IPL 2024: കൊടുങ്കാറ്റായി ശ്രേയസ് അയ്യര്‍...; പഞ്ചാബ് നായകനെ തല്ലികര്‍ത്ത് കൊല്‍ക്കത്ത നായകന്‍
പഞ്ചാബ് കിങ്‌സിനെതിരെ വെടിക്കെട്ട് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. പഞ്ചാബിന്റെ നായകന്‍ സാം കറനെയാണ് ശ്രേയസ് അയ്യര്‍ തല്ലിത്തകര്‍ത്തത്. സാം കറന്‍ എറിഞ്ഞ പതിനേഴാമത്തെ ഓവറില്‍ മൂന്ന് സിക്‌സുകളാണ് ശ്രേയസ് അയ്യര്‍ നേടിയത്. പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ഇതോടെ സാധിച്ചു.
സാം കറന്റെ ആദ്യത്തെ രണ്ട് പന്തുകളും കാര്യമായ പരുക്കുകളൊന്നുമില്ലാതെയാണ് കടന്നു പോയത്. സിംഗിളുകള്‍ മാത്രമായിരുന്നു സാം കറന്‍ ആദ്യത്തെ രണ്ട് പന്തുകളില്‍ വഴങ്ങിയത്. എന്നാല്‍ അടുത്ത നാല് പന്തുകളില്‍ ശ്രേയസ് താണ്ഡവമാടുകയായിരുന്നു. സാം കറന്റെ ഈ ഓവറില്‍ മാത്രം ശ്രേയസ് നേടിയത് 24 റണ്‍സാണ്. ഇതോടെ കറനെതിരെ കൊല്‍ക്കത്ത നേടിയത് 60 റണ്‍സായി മാറി.

നേരത്തെ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പഞ്ചാബിന്റെ ഫീല്‍ഡിലെ മോശം പ്രകടനവും കെകെആറിന് അനുകൂലമായി മാറുകയായിരുന്നു. സാള്‍ട്ടും നരെയ്‌നും അര്‍ധ സെഞ്ചുറി നേടുകയും ചെയ്ു. 71 റണ്‍സെടുത്ത നരെയ്‌നാണ് ആദ്യം പുറത്താകുന്നത്.
ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റ് ചെയ്ത കൊല്‍ക്കത്ത കൂറ്റന്‍സ്‌കോറാണ് പഞ്ചാബിനെതിരെ നേടിയത്. ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടിയത്. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനവും കൊല്‍ക്കത്തയ്ക്ക് കരുത്തായി മാറി. സാള്‍ട്ട് 75 റണ്‍സാണ് സംഭാവന ചെയ്തത്.
പത്ത് പന്തില്‍ 28 റണ്‍സുമായാണ് നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താകുന്നത്. ആന്ദ്ര റസല്‍ 12 പന്തില്‍ 24 റണ്‍സും വെങ്കടേഷ് അയ്യര്‍ 23 പന്തില്‍ 39 റണ്‍സും നേടിയിരുന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം പഞ്ചാബ് ബൗളര്‍മാരില്‍ തല്ലു കിട്ടാത്തവരായി ആരുമില്ലെന്നതാണ് വസ്തുത. അതേസമയം മറുപടി ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് പഞ്ചാബ് പുറത്തെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications