Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്‌കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്‌

തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് എംഎസ് ധോണി. ഈ സീസണോടെ ധോണി ചെന്നൈയുടെ ജേഴ്‌സി അഴിച്ചുവെക്കുമെന്നാണ് കരുതപ്പെടുന്നത്. തന്റെ കരിയറിന്റെ ഈ അവസാന കാലത്തും ധോണിയെന്ന ബാറ്ററുടെ തീ അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സീസണിലെ ധോണിയുടെ പ്രകടനം. അവസാന ഓവറുകളില്‍ ക്രീസിലെത്തുന്ന ധോണി വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്.

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും ധോണിയുടെ ബാറ്റില്‍ നിന്നും തീത്തുപ്പകയുണ്ടായി. മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടുവെങ്കിലും തങ്ങളുടെ മുന്‍ നായകന്റെ പ്രകടനം മാത്രം മതിയായിരുന്നു ചെന്നൈ ആരാധകര്‍ക്ക് ആ വേദന മറക്കാന്‍. ധോണിയ്ക്കും കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രകടനത്തിനും ആരാധകര്‍ ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഐസ് ലാന്റില്‍ വരെയുണ്ട്.

IPL 2024

ധോണിയെക്കുറിച്ചുള്ള ഐസ് ലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ട്വീറ്റാണ് വൈറലാകുന്നത്. തങ്ങളുടെ ടീമിലായിരുന്നുവെങ്കില്‍ ധോണിയെ നേരത്തെ ഇറക്കുമായിരുന്നുവെന്നാണ് ഐസ് ലാന്‍ഡ് സിഎ പറയുന്നത്. ധോണിയെ ചെന്നൈ എട്ടാമത് ഇറക്കുന്നത് ശരിയല്ലെന്നും അവര്‍ പരോക്ഷമായി പറയുന്നുണ്ട്. ട്വീറ്റ് ധോണിയുടേയും ചെന്നൈയുടേയും ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയാണ്.

''ഐസ് ലാന്‍ഡിന് വേണ്ടിയായിരുന്നു കളിച്ചിരുന്നതെങ്കില്‍ ഈ ധോണിയെ ഞങ്ങള്‍ എട്ടാം നമ്പറിനും മുമ്പ് ഇറക്കുമായിരുന്നു. അവനൊരു യുവ ടാലന്റ് തന്നെയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അവന് അവന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല'' എന്നായിരുന്നു ഐസ് ലാന്റ് ക്രിക്കറ്റിന്റെ ട്വീറ്റ്. ഇത് ചെന്നൈ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരെ 42 കാരനായ ധോണി 311 സ്‌ട്രൈക്ക് റേറ്റിലായിരുന്നു തകര്‍ത്തടിച്ചത്. ലഖ്‌നൗവിനെതിരെ 176 റണ്‍സായിരുന്നു ചെന്നൈ നേടിയത്.

ടോസ് നേടിയ ലഖ്‌നൗ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാഹാനെയും രചിന്‍ രവീന്ദ്രയുമായിരുന്നു ചെന്നൈയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് പാളാന്‍ തുടങ്ങി. ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു നില്‍ക്കെയാണ് ധോണി ക്രീസിലേക്ക് എത്തുന്നത്. എട്ടാമനായിട്ടാണ് ധോണി ഇറങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമടക്കം ഒമ്പത് പന്തില്‍ 28 റണ്‍സാണ് ധോണി നേടിയത്.

എന്നാല്‍ മത്സരത്തില്‍ വിജയം നേടാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. എട്ട് വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ വിജയം. ഒരു ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ലഖ്‌നൗ വിജയിച്ചത്. ലഖ്‌നൗവിന് വേണ്ടി നായകന്‍ കെഎല്‍ രാഹുലും ക്വിന്റണ്‍ ഡികോക്കും അര്‍ധ സെഞ്ചുറികള്‍ നേടി. ഡികോക്ക് 43 പന്തില്‍ 54 റണ്‍സും രാഹുല്‍ 53 പന്തില്‍ 82 റണ്‍സുമാണ് നേടിയത്. നിക്കോളാസ് പൂരാന്‍ 12 പന്തില്‍ 23 റണ്‍സും നേടി.

അതേസമയം നിലവില്‍ പോയന്റ് ടേബിളില്‍ മൂന്നാമതാണ് ചെന്നെയുടെ സ്ഥാനം. ഏഴ് കളികളില്‍ മൂന്നെണ്ണം പരാജയപ്പെട്ട ചെന്നൈ നാലിലും വിജയിച്ചിരുന്നു. അഞ്ചാമതാണ് എല്‍എസ്ജിയുടെ സ്ഥാനം. അതേസമയം ചെന്നൈയെ ഈ സീസണില്‍ നയിക്കുന്നത് റുതുരാജ് ഗെയ്ഗ്വാദാണ്. ധോണിയുടെ പിന്മാറ്റവും റുതുരാജ് ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നതും ചെന്നൈയിലെ തലമുറമാറ്റവും ധോണിയുടെ കരിയര്‍ അവസാനിക്കുന്നതിന്റേയും സൂചനയായിട്ടാണ് കരുതപ്പെടുന്നത്.

Story first published: Saturday, April 20, 2024, 17:20 [IST]
Other articles published on Apr 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+