For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് അക്കാര്യം അനുകൂലമാകും; ചൂണ്ടിക്കാണിച്ച് പീറ്റേഴ്‌സണ്‍

By Abin MP

പതിനേഴാമത് ഐപിഎല്ലിന്റെ വിജയികള്‍ ആരെന്ന് നാളെ അറിയാം. പോയന്റ് ടേബിളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടല്‍. ശക്തമായൊരു മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് ഹെദരാബാദിനേക്കാള്‍ സാധ്യതയുണ്ടെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നത്.

കൊല്‍ക്കത്തയുടെ പോസിറ്റീവ് മൈന്റ് സെറ്റ് അവരെ ഫൈനലില്‍ സഹായിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. നേരത്തെ ലീഗ് സ്റ്റേജില്‍ ഹൈദരാബാദിനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയിരുന്നു. അതിന്റെ ആത്മവിശ്വാസം നാളെ കൊല്‍ക്കത്തയ്ക്ക് ഉണ്ടാകുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

IPL 2024

''അഹമ്മദാബാദില്‍ ഹൈരദാബാദ് പരാജയം സമ്മതിച്ച രീതി എനിക്ക് ഇഷ്ടമായിരുന്നില്ല. ഞായറാഴ്ച അത് അവരെ പിന്നിലേക്ക് അടുപ്പിക്കുമെന്നാണ് തോന്നുന്നത്. അന്ന് അവര്‍ അവസാനിപ്പിച്ച രീതി ശരിയായില്ല. പാറ്റ് കമ്മിന്‍സ് പന്ത് ട്രാവിസ് ഹെഡിന് കൊടുക്കുകയായിരുന്നു. പിന്നാലെ ശ്രേയസ് അയ്യര്‍ അടിച്ചു തീര്‍ത്തു. ഫൈനലില്‍ തങ്ങള്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നത് കൊല്‍ക്കത്തയ്ക്ക് ആത്മവിശ്വാസം നല്‍കും.'' എന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. ടോസ് നിര്‍ണായകമായിരിക്കുമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.

'' ടോസ് 50-50 ആണ്. ഡ്യൂ ഫാക്ടര്‍ നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ ആത്മവിശ്വാസത്തിനും മൈന്റ് സെറ്റിനും പങ്കുണ്ട്'' എന്നും പീറ്റേഴ്‌സണ്‍ പറയുന്നുണ്ട്. ''അവിടെ കെകെആറിന് അഡ്വാന്റേജ് ഉണ്ടെന്ന് തോന്നുന്നു. അവര്‍ കളിച്ച രീതിയും, ക്വാളിഫയറില്‍ വിജയിച്ച രീതിയും. കഴിഞ്ഞ മൂന്ന് നാല് ദിവസം തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചതും അവര്‍ക്ക് അത് നല്‍കുന്നുണ്ട്'' എന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

ഹൈദരാബാദിനെ ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ഫൈനലിലെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയ്ക്ക് മുന്നില്‍ തകര്‍ന്നു പോയ ഹൈദരാബാദ് പിന്നീട് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടുന്നത്. അതേസമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിന്റെ ആത്മവിശ്വാസം നാളെ ഹൈദരാബാദിന് കരുത്തേകും.

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. 176 റണ്‍സായിരുന്നു രാജസ്ഥാനെതിരെ ഹൈദരാബാദ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ രാജസ്ഥാനെ എറിഞ്ഞിടാന്‍ ഹൈദരാബാദിന് സാധിച്ചതോടെ കളി അവരുടെ വരുതിയിലാവുകയായിരുന്നു.

ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടുക. നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിംഗ്-ബൗളിംഗ് യൂണിറ്റുകളുടെ മികച്ച ഫോമും ഹൈദരാബാദിന് ധൈര്യം പകരുന്നതാണ്. എന്നാല്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഫോമിലുള്ള കൊല്‍ക്കത്തയ്ക്ക് സീസണിലിതുവരെ തുടര്‍ന്ന ആധിപത്യത്തിന്റെ മുന്‍തൂക്കവുമുണ്ട്. കൊല്‍ക്കത്തയുടെ സ്പിന്‍ വിഭാഗവും മികച്ച ഫോമിലാണുള്ളത്.

ഈ സീസണിലെ പോയന്റ് ടീമിലെ ഒന്നും രണ്ടും ടീമുകളാണ് കൊല്‍ക്കത്തയും ഹെെദരാബാദും. അതിനാല്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ശക്തമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാറ്റ് കമ്മിന്‍സിന്റേയും ശ്രേയസ് അയ്യരുടേയും ക്യാപ്റ്റന്‍സിയുടേയും മാറ്റുരയ്ക്കല്‍ കൂടിയാകും ഫെെനല്‍. ആരാകും വിജയികളെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

Story first published: Saturday, May 25, 2024, 21:36 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+