Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള മത്സരം എന്നാലത് വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലുള്ള അങ്കം കൂടിയാണ്. ഇപ്പോഴിതാ ഈ വൈര്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ് മുന്‍ കെകെആര്‍ താരം വരുണ്‍ ആരോണ്‍. വിരാട് കോലിയ്ക്ക് വാശി കയറാന്‍ കെകെആര്‍ ഡഡ്ഡൗട്ടിലേക്ക് നോക്കിയാല്‍ മതിയെന്നാണ് മുന്‍ കെകെആര്‍ പേസര്‍ പറഞ്ഞത്.

ഒരു വര്‍ഷം മുമ്പാണ് വിരാട് കോലിയും ഗൗതം ഗംഭീറും മൈതാനത്ത് ഏറ്റുമുട്ടിയത്. ബാംഗ്ലൂരും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ആ സംഭവത്തിന് ശേഷം ഇതാദ്യമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. എന്നാല്‍ ഗംഭീര്‍ ഇന്ന് കെകെആര്‍ ടീമിന്റെ മെന്റര്‍ ആണെന്ന് മാത്രം. കെകെആറിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മുന്‍ നായകന്‍ കൂടിയായ ഗംഭീര്‍ ഡഗ്ഗൗട്ടിലുണ്ടാകും.

''ഞാന്‍ ബൗണ്ടറി ലൈനിന് പുറത്തുള്ള മത്സരം കൂടി നോക്കിയിരിക്കുകയാണ്. ആര്‍സിബി ഡഗ്ഗൗട്ടിന് അരികിലായി തന്നെ ഗൗതം ഗംഭീറുണ്ടാകും. എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയില്ല. എപ്പോഴും എന്തെങ്കിലും തരത്തില്‍ വാശി വിരാട് ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാല്‍ തന്നെ ആവേശം കയറുമെന്നുറപ്പാണ്'' എന്നാണ് വരുണ്‍ ആരോണ്‍ പറഞ്ഞത്.

IPL 2024

കഴിഞ്ഞ കൊല്ലമല്ല ഗംഭീറും കോലിയും തമ്മിലുള്ള അങ്കത്തിന്റെ തുടക്കം. 2013 ലായിരുന്നു വിരാടും ഗംഭീരും ആദ്യം കോര്‍ക്കുന്നത്. അന്ന് ഗംഭീര്‍ കെകെആര്‍ നായകനും കോലി ആര്‍സിബി നായകനുമായിരുന്നു. ഇരുവരും തമ്മില്‍ മൈതാനത്തു വച്ച് വലിയ പോര് തന്നെ നടന്നു. ഒടുവില്‍ മറ്റ് ടീമംഗങ്ങള്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് പലപ്പോഴിയാ പരോക്ഷമായി ഗംഭീര്‍ കോലിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെയാണ് പോയ വര്‍ഷം ഇരുവരും വീണ്ടും ഉടക്കുന്നത്. തുടക്കം കോലിയും ലക്ൗ താരം നവീന്‍ ഉള്‍ ഹഖും തമ്മിലായിരുന്നു. പിന്നാലെ ഗംഭീര്‍ ഇടപെടുകയായിരുന്നു. കോലിയോട് കയര്‍ത്ത ഗംഭീര്‍ തന്റെ ടീമിലെ താരങ്ങളോട് മത്സര ശേഷം കോലിയെ കാണാന്‍ പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മത്സര ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് ഗംഭീര്‍ സംസാരിക്കുകയും ചെയ്തിരുന്നു.

''ഇത് നവീന്‍ ഉള്‍ ഹഖിന്റെ മാത്രം കാര്യമല്ല. ഏതൊരു താരമാണെങ്കിലും ഞാന്‍ അവനെ പ്രതിരോധിക്കുമായിരുന്നു. അതാണ് എന്റെ ജോലി. ഞാന്‍ അങ്ങനെയാണ്. എതിരെയുള്ള ആള്‍ക്ക് വേണ്ടി ഒരു ബ്രോഡ്കാസ്റ്റര്‍ ജോലി ചെയ്യുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ടെന്നും കരുതി മറ്റൊരാള്‍ക്ക് മേലെ നടന്നു പോകാനുള്ള അവകാശമില്ല'' എന്നാണ് സംഭവത്തെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്.

അന്നത്തെ വഴക്കൊക്കെ പലരും മറന്നുവെങ്കിലും ഇന്ന് കെകആറും ആര്‍സിബിയും ഏറ്റുമുട്ടുമ്പോള്‍ ആ ഓര്‍മ്മകള്‍ മനസിലേക്ക് കടന്നുവരുമെന്നുറപ്പാണ്. എന്നാല്‍ വിരാടോ ഗംഭീറോ ഇപ്പോഴും അന്നത്തെ ദേഷ്യം മനസില്‍ കൊണ്ടു നടക്കുന്നുണ്ടോ എന്നത് കണ്ടറിയണം. എന്തായാലും ഇന്നത്തെ പോരില്‍ തീപാറും എന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Friday, March 29, 2024, 16:45 [IST]
Other articles published on Mar 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+