Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണിയോടുള്ള ആരാധന ഞെട്ടിച്ചു, അതേ ആളുകള്‍ പാണ്ഡ്യയെ കൂവുന്നു; ഇന്ത്യയെ മനസിലാകുന്നില്ല!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയ്ക്കുള്ള സ്ഥാനവും ആരാധനയുമൊക്കെ സമാനതകളില്ലാത്തതാണ്. സച്ചിന് ശേഷം ധോണിയോളം ആരാധകരുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയവര്‍ വളരെ ചുരുക്കമാണ്. വിരാട് കോലിയായിരിക്കും ആരാധനയില്‍ ഒപ്പം നില്‍ക്കുന്ന മറ്റൊരാള്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് അഞ്ച് വര്‍ഷക്കാലമായി, ഐപിഎല്ലില്‍ ഇപ്പോഴും കളിക്കുന്നുണ്ടെങ്കിലും അതെല്ലാം വെറും കാമിയോകള്‍ മാത്രമാണ്. എന്നിരുന്നാലും ധോണിയെ കാണാന്‍ വേണ്ടി മാത്രം ഗ്യാലറി നിറച്ചു കൊണ്ടിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയോടുളള ആരാധനയെക്കുറിച്ച് സംസാരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

IPL 2024

''അവിശ്വസനീയം. ആദ്യമേ ഞാനതിനെക്കുറിച്ച് കേട്ടിരുന്നു. പിന്നീട് രണ്ട് തവണ ഞങ്ങള്‍ സിഎസ്‌കെയ്‌ക്കെതിരെ കളിച്ചു. അവര്‍ ലഖ്‌നൗവില്‍ വന്നപ്പോള്‍ ഞങ്ങളുടെ സ്‌റ്റേഡിയം കപ്പാസിറ്റി 50000 ആണ്. അവിടെ വന്നവരില്‍ 48000 പേരും ധരിച്ചിരുന്നത് ധോണിയുടെ എഴാം നമ്പര്‍ ജഴ്‌സിയായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് ഞങ്ങള്‍ അവിടേക്ക് ചെന്നു. അവിടെ 98 ശതമാനമല്ല, നൂറ് ശതമാനമായിരുന്നു. തീര്‍ത്തും അവിശ്വസനീയം തന്നെ. ഇന്ത്യയിലെ താരാധന അമ്പരപ്പിക്കുന്നതാണ്'' എന്നാണ് ലാംഗര്‍ പറഞ്ഞത്.

''നോക്കൂ, ഞാന്‍ മുമ്പ് ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. സച്ചിനൊപ്പം തന്നെ. പിന്നീട് ഞാന്‍ ഓസ്‌ട്രേലിയയുടെ പരിശീലകനായി. വിരാട് കോലിയേയും എംഎസ് ധോണിയേയും കണ്ടു. അവിടെ ചെന്നാല്‍ വിശ്വസിക്കാന്‍ സാധിക്കില്ല''എന്നും ലാംഗര്‍ പറയുന്നു. അതേസമയം ഈ താരാധനയ്ക്ക് മറ്റൊരു വശം കൂടിയുണ്ടെന്നും ലാംഗര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

''ഞാന്‍ ഇതിന്റെ മറുവശവും കണ്ടിട്ടുണ്ട്. രോഹിത് ശര്‍മ ഇന്ത്യയിലെ വലിയ താരവും അവരുടെ നായകനുമാണ്. ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സില്‍ എന്താണ് സംഭവിച്ചത്? രോഹിത് ശര്‍മയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റെടുത്തു. അവര്‍ രോഹിത് ശര്‍മയെ വല്ലാതെ സ്‌നേഹിച്ചിരുന്നു. നടന്നത് കാണുമ്പോള്‍ സങ്കടം വരുമായിരുന്നു. അവനെ എല്ലാ മത്സരത്തിലും കൂവി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായകനാണത് എന്നോര്‍ക്കണം'' ലാംഗര്‍ പറയുന്നു.

''ഞാനിത് മോനെ മോര്‍ക്കലില്‍ നിന്നും ജോണ്ടി റോഡ്‌സില്‍ നിന്നുമാണ് പഠിച്ചത്. ആശങ്കപ്പെടുന്നതിന് പകരം ഫ്‌ളോയ്ക്ക് അനുസരിച്ച് പോകാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു നോക്കി. ഉദാഹരണത്തിന്, ഇപിഎല്ലില്‍, ഇംഗ്ലണ്ടില്‍ എല്ലാവരും കളി കാണാന്‍ ഡേവിഡ് ബെക്കാമിന്റെ ടീ ഷര്‍ട്ടും ധരിച്ച് വരുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. അത് നടക്കത്തില്ല. നമ്മളുടെ ചിന്തയില്‍ പോലുമില്ല. മറ്റൊരു രാജ്യത്തും. മനസിലാക്കാന്‍ പറ്റുന്നില്ല'' ലാംഗര്‍ പറയുന്നു.

അതേസമയം എംഎസ് ധോണിയെ പ്രശംസിക്കാനും ലാംഗര്‍ തയ്യാറായി. ധോണി വളരെ ശാന്തനാണെന്നും ലോകത്ത് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണി വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും ലാംഗര്‍ പറയുന്നു.

Story first published: Saturday, May 25, 2024, 19:28 [IST]
Other articles published on May 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+