Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ക്ലോണിംഗ് പോലെ മൂന്ന് സംഭവങ്ങള്‍; 2012 ആവര്‍ത്തിച്ച് കൊല്‍ക്കത്ത; കപ്പ് നേടുമെന്ന സൂചനയോ?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിന് പരാജയപ്പെടുത്തി പോയന്റ് ടേബിളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ കുറേ സീസണുകളായി കാര്യമായൊന്നും ഓര്‍ത്തുവെക്കാനില്ലാതെയാണ് കൊല്‍ക്കത പാഡ് അഴിക്കാറുള്ളത്. എന്നാല്‍ ഈ സീസണില്‍ തുടക്കം മുതല്‍ ശക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. പതിനൊന്ന് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത എട്ടിലും വിജയിച്ചാണ് പ്ലേ ഓഫിന് തൊട്ടരികെ എത്തി നില്‍ക്കുന്നത്.

2021 ന് ശേഷം കൊല്‍ക്കത്ത പ്ലേ ഓഫ് യോഗ്യത നേടുന്ന ആദ്യ സീസണായി ഒരു പക്ഷെ ഈ സീസണ്‍ മാറിയേക്കും. 2021 ല്‍ ഫൈനലിലെത്തിയെങ്കിലും ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെടുകയായിരുന്നു കൊല്‍ക്കത്ത. അതേസമയം കൊല്‍ക്കത്തയുടെ ഈ സീസണിലെ യാത്ര കാണുമ്പോള്‍ ആരാധകരുടെ മനസിലേക്ക് വരുന്നത് 2012 ആണ്. അന്ന് കൊല്‍ക്കത്ത സീസണ്‍ അവസാനിപ്പിച്ചത് ചാമ്പ്യന്മാരായാണ്.

IPL 2024

2012 ലെ കൊല്‍ക്കത്തയും 2024 കൊല്‍ക്കത്തയും തമ്മില്‍ ചില സാമ്യതകളുണ്ട്. പ്രത്യേകിച്ചും മൂന്ന് കാര്യങ്ങളില്‍ ചരിത്രം അതേപടി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ കൊല്‍ക്കത്തയെ തേടി കപ്പ് എത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ചരിത്രാവര്‍ത്തനമായ ആ മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ സ്ഥിരമായി പതറുന്ന ടീമായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളായി മുംബൈയ്ക്ക് പഴയതുപോലെ കൊല്‍ക്കത്തയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നില്ല എന്നത് വ്യക്തമാണ്. കഴിഞ്ഞ ദിവസം മുംബൈയെ വാങ്കഡെയില്‍ വച്ച് കൊല്‍ക്കത്ത പരാജയപ്പെടുത്തുകയും ചെയ്തു. ഇതിന് മുമ്പ് മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്ത വിജയിക്കുന്നത് 2012ലാണ്. അന്ന് സുനില്‍ നരെയ്ന്‍ ആയിരുന്നു കൊല്‍ക്കത്തയുടെ വിജയശില്‍പ്പി. ഇത്തവണ വെങ്കടേഷ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 24 റണ്‍സിനാണ് കെകെആര്‍ വിജയിച്ചത്.

അന്നും ഇന്നുമുള്ള കൊല്‍ക്കത്തയുടെ നായകന്മാരിലും സാമ്യതയുണ്ട്. ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ നായകന്‍. 2018 മുതല്‍ 20 വരെ ഡല്‍ഹിയുടെ നായകനായിരുന്നു ശ്രേയസ്. 2022 ല്‍ കൊല്‍ക്കത്തിയിലെത്തി. പരുക്കു മൂലം 2023ല്‍ കളിക്കാന്‍ സാധിക്കാതെ പോയ ശ്രേയസ് ഇത്തവണ നായകനായി തിരികെ എത്തുകയായിരുന്നു. സമാനമായി രീതിയില്‍ 2012ല്‍ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ ഗൗതം ഗംഭീറും ഡല്‍ഹിയുടെ നായകനായിരുന്നു. ഡല്‍ഹിയുടെ നായകനായിരുന്ന ഗംഭീര്‍ 2011ലാണ് കൊല്‍ക്കത്തിയിലെത്തുന്നത്.

ഐപിഎല്ലിലെ ചിരവൈരികളാണ് കൊല്‍ക്കത്തയും ബാംഗ്ലൂരും. 2008ലെ ഉദ്ഘാടന മത്സരം മുതല്‍ ആരംഭിക്കുന്നതാണ് ഈ പോര്. 2012ല്‍ കൊല്‍ക്കത്ത കപ്പ് നേടിയ സീസണില്‍ ചിന്നസ്വാമിയിലും ഈഡന്‍ ഗാര്‍ഡന്‍സിലും വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ഈ സീസണിലും രണ്ട് മത്സരങ്ങളും വിജയിച്ചിരിക്കുന്നത് കൊല്‍ക്കത്തയാണ്.

ഇങ്ങനെ മൂന്ന് കാര്യങ്ങളും ചരിത്രാവര്‍ത്തനം പോലെ ഒത്തു വന്നതോടെ ഇത്തവണ കപ്പുയര്‍ത്തുക കൊല്‍ക്കത്ത തന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അന്ന് തങ്ങളെ ചാമ്പ്യന്മാരാക്കിയ ഗൗതം ഗംഭീര്‍ മെന്ററായി ഡഗ്ഗൗട്ടിലുണ്ടെന്നതും കൊല്‍ക്കത്തയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. കൊല്‍ക്കത്തയെ രണ്ട് സീസണിലും ചാമ്പ്യന്മാരാക്കിയ ഗംഭീര്‍ ഈ സീസണിലാണ് മെന്ററായി തിരികെ കൊല്‍ക്കത്തയിലേക്ക് എത്തുന്നത്.

Story first published: Monday, May 6, 2024, 21:03 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+