Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എന്റെ ലക്ഷ്യം അത് മാത്രമായിരുന്നു; രാജസ്ഥാനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി കുല്‍ദീപ്‌

രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹിയുടെ വിജയശില്‍പ്പികളില്‍ ഒരാലാണ് കുല്‍ദീപ് യാദവ്. പതിനെട്ടാം ഓവറില്‍ രാജസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് രണ്ട് വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. അവസാനത്തെ മൂന്ന് ഓവറുകളില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 41 റണ്‍സായിരുന്നു. ബിഗ് ഹിറ്ററായ ഡോണോവന്‍ ഫെറേയിറയും ക്രീസിലുണ്ടായിരുന്നു. എന്നാല്‍ തന്റെ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിന്‍ഡീസ് താരത്തെ കുല്‍ദീപ് പുറത്താക്കുകയായിരുന്നു.

നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 25 റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഇരുവരും ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞാണ് രാജസ്ഥാന്റെ റണ്ണൊഴുക്ക് തടഞ്ഞത്. ഇരുവരും ഏഴ് ഓവറില്‍ വിട്ടു നില്‍കിയത് അമ്പത് റണ്‍സ് മാത്രമാണ്.

IPL 2024

ഈ വിജയത്തോടെ 12 പോയന്റുമായി പോയന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു ഡല്‍ഹി. മത്സര ശേഷം തന്റെ പ്രകടനത്തെക്കുറിച്ചും ഫേറേയിറയുടെ വിക്കറ്റിനെക്കുറിച്ചുമൊക്കെ കുല്‍ദീപ് സംസാരിച്ചിരുന്നു.

''അവനെതിരെ ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുണ്ട്. അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്ന പ്ലെയര്‍ ആണെന്ന് എനിക്കറിയാം. അവനെ എനിക്ക് ആദ്യ പന്തില്‍ തന്നെ പുറത്താക്കാനായി. ഗുഡ് ലെങ്ത്തില്‍ പന്തെറിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് ഡെത്ത് ഓവളുകളില്‍ പന്തെറിയുമ്പോള്‍ പ്രധാന വെല്ലുവിളി. ബാറ്റര്‍മാര്‍ എന്താണ് ചെയ്യുന്നത് എന്നറിയാനായി ഞാന്‍ രണ്ട് പന്തുകള്‍ വേഗത കൂട്ടി എറിഞ്ഞു. ലെങ്ത് മാത്രമായിരുന്നു ഞാന്‍ നോക്കിയിരുന്നത്'' എന്നാണ് കുല്‍ദീപ് പറഞ്ഞത്.

പൊതുവെ ഡെത്ത് ഓവറിലിലെ ബൗളിംഗ് ഡല്‍ഹിയ്ക്ക് വെല്ലുവിളിയായ സീസണാണിത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പ്രകടനത്തില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് സന്തുഷ്ടനാണ്. ''എപ്പോഴത്തേയും പോലെ, കുല്‍ദീപ് ഡെലിവര്‍ ചെയ്തു. ഞങ്ങളുടെ ബൗളര്‍മാരുടെ പ്രകടനം പോസിറ്റീവായിരുന്നു'' എന്നാണ് പന്ത് പറഞ്ഞത്. അതേസമയം മത്സരത്തിലെ സഞ്ജു സാംസണിന്റെ പുറത്താകലാണ് ഡല്‍ഹിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. എന്നാല്‍ സഞ്ജുവിന്റെ പുറത്താകല്‍ വലിയ വിവാദമായി മാറുകയും ചെയ്തു.

രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ പതിനാറാം ഓവറില്‍ മുകേഷ് എറിഞ്ഞ നാലാമത്തെ പന്തിലാണ് സഞ്ജു പുറത്താകുന്നത്. സഞ്ജു സിക്‌സിനായി ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറിയ്ക്ക് അരികില്‍ വച്ച് ഷായ് ഹോപ്പ് പിടികൂടുകയായിരുന്നു. റീപ്ലേയില്‍ ഹോപ്പ് ബൗണ്ടറിയില്‍ ചവുട്ടിയോ ഇല്ലയോ എന്ന് വ്യക്തമായിരുന്നില്ല. പക്ഷെ അമ്പയര്‍ ഔട്ട് നല്‍കുകയായിരുന്നു. അമ്പയറുടെ തീരുമാനം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളേയും ആരാധകരേയുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു.

സോഷ്യല്‍ മീഡിയയിലും വലിയ വിവാദമായി മാറിയിരിക്കുകയാണ് സഞ്ജുവിന്റെ പുറത്താകല്‍. മുന്‍ ക്രിക്കറ്റര്‍മാരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം പ്രതികരണവുമായി എത്തിയിട്ടുണ്ട്. സഞ്ജു പുറത്തായിട്ടില്ലെന്ന വാദമാണ് സഞ്ജുവിന്റെ ആരാധകരില്‍ നിന്നും ഉയരുന്നത്. അതേസമയം, സഞ്ജുവിന്റെ പുറത്താകലിന് ശേഷം രാജസ്ഥാന് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇതോടെ ഡല്‍ഹി 20 റണ്‍സിന് വിജയിക്കുകയായിരുന്നു.

അതേസമയം ഡല്‍ഹിയുടെ അടുത്ത മത്സരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയാണ്. ഞായറാഴ്ചയാണ് ഈ മത്സരം.

Story first published: Wednesday, May 8, 2024, 16:47 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+