Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബിയുടെ വിശ്വാസക്കരുത്ത്! കൂട്ടുകെട്ടില്‍ ചരിത്രം കുറിച്ച് കോലിയും ഡുപ്ലെസിസും

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി വിരാട് കോലിയും ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസും. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കൂട്ടുകെട്ട് റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും. ഇരുവരും പിന്നിലാക്കിയത്. 1906 റണ്‍സ് നേടിയിട്ടുള്ള ഗംഭീര്‍-ഉത്തപ്പ കൂട്ടുകെട്ടിനെയാണ്.

ഡുപ്ലെസിസും കോലിയും ചേര്‍ന്ന് ആര്‍സിബിയ്ക്കായി ഇതുവരെ നേടിയിട്ടുള്ളത് 2000 റണ്‍സാണ്. ഈ പട്ടികയില്‍ മുന്നിലുള്ളതും വിരാട് കോലിയാണ്. ആര്‍സിബിയ്ക്ക് വേണ്ടി എബി ഡിവില്യേഴ്‌സിനൊപ്പം ചേര്‍ന്ന് കോലി 3123 റണ്‍സ് നേടിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാമതും കോലിയുണ്ട്. ക്രിസ് ഗെയ്‌ലുമൊത്ത് ആര്‍സിബിയ്ക്കായി 2787 റണ്‍സാണ് കോലി നേടിയത്. മൂന്നാമതുള്ള ശിഖര്‍ ധവാന്‍-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത് 2357 റണ്‍സാണ്.

IPL 2024

അതേസമയം ഇന്ന് മറ്റൊരു റെക്കോര്‍ഡും കോലി തന്റെ പേരിലാക്കിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 8000 റണ്‍സ് നേടുന്ന താരമായി മാറിയിരിക്കുകയാണ് വിരാട് കോലി. രസകരമായ വസ്തുത എന്തെന്നാല്‍ ഐപിഎല്ലില്‍ ആദ്യം 4000, 5500, 6000, 7000, 7500, 8000 എന്നീ നാഴികക്കല്ലുകള്‍ പിന്നിടുന്ന താരം കൂടിയാണ് വിരാട് കോലി.

ഐപിഎല്ലില്‍ ഇതുവരെ എട്ട് സെഞ്ചുറികളും 55 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട് വിരാട് കോലി. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തിലും കോലിയെ തേടിയൊരു റെക്കോര്‍ഡ് എത്തിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രം 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോലി കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്. ഇതാദ്യമായിട്ടാണ് ഐപിഎല്‍ താരം ഒരു ഗ്രൗണ്ടില്‍ വച്ച് മാത്രമായി 3000 റണ്‍സ് നേടുന്നത്.

അതേസമയം രാജസ്ഥാനെതിരെ 24 പന്തില്‍ 33 റണ്‍സുമായാണ് കോലി പുറത്താകുന്നത്. യുസ്വേന്ദ്ര ചാഹലാണ് കോലിയെ പുറത്താകുന്നത്. നേരത്തെ കോലിയും നായകന്‍ ഡുപ്ലെസിസും ചേര്‍ന്ന് ബാംഗ്ലൂരിന് നല്ലൊരു തുടക്കം നല്‍കിയിരുന്നു. 14 പന്തില്‍ 17 റണ്‍സെടുത്താണ് ഡുപ്ലെസിസ് പുറത്താകുന്നത്. ട്രെന്റ് ബോള്‍ട്ടാണ് ഡുപ്ലെസിസിനെ പുറത്താക്കുന്നത്. എന്തായാലും ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് എതിരാളികളില്ല. 708 റണ്‍സാണ് ഈ സീസണില്‍ കോലി നേടിയിട്ടുള്ളത്. രണ്ടാമതുള്ള റുതുരാജ് ഗെയ്ഗ്വാദിന് 583 റണ്‍സാണുള്ളത്. ചെന്നൈ നേരത്തെ തന്നെ പുറത്താവുകയും ചെയ്തു.

രാജസ്ഥാനെതിരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 22 പന്തുകൡ നിന്നും 34 റണ്‍സാണ് രജത് പട്ടിതാര്‍ ആണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 32 റണ്‍സ് മഹിപാല്‍ ലോമ്രോര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ദിനേശ് കാര്‍ത്തിക് 11 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 27 റണ്‍സും നേടി. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റുകളും നേടി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടിയിരുന്നു.

Story first published: Wednesday, May 22, 2024, 22:22 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+