്ടാകാം. പക്ഷെ കളി തോറ്റുപോയി'' എന്നും അദ്ദേഹം പറഞ്ഞു.

''എതിര്‍വശത്ത് നില്‍ക്കുന്നത് ഒന്നും കൊള്ളത്താവനല്ല, ജഡേജയാണ്. കഴിഞ്ഞ വര്‍ഷത്തെ കാര്യം ആലോചിച്ചു നോക്കൂ. ഫൈനലില്‍ എന്താണ് സംഭവിച്ചത്. രണ്ട് പന്തില്‍ ജയിക്കാന്‍ സിക്‌സും ഫോറും വേണ്ടി വന്നിരുന്നു. അവന് പന്ത് അടിച്ച് പുറത്തിടാന്‍ അറിയാത്തതല്ല'' എന്നാണ് അദ്ദേഹം പറയുന്നുണ്ട്.

ധോണിയുടെ അവസാന സീസണ്‍ ആയിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ധോണി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ധോണിയുടെ പിന്‍ഗാമിയായി ചെന്നൈ കണ്ടെത്തിയത് റുതുരാജ് ഗെയ്ഗ്വാദിനെയായിരുന്നു. നായകനായുള്ള തുടക്കം റുതുരാജ് മോശമാക്കിയിട്ടില്ല. കളിച്ച് മൂന്ന് കളികളില്‍ രണ്ടെണ്ണമാണ് ചെന്നൈ ജയിച്ചത്. നിവലില്‍ പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ.

Story first published: Friday, April 5, 2024, 18:23 [IST]
Other articles published on Apr 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+