Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലോകകപ്പ് കളിക്കണോ, എന്നാ രാഹുല്‍ ബാറ്റിംഗ് പൊസിഷന്‍ മാറ്റണം; ഉപദേശിച്ച് ഇതിഹാസം

ലഖ്‌നൗ: ആരാധരകരുടേയും വിദഗ്ധരുടയുമെല്ലാം വിമര്‍ശനങ്ങള്‍ നേരിടുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റാണ് വിമര്‍ശനങ്ങളുടെ കാരണം. വരാനിരിക്കുന്ന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള രാഹുലിന്റെ എന്‍ട്രി പോലും സംശയത്തിലാകുന്നതാണ് താരത്തിന്റെ ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍. പരുക്കിന്റെ പിടിയിലായിരുന്ന രാഹുലിന് ടീമിലിടം നേടാനുള്ള അവസരമാണ് ഈ സീസണ്‍.

അതേസമയം രാഹുല്‍ മിഡില്‍ ഓര്‍ഡറിലേക്ക് തന്റെ പൊസിഷന്‍ മാറ്റണമെന്ന അഭിപ്രായം സീസണിന്റെ തുടക്കം മുതലുണ്ടായിരുന്നു. ലോകകപ്പ് ടീമിലിടം ലഭിക്കുകയാണെങ്കില്‍ രാഹുലിന് ലഭിക്കാന്‍ സാധ്യതയുള്ള റോള്‍ മിഡില്‍ ഓര്‍ഡറിലായിരിക്കും. നേരത്തെ രാഹുല്‍ മികവ് തെളിയിച്ച ഇടമാണിത്. അങ്ങനെയിരിക്കെ ഈ സീസണ്‍ രാഹുലിനുള്ളൊരു ഓഡിഷനായി മാറുമായിരുന്നു.

IPL 2024

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം ജുലന്‍ ഗോസ്വാമി. ട്വിറ്ററിലൂടെയായിരുന്നു ജുലന്റെ പ്രതികരണം. ''ലോകകപ്പ് മനസില്‍ വച്ചു കൊണ്ട് കെഎല്‍ രാഹുല്‍ മിഡില്‍ ഓര്‍ഡറിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കണം'' എന്നാണ് ജുലന്‍ പറഞ്ഞത്. തന്ത്രപരമായ ആ കാര്‍ഡുകള്‍ ഷഫിള്‍ ചെയ്യേണ്ട സമയമായിരിക്കുകായാണെന്നും ജുലന്‍ പറയുന്നുണ്ട്.

അതേസമയം ബാറ്റിംഗ് പൊസിഷനിലെ തന്റെ ഓര്‍ഡര്‍ ഇതുവരേയും രാഹുല്‍ മാറ്റിയിട്ടില്ല. താരം ഇപ്പോഴും ടോപ് ഓര്‍ഡറില്‍ തന്നെയാണ് കളിക്കുന്നത്. പവര്‍ പ്ലേയില്‍ പോലും രാഹുല്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്. നാല് ഇന്നിംഗ്‌സുകളില്‍ നിന്നും രാഹുല്‍ ഇതുവരെ നേടിയത് 126 റണ്‍സ് മാത്രമാണ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 128.57 ഉം. ഈ മോശം പ്രകടനാണ് ജുലന്‍ ഗോസ്വാമിയെ കൊണ്ട് രാഹുലിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറ്റണമെന്ന അഭിപ്രായം പറയാന്‍ ഇടയാക്കിയത്.

ലോകകപ്പ് അടുത്തിരിക്കെ രാഹുലിന്റെ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്. നല്ല സ്‌കില്‍ സെറ്റുള്ള ബാറ്റര്‍ ആയിരിക്കുമ്പോഴും ബാറ്റിംഗിലെ രാഹുലിന്റെ ഇന്റെന്റ് എപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. പതിഞ്ഞ താളത്തില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന ഓപ്പണര്‍ ടീമിന് ബാധ്യതയായി മാറിയേക്കാം. ലോകകപ്പ് ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവര്‍ മുന്‍നിരയില്‍ കളിക്കാനുണ്ടാകും. അതിനാല്‍ രാഹുലിനെ പരിഗണിക്കുക മധ്യനിരയില്‍ തന്നെയായിരിക്കും. ഈ സാഹചര്യം ലഖ്‌നൗ നായകന്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

നേരത്തെ രാഹുല്‍ മികവ് തെളിയച്ച പൊസിഷന്‍ കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ 33 റണ്‍സിനാണ് ലഖ്നൗ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് 130 റണ്‍സ് മാത്രമാണ് നേടാനായത്. ലഖ്നൗവിനായി മാര്‍ക്കസ് സ്റ്റോയ്സ് അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ യാഷ് ഠാക്കൂര്‍ അഞ്ച് വിക്കറ്റും വീഴ്ത്തി. ഈ സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് യാഷ് ഠാക്കൂറിന്റേത്. ഈ വിജയത്തോടെ പോയന്റ് ടേബിളില്‍ ലഖ്നൗ മൂന്നാമത് എത്തുകയും ചെയ്തു.

Story first published: Monday, April 8, 2024, 21:35 [IST]
Other articles published on Apr 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+