Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇറ്റ്‌സ് കര്‍മ! ട്രാവിസ് ഹെഡ്ഡിന്റെ 'രക്ഷപ്പെടലിനെ' പരിഹസിച്ച് ഗാവസ്‌കര്‍

ഈ സീസണിലെ ഏറ്റവും ആവേശകരമായൊരു മത്സരത്തിനായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന ത്രില്ലറിന് ഒടുവിലാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം നേടിയത്. ഒരു റണ്ണിനായിരുന്നു ഹൈദരാബാദിന്റെ വിജയം. അവസാന പന്തില്‍ രാജസ്ഥാന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. എന്നാല്‍ റോവ്മന്‍ പവലിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് വിജയം സമ്മാനിക്കുകയായിരുന്നു.

അതേസമയം ആവേശത്തിനൊപ്പം തന്നെ വിവാദത്തിനും ഇന്നലത്തെ മത്സരം വേദിയായി മാറി. പൊതുവെ കളിക്കളത്തില്‍ ശാന്തനായി മാത്രം കാണാറുള്ള കുമാര്‍ സംഗക്കാര പോലും അമ്പയറുമായി ദേഷ്യപ്പെടുന്നതിനാണ് ഇന്നലത്തെ മത്സരം സാക്ഷിയായത്. ആവേശ് ഖാന്‍ എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. ട്രാവിസ് ഹെഡ് ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. ഹെഡ്ഡ് റണഅണൗട്ട് ആണെന്ന് റിപ്ലേയില്‍ വ്യക്തമായിട്ടും ടിവി അമ്പയര്‍ നോട്ടൗട്ട് നല്‍കുകയായിരുന്നു.

IPL 2024

തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ''മോശം തീരുമാനം. രണ്ട് ഫ്രെയിമുകള്‍ കൂടെ കാണേണ്ടതുണ്ട്. ഹെഡിന്റെ ബാറ്റ് എയറിലായിരുന്നു'' എന്നാണ് പഠാന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഹെഡ് ബൗള്‍ഡ് ആവുകയായിരുന്നു. ഈ സമയം കമന്ററിയിലുണ്ടായിരുന്ന ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്, ഇത് കര്‍മയാണ് എന്നായിരുന്നു.

നേരത്തെ ബാറ്റ് ചെയ്ത ഹൈദരാബാദ് 202 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍ വച്ചത്. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി നിതിഷ് റെഡ്ഡി പുറത്താകാതെ 76 റണ്‍സ് നേടിയപ്പോള്‍ പതിവിന് വിപരീതമായി മെല്ലെ കളിച്ച ഹെഡ്ഡ് 58 റണ്‍സാണ് നേടിയത്. ക്ലാസെന്‍ 19 പന്തില്‍ 42 റണ്‍സെടുത്ത് മികച്ച ഫിനിഷിംഗും നല്‍കി. ഹൈദരാബാദിന്റെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ ജോസ് ബട്ട്‌ലറേയും നായകന്‍ സഞ്ജു സാംസണേയും നഷ്ടമായി. ഭുവനേശ്വര്‍ കുമാറാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് യശ്വസി ജെയ്‌സ്വാളും റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ തിരികെ കൊണ്ടു വരികയായിരുന്നു. ജെയ്‌സ്വാള്‍ 67 റണ്‍സും പരാഗ് 77 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 134 റണ്‍സാണ് രാജസ്ഥാന് വേണ്ടി കൂട്ടിച്ചേര്‍ത്തത്.

ഇരുവരും പുറത്തായ ശേഷം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഹിറ്റുവിനെ ടി നടരാജന്‍ പുറത്താക്കി. പിന്നാലെ നായകന്‍ പാറ്റ് കമ്മിന്‍സ് ധ്രുവ് ജുറേലിനേയും മടക്കിയയച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ രാജസ്ഥാന്റെ വിജയം പവലിന്റെ കരങ്ങളിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറില്‍ രാജസ്ഥാന് വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. അവസാന പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലേക്ക് എത്തിയെങ്കിലും പവലിനെ പുറത്താക്കി ഭുവി ഓറഞ്ച് പടയെ വിജയികളാക്കുകയായിരുന്നു.

ഈ വിജയത്തോടെ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഹൈദരാബാദ്. നിലവില്‍ പോയന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. പത്ത് മത്സരങ്ങളില്‍ ആറില്‍ വിജയിച്ച ഹൈദരാബാദ് നാലെണ്ണത്തില്‍ പരാജയപ്പെട്ടു. 12 പോയന്റുകളാണ് ഹൈദരാബാദിനുള്ളത്. അതേസമയം മത്സരം പരാജയപ്പെട്ടുവെങ്കിലും പോയന്റ് ടേബിളില്‍ 16 പോയന്റുമായി ഒന്നാമത് തന്നെയുണ്ട് രാജസ്ഥാന്‍.

Story first published: Friday, May 3, 2024, 16:15 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+