IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
മുംബൈ: ഐപിഎല്ലിലെ വാശിയേറിയ പോരാടങ്ങളില്‍ ഒന്നിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പഞ്ചാബ് കിങ്‌സിനെതിരെ ഒമ്പത് റണ്‍സിനാണ് മുംബൈ വിജയിച്ചത്. സീസണിലെ മുംബൈയുടെ മൂന്നാമത്തെ വിജയമാണ് പഞ്ചാബിനെതിരെ നേടിയത്. അതേസമയം മുംബൈയ്ക്ക് മുന്നില്‍ പഞ്ചാബ് പൊരുതി തോല്‍ക്കുകയായിരുന്നു. മധ്യനിര ബാറ്റര്‍ ആഷുതോഷ് ശര്‍മയുടെ കരുത്തുറ്റ പ്രകടനമായിരുന്നു പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
ആഷുതോഷ് ക്രീസിലേക്ക് എത്തുമ്പോള്‍ പഞ്ചാബ് പരാജയം മുന്നില്‍ കണ്ടു നില്‍ക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 77 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ്. അവിടെ നിന്നും ആഷുതോഷും ശശാങ്കും ചേര്‍ന്ന് പഞ്ചാബിനെ രക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. മുമ്പൊരിക്കല്‍ സാധ്യമാക്കിയിട്ടുള്ള കാര്യമായതിനാല്‍ തന്നെ ഇരുവരിലും പഞ്ചാബ് വിശ്വസിച്ചിരുന്നു.

എന്നാല്‍ സ്‌കോര്‍ 111 ല്‍ എത്തി നില്‍ക്കെ ശശാങ്ക് പുറത്തായി. 41 റണ്‍സുമായാണ് ശശാങ്ക് പുറത്താകുന്നത്. പിന്നീട് കണ്ടത് ആഷുതോഷ് പഞ്ചാബിന് വേണ്ടി ആക്രമണ ദൗത്യം ഏറ്റെടുക്കുന്നതായിരന്നു. 28 പന്തുകളില്‍ നിന്നും 61 പന്തുകളാണ് ആഷുതോഷ് നേടിയത്. പതിനെട്ടാം ഓവറില്‍ ജെറാള്‍ഡ് കോട്ടോസിന്റെ പന്തിലാണ് ആഷുതോഷ് പുറത്താകുന്നത്. അപ്പോള്‍ പഞ്ചാബ് വിജയലക്ഷ്യത്തില്‍ നിന്നും 25 റണ്‍സ് അകലെയായിരുന്നു.
പത്തൊമ്പതാം ഓവറില്‍ ഹാര്‍പ്രീത് ബ്രാറിനെ പഞ്ചാബിനെ നഷ്ടമായി. പക്ഷെ കഗീസോ റബാഡ സിക്‌സ് പറത്തി പഞ്ചാബിനെ തിരികെ കൊണ്ടു വന്നു. ഇതോടെ കളി അവസാന ഓവറിലേക്ക് എത്തി. ആദ്യ പന്തില്‍ തന്നെ റബാഡ റണ്ണൗട്ടില്‍ പുറത്തായി, മുംബൈയ്ക്ക് ആശ്വാസം. മുംബൈയുടെ വിജയാഘോഷങ്ങള്‍ക്കിടെയുള്ളൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മുംബൈയുടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും മുന്‍ നായകന്‍ രോഹിത് ശര്‍മയും തമ്മിലുള്ള സൗഹൃദത്തിന്റെ നിമിഷങ്ങളാണ് വൈറലാകുന്നത്. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് മുതല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ രംഗം സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. പിണക്കമെല്ലാം മറന്ന്, ടീമിന്റെ വിജയത്തില്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നേടിയ 192 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയപ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ 36 റണ്‍സും തിലക് വര്‍മ 34 റണ്‍സും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സീസണിലെ മൂന്നാമത്തെ വിജയമാണ് ഇന്നലെ പഞ്ചാബിനെതിരെ നേടിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു മുംബൈ. മത്സര ശേഷം അവസാന ഓവറുകളില്‍ ടെന്‍ഷനിലായിരുന്നുവെന്നും എന്നാല്‍ വിജയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
''നല്ലൊരു മത്സരമായിരുന്നു. എല്ലാവരും കുറച്ച് ടെന്‍ഷനായി. മത്സരത്തിന് മുമ്പ് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു, ഇത്തവണ നമ്മുടെ ക്യാരക്ടര്‍ ടെസ്‌റ് ചെയ്യപ്പെടുമെന്ന്. ആഷുതോഷ് അതുപോലൊരു സമയത്ത് വന്ന് കളിച്ചത് അവിശ്വസനീയമായ ഇന്നിംഗ്‌സായിരുന്നു. അവന് നല്ലൊരു ഭാവി കാണുന്നുണ്ട്'' എന്നാണ് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications