Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി ചെയ്തത് തെറ്റ്! സഹതാരത്തെ കൊച്ചാക്കി; ചോദ്യം ചെയ്ത് ഇര്‍ഫാന്‍ പഠാന്‍

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിലെ എംഎസ് ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം ഇര്‍ഫാന്‍ പഠാന്‍. ഡാരില്‍ മിച്ചലിന് ധോണി സ്‌ട്രൈക്ക് നിഷേധിച്ചതിനെയാണ് പഠാന്‍ ചോദ്യം ചെയ്യുന്നത്. പഞ്ചാബിനെതിരെ പതിനൊന്ന് പന്തില്‍ 14 റണ്‍സായിരുന്നു ധോണി നേടിയത്.

163 റണ്‍സാണ് പഞ്ചാബിന് മുന്നില്‍ ചെന്നൈ വച്ച ലക്ഷ്യം. എന്നാല്‍ ഏഴ് വിക്കറ്റുകളും 13 പന്തും ബാക്കി വച്ചാണ് പഞ്ചാബ് ലക്ഷ്യം മറി കടന്നത്. ഇതോടെ പഞ്ചാബ് പോയന്റ് ടേബിളില്‍ ഏഴാമത് എത്തുകയും ചെയ്തു. പിന്നാലെ സ്റ്റാര്‍ സ്‌പോട്‌സിലെ പരിപാടിയിലാമ് പഠാന്‍ ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

IPL 2024

''ധോണിയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ധോണിയുടെ സിക്‌സിനെക്കുറിച്ച് സംസാരിക്കും. അദ്ദേഹത്തെ ആളുകള്‍ക്ക് ഒരുപാടിഷ്ടമാണ്. എന്നിരുന്നാലും അദ്ദേഹം കളിച്ച രീതി നോക്കുമ്പോള്‍, അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ്. അദ്ദേഹം ആ സിംഗിള്‍ നിഷേധിക്കാന്‍ പാടില്ലായിരുന്നു. ഇതൊരു ടീം ഗെയിമാണ്. ഒരു ടീം ഗെയ്മില്‍ അത് പാടില്ല. അവനുമൊരു രാജ്യാന്തര താരമാണ്. അവനൊരു ബൗളര്‍ ആയിരുന്നുവെങ്കില്‍ ഞാനത് മനസിലാക്കുമായിരുന്നു'' പഠാന്‍ പറയുന്നു.

''നിങ്ങളത് രവീന്ദ്ര ജഡേജയോടും മിച്ചലിനോടും ചെയ്തു. അത് ചെയ്യാന്‍ പാടില്ലാത്തതാണ്. അദ്ദേഹം അത് അവഗണിക്കണമായിരുന്നു'' എന്നാണ് പഠാന്റെ അഭിപ്രായം. അര്‍ഷ്ദീപ് ആയിരുന്നു പഞ്ചാബിന്റെ അവസാന ഓവര്‍ എറിഞ്ഞത്. ഓവറിലെ മൂന്നാം പന്ത് ധോണി ലോങ് ഓഫിലേക്ക് അടിച്ചു. മിച്ചല്‍ സിംഗിളിനായി ശ്രമിച്ചപ്പോള്‍ ധോണി അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. പിന്നാലെ സിക്‌സ് പറത്തുകയും ചെയ്തു.

അതേസമയം ധോണി ക്രീസിലുള്ളപ്പോള്‍ ഒമ്പതാം ഓവര്‍ രാഹുല്‍ ചാഹറിന് നല്‍കിയ സാം കറന്റെ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു പഠാന്‍. ''ഫോമിലുള്ള ധോണിയുള്ളപ്പോള്‍ പത്തൊമ്പതാം ഓവര്‍ സാം ഒരു സ്പിന്നര്‍ക്ക് നല്‍കിയത് മാസ്റ്റര്‍ സ്‌ട്രോക്ക് ആയിരുന്നു. അവസാനത്തെ രണ്ട് ഓവറില്‍ അദ്ദേഹത്തിന് കളിയുടെ ഗതി മാറ്റാന്‍ സാധിക്കുമായിരുന്നു. രണ്ട് ഓവറില്‍ അദ്ദേഹം 30 റണ്‍സ് നേടിയിരുന്നേനെ. പക്ഷെ അവര്‍ അതിന് സമ്മതിച്ചില്ല'' എന്നാണ് പഠാന്‍ പറഞ്ഞത്.

''തന്ത്രപരമായാണ് അദ്ദേഹത്തിനെതിരെ പന്തെറിഞ്ഞത്. അവസാന ഓവറില്‍ സിക്‌സ് നേടിയെങ്കിലും അര്‍ഷ്ദീപ് നന്നായാണ് പന്തെറിഞ്ഞത്. ധോണി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്പിന്നിന് എതിരെ നന്നായി കളിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം വൈകി ഇറങ്ങുന്നത്. അവസാന ഓവറുകളില്‍ യോര്‍ക്കര്‍ എറിയാന്‍ നോക്കുമ്പോഴാണ് അദ്ദേഹം സിക്‌സ് റണ്‍ നേടുന്നത്'' എന്നും പഠാന്‍ പറയുന്നുണ്ട്.

രാഹുല്‍ ചാഹര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാല് പന്തുകളില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് ധോണി നേടിയത്. ഈ ഓവറിലാണ് മോയിന്‍ അലി പുറത്താകുന്നതും. താന്‍ നേടിയ ഒരു പന്തില്‍ ഒരു റണ്‍ മാത്രമാണ് ഡാരില്‍ മിച്ചലിന് നേടാന്‍ സാധിച്ചതും.

Story first published: Thursday, May 2, 2024, 15:58 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+