Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോകകപ്പ് വേണോ? ഗംഭീറിനെ വിളിക്കൂ; ഇന്ത്യയുടെ മെന്റര്‍ ആക്കണമെന്ന് ആരാധകര്‍

ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി മാറിയ താരമാണ് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിലും ഗംഭീറിന്റെ പ്രകടനം വളരെ നിര്‍ണായകമായിരുന്നു. പ്രഷര്‍ സാഹചര്യങ്ങളില്‍ ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കാനുള്ള ഗംഭീറിന്റെ മികവ് എല്ലാവര്‍ക്കും അറിയാം. 2007 ലെ ട്വന്റി ലോകകപ്പ് ഫൈനലില്‍ ഗംഭീര്‍ നേടിയ 75 റണ്‍സ് ആരാധകര്‍ ഇന്നും മറന്നിട്ടില്ല.

പിന്നാലെ 2011 ലെ ഏകദിന ലോകകപ്പില്‍ 97 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടതും ഗംഭീറായിരുന്നു. ബാറ്റര്‍ എന്നതു പോലെ തന്നെ ക്യാപ്റ്റനായും ഗംഭീര്‍ മികവ് തെളിയിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ നായകനാണ് ഗംഭീര്‍. കെകെആറിന്റെ ഏറ്റവും പ്രതാപകാലത്ത് നയിച്ചത് ഗംഭീറായിരുന്നു.

IPL 2024

ഇപ്പോഴിതാ പരിശീലകനായും കൊല്‍ക്കത്തയെ നയിക്കുകയാണ് ഗംഭീര്‍. ഗംഭീറിന്റെ ശിക്ഷണത്തില്‍ അടിമുടി മാറിയ കൊല്‍ക്കത്തയെയാണ് ഈ സീസണില്‍ കാണാന്‍ സാധിക്കുന്നത്. ഇതുവരെ കളിച്ച എട്ട് കളികളില്‍ അഞ്ചിലും കെകെആര്‍ വിജയിച്ചിട്ടുണ്ട്. കെകെആറിന്റെ ശക്തമായ തിരിച്ചുവരവില്‍ ഗംഭീറിന്റെ തിരിച്ചുവരവിനും വലിയ പങ്കുണ്ട്. ഈ സീസണിന് മുമ്പായാണ് കൊല്‍ക്കത്ത ഗംഭീറിനെ മെന്ററായി തിരികെ കൊണ്ടു വരുന്നത്.

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ലോകകപ്പ് ചര്‍ച്ചകളിലും ഗംഭീറിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുകയാണ്. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മെന്ററായി ഗൗതം ഗംഭീറിനേയും ഉള്‍പ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഗംഭീറിന്റെ അനുഭവ സമ്പത്തും മെന്റര്‍ഷിപ്പ് മികവും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരഴവധി പേരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 261 റണ്‍സാണ് നേടിയത്. കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും മികച്ച തുടക്കമാണ് നല്‍കിയത്. സാള്‍ട്ട് 75 റണ്‍സും നരെയ്ന്‍ 71 റണ്‍സുമാണ് നേടിയത്.

പിന്നാലെ വെങ്കടേഷ് അയ്യര്‍ 39 റണ്‍സും ആന്ദ്ര റസല്‍ 24 റണ്‍സും നായകന്‍ ശ്രേയസ് അയ്യര്‍ 28 റണ്‍സും നേടി. കൊല്‍ക്കത്ത ഏതാണ്ട് വിജയം മനസില്‍ കണ്ട മത്സരത്തില്‍ പഞ്ചാബ് കരുത്തുറ്റ ബാറ്റിംഗിലൂടെ വിജയം നേടിയെടുക്കുകയായിരുന്നു. പഞ്ചാബിനായി ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ സെഞ്ചുറി നേടി. 48 പന്തില്‍ 108 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. പ്രഭ്‌സിമ്രന്‍ സിംഗ് അര്‍ധ സെഞ്ചുറി നേടി ബെയര്‍‌സ്റ്റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 20 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്.

28 പന്തില്‍ 68 റണ്‍സ് നേടിയ ശശാങ്ക് സിംഗിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പഞ്ചാബ് മറി കടക്കുകയായിരുന്നു. അതേസമയം പോയന്റ് ടേബിളില്‍ ഇപ്പോഴും രണ്ടാമതാണ് കെകെആര്‍. എട്ട് മത്സരങ്ങളില്‍ അഞ്ചെണ്ണം വിജയിക്കുകയും മൂന്നെണ്ണം പരാജയപ്പെടുകയും ചെയ്ത ടീമാണ് കെകെആര്‍. ഒന്നാമതുള്ളത് രാജസ്ഥാന്‍ റോയല്‍സാണ്. തിങ്കളാഴ്ച ഡല്‍ഹിക്കെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

Story first published: Saturday, April 27, 2024, 15:23 [IST]
Other articles published on Apr 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+