For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഒരിക്കലും അവന്റെ കഴിവ് തിരിച്ചറിഞ്ഞില്ല, വിശ്വസിക്കാന്‍ തയ്യാറായില്ല; തുറന്നടിച്ച് ഗൗതം ഗംഭീര്‍

By Abin MP

ഇന്ത്യയുടെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളല്‍ ഗൗതം ഗംഭീറിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കി മാറ്റാനും ഗൗതം ഗംഭീറിന് സാധിച്ചിരുന്നു. അതേസമയം തന്റെ ഓഫ് ഫീല്‍ഡ് പ്രസ്താവനകളുടെ പേരില്‍ നിരന്തരം വിവാദങ്ങളിലും ഗൗതം ഗംഭീര്‍ ചെന്നു ചാടാറുണ്ട്.

ഇപ്പോഴിതാ ഇന്ത്യന്‍ താരത്തെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിനെ വേണ്ട വിധത്തില്‍ ഇന്ത്യന്‍ ടീം ഉപയോഗിച്ചിട്ടില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ബൗളര്‍ ആയി സമാനതകളില്ലാത്ത റെക്കോര്‍ഡുകളുള്ള താരമാണ് അശ്വിന്‍. എന്നാല്‍ ബാറ്റര്‍ എന്ന നിലയില്‍ അശ്വിനെ വേണ്ട വിധത്തില്‍ ഇന്ത്യ ഉപയോഗിച്ചിട്ടില്ലെന്നാണ് ഗംഭീര്‍ പറയുന്നത്.

IPL 2024

നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യ അശ്വിനെ ടോപ് ഓര്‍ഡറില്‍ ഇറക്കണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഓള്‍റൗണ്ടറായി മികവ് തെളിയിച്ചിട്ടുള്ള താരമാണ് അശ്വിന്‍. എന്നാല്‍ ഇന്ത്യന്‍ ടീം അശ്വിനെ ബൗളറുടെ റോളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നാണ് ഗംഭീര്‍ പറയുന്നത്. അശ്വിനെ പ്രൊമോട്ട് ചെയ്യാതെ ഇന്ത്യ വലിയ തെറ്റ് ചെയ്തുവെന്നാണ് ഗംഭീര്‍ പറയുന്നത്.

''കുറച്ച് നിരാശയുണ്ട്. നിനക്ക് ബാറ്റിംഗിലുള്ള പൊട്ടന്‍ഷ്യല്‍ രാജ്യം കണ്ടില്ല. പ്രത്യേകിച്ചും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍. ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട് നീ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാമതോ ആറാമതോ ഇറങ്ങണമെന്ന്. നാലായിരിക്കും കൂടുതല്‍ നല്ലതെന്നും. രാജ്യം നഷ്ടപ്പെടുത്തിയൊരു കാര്യം തന്നെയാണത്'' എന്നാണ് ഗംഭീര്‍ അശ്വിന്റെ ചാനലില്‍ പങ്കുവച്ച അഭിമുഖത്തില്‍ പറഞ്ഞത്.

''പന്തുകൊണ്ട് നിനക്ക് ചെയ്യാന്‍ സാധിക്കുന്നതും ടെസ്റ്റ് ക്രിക്കറ്റില്‍ ചെയ്തിട്ടുള്ളതും അവര്‍ കണ്ടിട്ടുണ്ട്. പക്ഷെ നിനക്ക് ബാറ്റു കൊണ്ട് ചെയ്യാന്‍ സാധിക്കുമായിരുന്നത് കണ്ടിട്ടില്ല'' എ്ന്നും ഗംഭീര്‍ പറയുന്നുണ്ട്. 19 രാജ്യാന്തര ട്വന്റി-20 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള അ്ശ്വിന്‍ 184 റണ്‍സാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 63 ഇന്നിംഗ്‌സുകളില്‍ നിന്നായി 707 റണ്‍സാണ്.

ബാറ്റു കൊണ്ടും നിര്‍ണായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. 2011 ല്‍ വെസ്റ്റ് ഇന്‍്ഡീസിനതിരെ നേടിയ 103 റണ്‍സ് ക്രിക്കറ്റ് ആരാധകര്‍ ഇന്നും മറന്നിട്ടില്ല. അന്ന് 590 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ ആയിരുന്നു വിന്‍ഡീസ് ടീം നേടിയത്. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സുമായി നില്‍ക്കുമ്പോഴാണ് അശ്വിന്‍ ക്രീസിലെത്തുന്നത്. വിരാട് കോലിയ്‌ക്കൊപ്പം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്ന അശ്വിന്‍ അന്ന് തന്റെ കന്നി സെഞ്ചുറിയും നേടി.

Story first published: Tuesday, May 21, 2024, 20:55 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+