Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നിങ്ങള്‍ക്ക് വേണ്ടേ പറഞ്ഞോ, ഞങ്ങക്ക് വേണം! പാണ്ഡ്യയില്‍ നോട്ടമിട്ട് ലഖ്‌നൗ; കാരണങ്ങള്‍!

സ്വന്തം തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക്, അതും അവരുടെ നായകനായി മടങ്ങിയെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലാതെയാണ് ഹാര്‍ദിക് പാണ്ഡ്യ ഈ സീസണ്‍ അവസാനിപ്പിക്കുന്നത്. മറക്കാന്‍ ഒരുപാടും! ഹാര്‍ദിക്കിനെ മുംബൈയുടെ നായകനാക്കാനുള്ള തീരുമാനം സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറി. പിന്നാലെ ടീമിന്റെ തുടര്‍ പരാജയങ്ങളും ആയതോടെ ഈ സീസണ്‍ മുംബൈയെ സംബന്ധിച്ച് ദുരന്തമായി മാറുകയായിരുന്നു.

മുംബൈ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും ഒട്ടും ശോഭനമായിരുന്നില്ല. ബാറ്റര്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും മാത്രമല്ല നായകന്‍ എന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യ പരാജയപ്പെട്ടു. ഗ്യാലറിയില്‍ നിന്നും തനിക്കെതിരെ ഉയരുന്ന കൂവലുകളും ടീമിനുള്ളില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഭിന്നതയുമൊക്കെ ഹാര്‍ദിക് പാണ്ഡ്യയെ ബാധിച്ചിട്ടുണ്ടാകും എന്നുറപ്പാണ്.

IPL 2024

ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും അടുത്ത വര്‍ഷവും ഹാര്‍ദിക് തന്നെയാകും മുംബൈയെ നയിക്കുക എന്നാണ് കരുതപ്പെടുന്നത്. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ സേവനങ്ങള്‍ മതിയെന്നാകും മുംബൈയുടെ അന്തിമ വിധി എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ മറിച്ച് സംഭവിച്ചാല്‍, ഹാര്‍ദിക് പാണ്ഡ്യയെ വേണ്ടെന്ന് മുംബൈ തീരുമാനിച്ചാല്‍ അത് തുറന്ന് നല്‍കുക ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് സുവര്‍ണാവസരമാകും.

2022 ല്‍ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബൈ നായകനില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. താല്‍പര്യം മാത്രമായിരുന്നില്ല, ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ ലഖ്‌നൗ ഓഫര്‍ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്റെ റോള്‍ ഓഫര്‍ ചെയ്തതോടെയായിരുന്നു പാണ്ഡ്യ അനുകൂലമായ തീരുമാനമെടുത്തത്. ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ ചാമ്പന്യമാരാക്കാനും രണ്ടാം സീസണില്‍ ഫൈനലിലെത്തിക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു.

അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം താല്‍പര്യം കാണിക്കുന്ന ടീമുകളിലൊന്ന് ലഖ്‌നൗ ആയിരിക്കും എന്നുറപ്പാണ്. ലഖ്‌നൗ ഹാര്‍ദിക്കില്‍ താല്‍പര്യം പ്രകടിപ്പിക്കാനുള്ള മറ്റൊരു പ്രധാന കാരണം കൃുണാല്‍ പാണ്ഡ്യയുടെ സാന്നിധ്യമാണ്. ഹാര്‍ദിക്കിന്റെ സഹോദരന്‍ ലഖ്‌നൗവിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ്. ഇരുവരും നേരത്തെ മുംബൈയുടെ താരങ്ങളായിരുന്നു.

മുംബൈ ഐപിഎല്‍ ചാമ്പ്യന്മാരായ മൂന്ന് സീസണുകളിലും പാണ്ഡ്യ സഹോദരന്മാര്‍ ടീമിലുണ്ടായിരുന്നു. ഒരാള്‍ പേസ് ബൗളിംഗ് ഓള്‍റൗണ്ടറും മറ്റൊരാള്‍ സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടറുമാണ്. മധ്യ ഓവറുകളിലെ ലെഫ്റ്റ് ഹാന്‍ഡ്-റൈറ്റ് ഹാന്‍ഡ് കോമ്പിനേഷനും മോഹിപ്പിക്കുന്നതാണ്. അതിനാല്‍ പാണ്ഡ്യയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ലഖ്‌നൗ താല്‍പര്യം കാണിച്ചാല്‍ അത്ഭുതപ്പെടാനില്ല.

നിലവില്‍ മോശം ഫോമിലാണെങ്കിലും ഹാർദിക് തന്റെ ഫോമിലേക്ക് മടങ്ങിയെത്തുന്നതോടെ ഏതൊരു ടീമും ആഗ്രഹിക്കുന്ന സാന്നിധ്യമായി മാറും എന്നുറപ്പാണ്. തന്റെ പ്രെെമിലുള്ള ഹാർദിക്കിന് ഏത് കളിയും തന്റെ ടീമിന് അനുകൂലമായി മാറ്റാനാകും. സ്ഥിരമായി പന്തെറിയാനും ഹാർദിക്കിന് സാധിച്ചാല്‍ വരുന്ന സീസണുകളില്‍ തിളങ്ങാനാകുമെന്നുറപ്പാണ്.

Story first published: Tuesday, May 14, 2024, 16:50 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+