Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വിരാട് കോലിയുടെ ഹെയര്‍സ്‌റ്റൈലിന് എത്ര രൂപ? പൊന്നും വിലയുള്ള മുടി!

ക്രിക്കറ്റ് താരങ്ങളുടെ മൈതാനത്തിലെ പ്രകടനങ്ങള്‍ മാത്രമല്ല ആരാധകര്‍ ഏറ്റെടുക്കുക. അവരുടെ ലുക്കും വേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കും. ക്രിക്കറ്റ് താരങ്ങളെ തേടി പരസ്യ കമ്പനികള്‍ ഇത്രത്തോളം എത്തുന്നത് ആരാധകര്‍ക്കിടയിലുള്ള അവരുടെ സ്വാധീനത്തിന്റെ തെളിവാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ പോലെ വസ്ത്രങ്ങള്‍ ധരിക്കാനും മുടി വെട്ടാനും താടി ഒരുക്കാനുമൊക്കെ ആരാധകര്‍ക്കിഷ്ടമാണ്.

ക്രിക്കറ്റിന് പുറമെ തങ്ങളുടെ ലുക്കിന്റെ കാര്യത്തിലും ഇന്നത്തെ തലമുറയിലെ താരങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. സൂപ്പര്‍ താരം വിരാട് കോലി മുതല്‍ എംഎസ് ധോണി വരെയുള്ളവര്‍ തങ്ങളുടെ ലുക്കു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തവരാണ്. ധോണിയുടെ നീളന്‍ മുടി സൃഷ്ടിച്ച തരംഗമൊക്കെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. കോലിയുടെ താടിയിലേയും മുടിയിലേയും പരീക്ഷണങ്ങളും ചര്‍ച്ചയായി മാറാറുണ്ട്.

Virat Kohli

താരങ്ങളുടെ ഹിറ്റായി മാറാറുള്ള ഹെയര്‍സ്റ്റൈലുകള്‍ക്ക് പിന്നില്‍ ഒരാളാണ്, സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയ ആലിം ഹക്കീം. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരുടെയെല്ലാം ഹെയര്‍ സ്‌റ്റൈലിന് പിന്നില്‍ ഇദ്ദേഹമാണ്. രാജ്യത്തെ അറിയപ്പെടുന്ന സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആണ് ആലിം. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍ മുതലായവരും അദ്ദേഹത്തിന്റെ കസ്റ്റമേഴ്‌സായുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും ആലിമിന്റെ കേശാലങ്കര മികവ് അറിഞ്ഞവരാണ്.

ഇപ്പോഴിതാ തന്റെ ജോലിയെക്കുറിച്ച് സംസാരിക്കുകയാണ് ആലിം. ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതിഫലത്തെക്കുറിച്ചും മറ്റും സംസാരിച്ചത്. ''എന്റെ ഫീ വളരെ സിമ്പിളാണ്. എല്ലാവര്‍ക്കും അറിയാം ഞാന്‍ എത്രയാണ് ചാര്‍ജ് ചെയ്യുന്നതെന്ന്. അത് തുടങ്ങുന്നത് ഒരു ലക്ഷത്തിലാണ്. അതാണ് മിനിമം'' എന്നാണ് ആലിം പറയുന്നത്.

ഐപിഎല്‍ കാലം ആയതോട താരങ്ങളുടെ ഹെയര്‍സ്‌റ്റൈലില്‍ പുതിയ പരീക്ഷണങ്ങളും ട്രെന്റുകളും കൊണ്ടു വരാനുള്ള ഒരുക്കത്തിലായിരുന്നു ആലിം. ''ഐപിഎല്‍ വരുന്നതോടെ ഞങ്ങള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമെന്ന് കരുതി. വിരാട് കോലിയ്ക്ക് എപ്പോഴും റഫറന്‍സുകള്‍ കാണും. നമുക്ക് ഇങ്ങനെ ചെയ്ത് നോക്കാം. അടുത്ത തവണ ഇത് ചെയ്ത് നോക്കാം എന്നൊക്കെ പറയും. ഇത്തവണ ഞങ്ങള്‍ വ്യത്യസ്തമായൊരു സ്റ്റൈലാണ് ചെയ്തത്. അദ്ദേഹത്തിന്റെ പുരികത്തില്‍ ഒരു ചെറിയ സ്ലിറ്റ് ഇട്ടു'' എന്നും അദ്ദേഹം പറയുന്നുണ്ട്.

താരങ്ങളെ പോലെ തന്നെ താരമാണ് അന്ന് ആലിം. സോഷ്യല്‍ മീഡിയയിലെ മിന്നും താരം. തന്റെ അഢംബര ജീവിതം കൊണ്ടും ആലിം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബോളിവുഡിലേയും ക്രിക്കറ്റ് ലോകത്തേയും സൂപ്പര്‍ താരങ്ങള്‍ ആലിമിന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ വലിയ താരങ്ങള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളിലും പരിപാടികളിലും ആലിം സ്ഥിരമായി എത്താറുണ്ട്. ഹെയര്‍സ്റ്റൈലിംഗ് രംഗത്തെ മിന്നും താരമാണ് ആലിം. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന് മുമ്പായി വിരാട് കോലിയും എംഎസ് ധോണിയും ആലിമിന്റെ സഹായം തേടിയിരുന്നു.

Story first published: Sunday, April 7, 2024, 19:28 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+