For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കൊല്‍ക്കത്തയുടെ കുതിപ്പിന് പിന്നില്‍ ഗൗതം ഗംഭീര്‍; വേണ്ടതെല്ലാം ഉള്ള ടീം; കയ്യടിച്ച് മുന്‍ താരം

By Abin MP

മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് യോഗ്യത നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് കൊല്‍കത്ത പ്ലേ ഓഫ് യോഗ്യത നേടുന്നത്. നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. കളിയുടെ ഒരു ഘട്ടത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 65 റണ്‍സുമായി മികച്ച നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ഏഴാം ഓവറില്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിക കൊണ്ടു വരികയായിരുന്നു.

വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്ര റസലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 16 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് മുംബൈ നേടിയത്. ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റെടുത്തു. ഇഷാന്‍ കിഷന്റെ വിക്കറ്റെടുത്താണ് നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കുന്നത്. കൊല്‍ക്കത്തയുടെ പ്രകടനത്തിന്റെ ക്രെഡിറ്റ് മെന്റര്‍ ഗൗതം ഗംഭീറിനാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിംഗ് സിദ്ധു നല്‍കുന്നത്.

IPL 2024

''പത്ത് തവണ പത്ത് വിക്കറ്റെടുത്ത ആറ് തവണ ഒമ്പത് വിക്കറ്റെടുത്ത ബൗളര്‍മാരുള്ള ഏക ടീമാണ് കൊല്‍ക്കത്ത. മറ്റേതെങ്കിലും ടീമിലിതുണ്ടോ എന്ന് കാണിച്ചു തരൂ. ടൂര്‍ണമെന്റെിലെ ഏറ്റവും വിലപിടിപ്പുള്ള താരം സുനില്‍ നരെയ്ന്‍ ആണ്. സ്റ്റാര്‍ക് ഏത് ടീമിലാണ്? എല്ലാവരും 25 കോടി, 25 കോടി എന്ന് പറയുന്നുണ്ട്. അവര്‍ക്ക് ബാലന്‍സുണ്ട്. അവര്‍ക്ക് നല്ലൊരു മെന്ററുണ്ട്. അവര്‍ക്ക് നല്ലൊരു ക്യാപ്റ്റനുണ്ട്. എല്ലാവരും ഫോമിലാണുള്ളത്. ഇനിയും എന്താണ് വേണ്ടത്?'' എന്നാണ് മത്സര ശേഷം സിദ്ധു ചോദിച്ചത്.

പതിനെട്ട് പോയന്റുമായി പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തോടെയാണ് കൊല്‍ക്കത്ത പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. രണ്ട് മത്സരങ്ങളും ബാക്കിയുണ്ട്. 2021 ന് ശേഷം ഇതാദ്യമായാണ് കൊല്‍ക്കത്ത പ്ലേ ഓഫ് യോഗ്യത നേടുന്നത്. തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സും മെയ് 19ന് രാജസ്ഥാന്‍ റോയല്‍സിനെയുമാണ് കൊല്‍ക്കത്ത നേരിടുക.

അതേസമയം മുംബൈയുടെ പ്ലേ ഓഫ് സാധ്യത നേരത്തെ തന്നെ അവസാനിച്ചതായിരുന്നു. അവസാന മത്സരങ്ങളില്‍ പരമാവധി വിജയിച്ച് നാണക്കേട് കുറയ്ക്കുക എന്നാണ് മുംബൈയുടെ ലക്ഷ്യം. 13 മത്സരങ്ങളില്‍ ഒമ്പതിലും പരാജയപ്പെടുകയായിരുന്നു മുംബൈ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മെയ് 17 നാണ് മുംബൈയുടെ അടുത്ത മത്സരം.

അതേസമയം ഇന്നലെ മഴം രസം കെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16 ഓവറില്‍ 157 റണ്‍സായിരുന്നു നേടത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഈ സ്‌കോര്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍ 42 റണ്‍സും നിതീഷ് റാണ 33 റണ്‍സും. ആന്ദ്ര റസലും റിങ്കു സിംഗും രമണ്‍ദീപ് സിംഗും അവരവരുടേതായ സംഭാവനകളും നല്‍കി.

മുംബൈയുടെ തുടക്കം നല്ലതായിരുന്നു. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 22 പന്തില്‍ 40 റണ്‍സ് നേടി നല്ല ഫോമിലായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ ഇഷാനെ പുറത്താക്കി നരെയ്ന്‍ കൊല്‍ക്കത്തയെ തിരികെ കൊണ്ടു വന്നു. പിന്നീട് വന്നവരില്‍ 32 റണ്‍സെടുത്ത തിലക് വര്‍മയ്ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. 18 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

Story first published: Sunday, May 12, 2024, 21:34 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+