Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കൂടുതല്‍ 'ഷോ' ഇറക്കണ്ട! ബുമ്രയുടെ തീപ്പൊരി യോര്‍ക്കറിന് മറുപടിയില്ലാതെ പൃഥ്വി ഷാ

മുംബൈ: തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായി തിരികെ വന്ന് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് മുംബൈ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് നാണക്കേടിലായിരുന്നു മുംബൈ. ഇന്നത്തെ വിജയത്തോടെ സീസണിലെ ആദ്യ വിജയമാണ് മുംബൈ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ തിരിച്ചുവരവിന് തുടക്കമിട്ടിരിക്കുകയാണ് ഇന്നത്തെ വിജയം.

മുംബൈയുടെ വിജയത്തിന്റെ ക്രെഡിറ്റിന് അര്‍ഹരായവരില്‍ ഒരാള്‍ ടീമിന്റെ കീ ബൗളര്‍ ആയ ജസ്പ്രീത് ബുമ്രയാണ്. ഒരു ഘട്ടത്തില്‍ ശക്തമായ നിലയിലുണ്ടായിരുന്ന ഡല്‍ഹിയുടെ റണ്ണൊഴുക്കിന് തടയിടുകയും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നേടിയതും ബുമ്രയായിരുന്നു. ഡല്‍ഹിയുടെ ടോപ് സ്‌കോററായ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര മുംബൈ തിരികെ മത്സരത്തിലേക്ക് കൊണ്ടു വരുന്നത്.

Jasprit Bumrah

അതിഗംഭീരമായൊരു പന്തിലൂടെയായിരുന്നു ബുമ്രപൃഥ്വി ഷായെ പുറത്താക്കിയത്. ടെക്സ്റ്റ് ബുക്ക് യോര്‍ക്കര്‍ എന്ന് പറയാവുന്ന പന്തിലൂടെയാണ് ബുമ്ര ഷായെ പുറത്താക്കിയത്. പൃഥ്വി ഷായും അഭിഷേക് പൊറേലും ചേര്‍ന്നു പടുത്തുയര്‍ത്തിയ മികച്ച കൂട്ടുകെട്ട് പൊളിക്കുന്നത് ബുമ്ര നേടിയ ഈ വിക്കറ്റാണ്. ഇരുവരും ചേര്‍ന്ന് 66 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു സൃഷ്ടിച്ചത്.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലായിരുന്നു സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയുകയായിരുന്നു ബുമ്ര. മികച്ച ഫോമിലായിരുന്നു ആ സമയം ഷാ. എന്നാല്‍ ബുമ്രയുടെ തീപാറുന്ന യോര്‍ക്കറിന് മുന്നില്‍ ഷായ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ അടി തെറ്റി. പൃഥ്വി ഷായുടെ പ്രതിരോധത്തെ തകര്‍ത്തു കൊണ്ട് ബുമ്രയുടെ പന്ത് കടന്നു പോയി. പൃഥ്വി ഷായ്ക്ക് ചിന്തിക്കാന്‍ പോലും സമയം നല്‍കാതെയായിരുന്നു ബുമ്രയുടെ പന്ത് വിക്കറ്റെടുത്തത്. മത്സരത്തിലെ ബുമ്രയുടെ ആദ്യ വിക്കറ്റും ഇതായിരുന്നു.

40 പന്തില്‍ 66 റണ്‍സുമായാണ് പൃഥ്വി ഷാ പുറത്താകുന്നത്. രണ്ട് വിക്കറ്റുകളാണ് ബുമ്ര ഇന്ന് വീഴ്ത്തിയത്. ഇതോടെ ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ മുംബൈ ഇന്ത്യന്‍സ് താരമായി മാറാനും ബുമ്രയ്ക്ക് സാധിച്ചു. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ മുംബൈക്കാരന്‍ ലസിത് മലിംഗ മാത്രമായിരുന്നു. ഒപ്പം ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ബു തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ 29 റണ്‍സിനാണ് മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. 234 എന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു മുംബൈ ബാറ്റര്‍മാര്‍ നേരത്തെ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയ്ക്ക് നേടാനായത് 205 റണ്‍സായിരുന്നു. 25 പന്തില്‍ 71 റണ്‍സുമായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മുംബൈയ്ക്കായി ജെറാള്‍ഡ് കോട്‌സി നാല് വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Sunday, April 7, 2024, 20:06 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+