Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി ഉള്ളപ്പോള്‍ റുതുരാജിന് ടീമിനെ നയിക്കാന്‍ പ്രയാസം; സ്വാതന്ത്ര്യം കുറയുമെന്ന് ഇതിഹാസ താരം

ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്പന്യമാരായ ചെന്നൈ ഇത്തവണ കപ്പ് നേടാന്‍ ആഗ്രഹിക്കുന്നത് തങ്ങളെ അഞ്ച് വട്ടം ചാമ്പ്യന്മാരാക്കിയ ധോണിയ്ക്ക് കപ്പ് നേടിക്കൊടുത്ത് യാത്രയയക്കാന്‍ കൂടിയാണ്. റുതുരാജ് ഗെയ്ഗ്വാദാണ് ഈ സീസണില്‍ ചെന്നൈയുടെ നായകന്‍. എന്നാല്‍ ധോണി ഡ്രസ്സിംഗ് റൂമിലുള്ളപ്പോള്‍ റുതുരാജിന് ടീമിനെ നയിക്കുക ബുദ്ധിമുട്ടായിരിക്കണം എന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍ പറയുന്നത്.

നായകനായുള്ള റുതുരാജിന്റെ തുടക്കം വിജയത്തോടെയായിരുന്നു. എന്നാല്‍ പിന്നീട് ടീം തുടര്‍ച്ചയായി പരാജയപ്പെട്ടു. പക്ഷെ കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ട് ചെന്നൈ വിജയ വഴിയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഈ സീസണിന്റെ തുടക്കത്തിലാണ് ചെന്നൈ ധോണിയ്ക്ക് പകരം റുതുരാജിനെ നായകനായി പ്രഖ്യാപിക്കുന്നത്. ടീമിലെ തലമുറ മാറ്റവും ധോണിയുടെ പടിയിറക്കവും വ്യക്തമാക്കുന്നതായിരുന്നു ഈ തീരുമാനം.

IPL 2024

എന്നാല്‍ ധോണി ഡ്രസ്സിംഗ് റൂമിലുള്ളപ്പോള്‍ റുതുരാജിന് ടീമിനെ നയിക്കുക എന്നത് വെല്ലുവിളിയായിരിക്കും എന്നാണ് വോണ്‍ പറയുന്നത്. ''അവന്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് ദൈവത്തില്‍ നിന്നാണ്. പുതിയ മാനേജര്‍ വരുമ്പോഴും അലക്‌സ് ഫെര്‍ഗ്ഗൂസണ്‍ ഡ്രസ്സിംഗ് റൂമിലുള്ളത് പോലത്തെ സാഹചര്യമാണിത്. എംഎസ് ധോണി അവിടെ തന്നെയുണ്ട്. അത് വളരെ കഠിനമായിരിക്കും. ധോണിയെ നയിക്കുക ബുദ്ധിമുട്ടായിരിക്കണം. പക്ഷെ മാറി നില്‍ക്കാനുള്ള തീരുമാനം ധോണിയുടേത് തന്നെയാണെന്ന് തോന്നുന്നു'' എന്നാണ് വോണ്‍ പറഞ്ഞത്.

അതേസമയം കളത്തില്‍ കാര്യങ്ങള്‍ മറ്റൊന്നാണ്. നായകന്‍ റുതുരാജ് ഗെയ്ഗ്വാദിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നല്ല പിന്തുണ തന്നെ ധോണി നല്‍കുന്നുണ്ട്. ധോണിയുടെ അനുഭവ സമ്പത്തും അറിവും വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ റുതുരാജും ശ്രമിക്കുന്നുണ്ട്. ഈ സീസണില്‍ ധോണിയ്ക്ക് മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം തന്നെ റുതുരാജിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ക്യാപ്റ്റന്‍സിയില്‍ സഹായിക്കുക എന്നതാണ്. തങ്ങളുടെ ജോലി ഇരുവരും അറിഞ്ഞു ചെയ്യുന്നുമുണ്ട്.

നിലവില്‍ പോയന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സുള്ളത്. അഞ്ച് കളികള്‍ കളിച്ചിട്ടുള്ള ചെന്നൈ അതില്‍ മൂന്നിലും ജയിച്ചപ്പോള്‍ രണ്ടെണ്ണത്തിലാണ് പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യന്മാരുടെ അടുത്ത എതിരാളികള്‍ ശക്തരായ മുംബൈ ഇന്ത്യന്‍സാണ്. ഞായറാഴ്ചയാണ് മുംബൈയും ചെന്നൈയും തമ്മിലുള്ള ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ. തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായി തിരികെ വന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ചെന്നൈ നേരിടാനെത്തുന്നത്.

Story first published: Wednesday, April 10, 2024, 14:36 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+