Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പത്ത് തലയാ, തനി രാവണന്‍! ആ വിക്കറ്റിന് പിന്നിലെ ബുദ്ധി വെളിപ്പെടുത്തി കുല്‍ദീപ്

പരുക്കുമൂലമുണ്ടായ ഇടവേളയില്‍ നിന്നും ശക്തമായി തിരികെ വന്ന് കുല്‍ദീപ് യാദവ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 20 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കുല്‍ദീപിന്റെ തിരിച്ചുവരവ്. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞിരുന്ന ഡല്‍ഹിയ്ക്ക് വിജയം നല്‍കി തിരികെ കൊണ്ടു വന്നതില്‍ കുല്‍ദീപിന്റെ പ്രകടനം നിര്‍ണായകമാണ്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചും കുല്‍ദീപ് ആയിരുന്നു.

ലഖ്‌നൗവിന്റെ ടോട്ടല്‍ 167 ല്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ കുല്‍ദീപിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. എല്‍എസ്ജിയുടെ നായകന്‍ കെഎല്‍ രാഹുല്‍, മാര്‍ക്വസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരാന്‍ എന്നിവരുടെ വിക്കറ്റുകള്‍ നേടിയത് കുല്‍ദീപ് ആയിരുന്നു. മത്സര ശേഷം കുല്‍ദീപ് ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

IPL 2024

''ഇത് വളരെ പ്രധാനപ്പെട്ട വിജയമായിരുന്നു. കാരണം ഇതിന് മുമ്പുള്ള രണ്ട് മത്സരങ്ങളും ഞങ്ങള്‍ പരാജയപ്പെടുകയായിരുന്നു. വാങ്കഡെയില്‍ നന്നായി ബാറ്റ് ചെയ്തിട്ടും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ജയിക്കാനായില്ല. മധ്യ ഓവറുകള്‍ പ്രധാനപ്പെട്ടതാണ്. ആ 8-9 ഓവറുകളില്‍ വിക്കറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ നന്നാകും. ആ വിക്കറ്റുകളെല്ലാം ടീമിന് പ്രധാനപ്പെട്ടതായിരുന്നു. എന്റെ ആത്മവിശ്വാസവും കൂടി'' എന്നാണ് കുല്‍ദീപ് പറയുന്നത്.

പിന്നാലെ പൂരാനെ പുറത്താക്കിയ പന്തിനെക്കുറിച്ചും കുല്‍ദീപ് സംസാരിക്കുന്നുണ്ട്. 'അത് നല്ലൊരു പന്തായിരുന്നു. ശരിയായ ഗൂഗ്ലി. നല്ല ലെങ്തില്‍ തന്നെ പിച്ച് ചെയ്ത് തിരിഞ്ഞു. ആ പന്ത് എറിയാനും അതിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യാനും എന്റെ ബുദ്ധിയായിരുന്നു. ഭാഗ്യവശാല്‍ ആ പന്ത് കൃത്യമായി തന്നെ പിച്ച് ചെയ്യുകയും ആ വിക്കറ്റ് നേടാനും സാധിച്ചു. നല്ലൊരു പന്തില്‍ വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ അതുപോലെ തന്നെ നന്നായി ആഘോഷിക്കുകയും വേണം'' എന്നാണ് കുല്‍ദീപ് പറയുന്നത്.

തുടര്‍ പരാജയങ്ങളോടെ പോയന്റേ ടേബിളില്‍ അവസാന സ്ഥാനത്തേക്ക് എത്തിയിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്ൗനവിനെതിരെ നേടിയ വിജയത്തോടെ തിരികെ വന്നിരിക്കുകയാണ് ഡല്‍ഹി. ആറ് മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണത്തിലാണ് ഡല്‍ഹിയ്ക്ക് ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. പന്തിന്റേയും സംഘത്തിന്റേയും അടുത്ത എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സാണ്. ഏപ്രില്‍ 17 നാണ് ഈ മത്സരം. രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന പന്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവുമായി വരുന്ന ഗുജറാത്തിനെയാണ് ഡല്‍ഹി നേരിടാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചത് ആറ് വിക്കറ്റുകള്‍ക്കായിരുന്നു. 11 പന്തുകള്‍ ബാക്കി വച്ചാണ് ഡല്‍ഹിയുടെ വിജയം. ലഖ്‌നൗ നേടിയ 167 റണ്‍സ് ഡല്‍ഹി അനായാസം മറി കടക്കുകയായിരുന്നു. ലൗഖ്‌നൗവിന് വേണ്ടി ആയുഷ് ബദോനി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ നായകന്‍ കെഎല്‍ രാഹുല്‍ 39 റണ്‍സും നേടിയിരുന്നു. ഡല്‍ഹിയ്ക്കായി ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കും അര്‍ധ സെഞ്ചുറി നേടി. 35 പന്തില്‍ 55 റണ്‍സാണ് ജേക്ക് നേടിയത്. നായകന്‍ റിഷഭ് പന്ത് 24 പന്തില്‍ 41 റണ്‍സുമായി തകര്‍ത്തടിച്ചു.

അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനല്‍ ഫോറിലേക്ക് എത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇതുവരെ ആറ് കളികള്‍ കളിച്ച ഡല്‍ഹി നാല് കളികളില്‍ പരാജയപ്പെട്ടപ്പോള്‍ വിജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രമാണ്. നാല് പോയന്റാണ് ഡല്‍ഹിക്കുള്ളത്. എട്ട് മത്സരങ്ങളാണ് ഡല്‍ഹിക്ക് ഇനി മുന്നിലുള്ളത്. അതില്‍ അഞ്ചെണ്ണം വിജയിച്ചാല്‍ മാത്രമാണ് ഡല്‍ഹിയുടെ മുന്നില്‍ പ്ലേ ഓഫ് സാധ്യതകള്‍ തെളിയുക.

Story first published: Saturday, April 13, 2024, 14:18 [IST]
Other articles published on Apr 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+