Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: തോറ്റെങ്കിലും ജയിച്ചത് ചെന്നൈ ആരാധകര്‍! ധോണി രണ്ട് സീസണ്‍ കൂടെ കളിക്കണമെന്ന് മുന്‍ താരം

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ ഡല്‍ഹിയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങള്‍ കണ്ടാല്‍ തോന്നുക ഇന്നലെ വിജയിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരിക്കും എന്നാകും. അത്രത്തോളമാണ് സോഷ്യല്‍ മീഡിയയില്‍ എംഎസ് ധോണിയുടെ പ്രകടനം ആഘോഷിക്കപ്പെട്ടുന്നത്. ടീം പരാജയപ്പെട്ടത് പോലും ആരാധകര്‍ ധോണിയുടെ പ്രകടനത്തോടെ മറന്നിരിക്കുകയാണ്.

ഡല്‍ഹിക്കെതിരെ പതിയെയാണ് തുടങ്ങിയതെങ്കിലും 16 പന്തില്‍ നിന്നും 37 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ചെന്നൈയുട ആദ്യ രണ്ട് മത്സരങ്ങളിലും ധോണിയ്ക്ക് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ തലയുടെ ബാറ്റിംഗ് കാണാനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് വെറുതെയാകാന്‍ ധോണി സമ്മതിച്ചില്ല. മിന്നും പ്രകടനമാണ് ധോണി പുറത്തെടുത്തത്.

ധോണി ക്രീസിലേക്ക് എത്തുമ്പോള്‍ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എന്ന നിലയിലായിരുന്നു. 17ാമത്തെ ഓവറിലായിരുന്നു ധോണിയുടെ എന്‍ട്രി. 42 കാരനായ ധോണി നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് പറത്തിയത്. ധോണിയുടെ ഓരോ റണ്ണും ബൗണ്ടറികളുമെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് ഗ്യാലറി വരവേറ്റത്. ധോണി ബാറ്റ് ചെയ്യുന്നിടത്തോളം സമയം മത്സര ഫലത്തെക്കുറിച്ച് പോലും ആരാധകര്‍ ചിന്തിച്ചിരുന്നില്ല.

MS Dhoni

അതേസമയം മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. 192 റണ്‍സ് ആയിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടി വന്നിരുന്നത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് ധോണിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ധോണി അടുത്ത രണ്ട് സീസണുകളിലും കളിക്കണമെന്നാമ് ശ്രീകാന്ത് പറയുന്നത്.

''കീപ്പിംഗിന്റെ കാര്യത്തില്‍ ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ബെസ്റ്റ്. ഇപ്പോഴും അദ്ദേഹം പിഴവില്ലാതെ ക്യാച്ചുകളെടുക്കുന്നു. ഇപ്പോഴും അദ്ദേഹം ഇന്ത്യയുടെ ബെസ്റ്റാണ്. നമ്പര്‍ വണ്‍ ധോണിയും നമ്പര്‍ ടു വൃദ്ധിമാന്‍ സാഹയുമാണ്. അവര്‍ രണ്ടുമാണ് ഇപ്പോഴും ഏറ്റവും മികച്ചവര്‍. അദ്ദേഹമത് വളരെ എളുപ്പമെന്ന് തോന്നിപ്പിക്കും. അദ്ദേഹം നന്നായി കീപ്പ് ചെയ്യുന്നു, നന്നായി ബാറ്റ് ചെയ്യുന്നു. വിക്കറ്റുകള്‍ക്കിടയില്‍ നന്നായി ഓടുന്നു. 42 വയസാണോന്ന് വിശ്വസിക്കാനാകുന്നില്ല. അടുത്ത രണ്ട് വര്‍ഷം കൂടി ഐപിഎല്‍ കളിക്കാനാകും.'' എന്നാണ് ശ്രീകാന്ത് പറഞ്ഞത്.

അതേസമയം ഐപിഎല്ലിന് മുന്നോടിയായി എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സീസണില്‍ ചെന്നൈയെ നയിക്കുന്നത് റുതുരാജ് ഗെയ്ഗ്വാദാണ്. ചെന്നൈ ടീമിലെ തലമുറ മാറ്റത്തിന്റെ അടയാളപ്പെടുത്തലാണ് ധോണിയുടെ സ്ഥാനം ഒഴിയലും റുതുരാജിന്റെ സ്ഥാനാരോഹണവും. 2023 ലെ ഐപിഎല്ലിനിടെ ധോണിയ്ക്ക് കാല്‍മുട്ടിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് താരം സര്‍ജറിയ്ക്ക് വിധേയനായിരുന്നു.

''എല്ലാ അര്‍ത്ഥത്തിലും ഡല്‍ഹി നന്നായി പന്തെറിഞ്ഞു. പക്ഷെ ധോണിയുടെ ബാറ്റിംഗ് സെന്‍സേഷണലായിരുന്നു. അതെ ചെന്നൈ പരാജയപ്പെട്ടു. പക്ഷെ ചെന്നൈ ആരാധകര്‍ക്ക് ഇത് ധാര്‍മ്മിക വിജയമാണ്. എല്ലാവരും ധോണിയുടെ ബാറ്റിംഗ് കാണാനായി കാത്തു നില്‍ക്കുകയായിരുന്നു. അദ്ദേഹം പോയന്റിന് മുകളിലൂടെ സിക്‌സ് അടിക്കുന്നു. മിഡ് വിക്കറ്റിലേക്ക് ഒറ്റക്കയ്യില്‍ സിക്്‌സ് അടിക്കുന്നു. എല്ലായിടത്തും അടിക്കുന്നു. ഡല്‍ഹി ആക്രമണത്തെ കീറിമുറിച്ചു. എന്തൊരു ബാറ്റിംഗ്. നേരത്തെ അദ്ദേഹം പോയന്റിലായിരുന്നു വലിയ ഷോട്ടുകള്‍ കളിച്ചിരുന്നത്. പക്ഷെ ആ കവര്‍ ഡ്രൈവും ലീനിംഗ് സിക്‌സുമൊക്കെ അതിഗംഭീരമായിരുന്നു'' എന്നും ശ്രീകാന്ത് പറയുന്നു.

Story first published: Monday, April 1, 2024, 16:03 [IST]
Other articles published on Apr 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+