Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കിനെ ഒറ്റപ്പെടുത്തി, സീനിയര്‍ താരങ്ങള്‍ ബുദ്ധിമുട്ടിക്കുന്നു; പിന്തുണച്ച് ഹര്‍ഭജനടക്കം

മുംബൈ: വിവാദങ്ങള്‍ക്കിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി മുന്‍ മുംബൈ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും അമ്പാട്ടി റായിഡുവും. ഇരുവരും ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററി പാനലിലെ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സര ശേഷം സംസാരിക്കുകയായിരുന്നു ഹര്‍ഭജനും റായിഡുവും.

സീസണിലെ തങ്ങളുടെ ആദ്യത്തെ ഹോം മത്സരമാണ് ഇന്നലെ മുംബൈ കളിച്ചത്. ആദ്യ രണ്ട് കളിയും മുംബൈ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ മുംബൈയുടെ വിജയം ആരാധകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടീം കനത്ത പരാജയമാണ് രാജസ്ഥാനോട് വഴങ്ങിയത്.

IPL 2024

രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുംബൈ അടിയറവ് വെക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ടും ചാഹലും മൂന്ന് വിക്കറ്റുകളും നേടി. 125 റണ്‍സാണ് മുംബൈയ്ക്ക് രാജസ്ഥാനെതിരെ നേടാന്‍ സാധിച്ചത്. എന്നാല്‍ ടീമിനെ വലിയൊരു ദുരന്തത്തിലേക്ക് പോകാതെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് രക്ഷിച്ചെടുത്തത്. 34 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് അര്‍ധ സെഞ്ചുറി നേടി.

മുംബൈയുടെ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയോഗിച്ച തീരുമാനത്തിനെതിരെ ടീമിനിടയിലും എതിര്‍പ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഹിത്തിനെ മാറ്റിയതിലുള്ള അമര്‍ഷം ആരാധകര്‍ മൈതാനത്തും സോഷ്യല്‍ മീഡിയയിലും അറിയിക്കുന്നുണ്ട്. കളിക്കളത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടുന്ന കൂവലുകളും അസഭ്യ വര്‍ഷവും അത് വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പാണ്ഡ്യയെ ഒറ്റപ്പെടുത്തുകയാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

മത്സര ശേഷം ഡഗ്ഗൗട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെയാണ് കണ്ടത്. മുതിര്‍ന്ന താരങ്ങളോ യുവതാരങ്ങളോ ഒന്നും നായകനൊപ്പമുണ്ടായിരുന്നില്ല. ടീമിലെ പ്രശ്‌നങ്ങള്‍ വെളിവാക്കുന്നതായിരുന്നു ഈ കാഴ്ച. ''ആ വിഷ്വലുകള്‍ ഒട്ടും നല്ല സൂചനയല്ല. അവന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ടീമിലെ താരങ്ങള്‍ അവനെ നായകനായി അംഗീകരിക്കണം. തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി ടീം ഒരുമിച്ച് നില്‍ക്കണം. നിലവില്‍ സാഹചര്യങ്ങള്‍ ഒട്ടും നന്നല്ല'' എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

അതേസമയം ടീമിലെ ചില താരങ്ങള്‍ ഹാര്‍ദിക്കിനെ സ്വതന്ത്ര്യമായി തന്റെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് അമ്പാട്ടി റായിഡു പറയുന്നത്. ''വേണമെന്ന് കരുതിയാണോ അല്ലാതെയാണോ എന്നറിയില്ല. പക്ഷെ അവനെ ആശങ്കപ്പെടുത്തുന്ന ഒരുപാട് പേരുണ്ട് ടീമില്‍. ടീമിലെ വലിയ താരങ്ങള്‍ അവനെ നായകന്‍ എന്ന നിലയില്‍ സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഒരു നായകനും അത് നല്ലൊരു സാഹചര്യമല്ല'' എന്നാണ് അമ്പാട്ടി റായിഡു പറഞ്ഞത്.

തങ്ങളെ അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയെ മാറ്റി ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടു വരാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ മുംബൈ ആരാധകര്‍ തയ്യാറായിട്ടില്ല. ഇതിന്റെ പ്രതിഫലനമാണ് കളിക്കളത്തില്‍ കാണുന്നത്. ഹാര്‍ദികിനെ കൂവിവിളിച്ചാണ് മുംബൈ ആരാധകര്‍ തങ്ങളുടെ അമര്‍ഷം അറിയിക്കുന്നത്. ഇന്നലെ കളിക്കിടെ ഹാര്‍ദിക്കിനെ കൂവുന്നത് അവസാനിപ്പിക്കാന്‍ രോഹിത് ശര്‍മയ്ക്ക് ആരാധകരോട് ആവശ്യപ്പെടേണ്ടി വന്നിരുന്നു.

Story first published: Tuesday, April 2, 2024, 16:39 [IST]
Other articles published on Apr 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+