Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ

മുംബൈ: ഇന്ത്യന്‍ ടീമിന്റേയും മുംബൈ ഇന്ത്യന്‍സിന്റേയും നിരയിലെ പ്രധാനിയാണ് ജസ്പ്രീത് ബുംറ. ഈ തലമുറയിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍. പരാജയം ഉറപ്പിച്ച പല മത്സരങ്ങളിലും ഇന്ത്യയേയും മുംബൈയേയും തിരികെ കൊണ്ടു വന്നത് ബുംറയുടെ തീപാറും പന്തുകള്‍ തന്നെയായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ പരാജയം മണത്ത മത്സരത്തിലും മുംബൈയുടെ രക്ഷകനായി മാറിയത് ബുംറയായിരുന്നു.

ഇപ്പോഴിതാ തന്റെ ബൗളിംഗിനെക്കുറിച്ച് ബുംറ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബൗള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നാണ് ബുംറ പറയുന്നത്. പവര്‍ പ്ലേയുടെ തുടക്കത്തില്‍ തന്നെ പന്തെറിഞ്ഞ് ഇംപാക്ടുണ്ടാക്കാനാണ് ഇഷ്ടം അല്ലാതെ ബാറ്റര്‍മാര്‍ സെറ്റില്‍ ആയ ശേഷം പന്തെറിയാനല്ലെന്നാണ് താരം പറയുന്നത്.

IPL 2024

പഞ്ചാബിനെതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് ബുംറയായിരുന്നു. 21 റണ്‍സുകള്‍ മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് ബുംറ നേടിയത്. അതേസമയം താന്‍ പ്രതീക്ഷിച്ചതിലും ക്ലോസ് ആയിരുന്നു പഞ്ചാബിനെതിരായ മത്സരം എന്നാണ് മത്സര ശേഷം ബുംറ പറഞ്ഞത്. കൂടാതെ ട്വന്റി-20 ഫോര്‍മാറ്റ് ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാര്‍ക്ക് ഫേവര്‍ ചെയ്യുന്നതാണെന്നും ബുംറ തു്‌ന് പറയുന്നുണ്ട്.

''പന്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കുന്നത് തുടക്കത്തിലാണ്. ഈ ഫോര്‍മാറ്റില്‍ ആദ്യ രണ്ട് ഓവറുകളില്‍ പന്ത് സ്വിങ് ചെയ്യും. എനിക്ക് കൂടുതല്‍ പന്തെറിയേണ്ടപ്പോള്‍ ഞാന്‍ ടെസ്റ്റ് കളിക്കും. അവിടെയാണ് പന്തെറിയാനുള്ള എന്റെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കുന്നത്' എന്നാണ് ബുംറ പറഞ്ഞത്. പഞ്ചാബിനെതിരായ മത്സര ശേഷം സംസാരിക്കുകയായിരുന്നു ബുംറ. അതേസമയം ഐപിഎല്ലില്‍ മറ്റ് ബാറ്റര്‍മാരെല്ലാം തല്ലു വാങ്ങുമ്പോഴും തന്റെ ഇക്കണോമി ആറില്‍ താഴെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് ബുംറയ്ക്ക്.

ഏഴ് മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് ബുംറ ഇതുവരെ നേടിയത്. ഇതോടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്താനും ബുംറയ്ക്ക് സാധിച്ചിട്ടുണഅട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 21 റണ്‍സ് വിട്ടു നില്‍ക്കി അഞ്ച് വിക്കറ്റ് നേടിയതാണ് ബുംറയുടെ മികച്ച പ്രകടനം. അതേസമയം ഈ ഫോര്‍മാറ്റ് ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ബുംറ പറയുന്നുണ്ട്.

''തീര്‍ച്ചയായും ഈ ഫോര്‍മാറ്റ് ബൗളര്‍ക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ബാറ്റ്‌സ്മാന്‍ഷിപ്പ് കൂടുകയാണ്. സമയപരിധിയും ഇംപാക്ട് പ്ലെയര്‍ നിയമവും കാരണം ബൗളര്‍മാര്‍ക്ക് സഹായം കിട്ടുന്നില്ല. ബാറ്റിംഗ് ലൈനപ്പ് കൂടുതല്‍ ശക്തമാവുകയാണ്. ഒരു എക്‌സ്ട്രാ ഓപ്ഷന്‍ വരുമ്പോള്‍ ബൗളര്‍ പകുതിയായിപ്പോവുകയാണ്'' എന്നാണ് ബുംറ അഭിപ്രായപ്പെടുന്നത്. അതേസമയം മുംബൈ പഞ്ചാബിനെതിരെ വിജയം നേടുന്നത് ഒമ്പത് റണ്‍സിനാണ്. അവസാന ഓവറിലായിരുന്നു മുംബൈയുടെ വിജയം.

മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയിരുന്നു. 192 റണ്‍സാണ് മുംബൈ പഞ്ചാബിന് മുന്നിലുയര്‍ത്തിയത്. തുടക്കത്തില്‍ പതറിപ്പോയ പഞ്ചാബിനെ ആഷുതോഷ് ശര്‍മയുടെ വെടിക്കെട്ട് പ്രകടനം രക്ഷിച്ചെടുക്കുകയായിരുന്നു. എന്നാല്‍ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കാതെ യുവതാരം പുറത്തായി. അതേസമയം എപ്രില്‍ 22 നാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സ് ആണ് മുംബൈയുടെ എതിരാളികള്‍.

Story first published: Friday, April 19, 2024, 14:16 [IST]
Other articles published on Apr 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+