Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മൂക്ക് കുത്തി വീണ് രോഹിത്; കാരണം ഇന്ത്യന്‍ ടീം സെലക്ഷനും പ്രസ് മീറ്റും: ഷോണ്‍ പൊള്ളോക്ക്

ഐപിഎല്‍ 2024 ന്റെ തുടക്കത്തില്‍ മിന്നും ഫോമിലായിരുന്നു രോഹിത് ശര്‍മ കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് രോഹിത് ശര്‍മയുടെ ഫോം താഴേക്ക് പോകുന്നതാണ് കണ്ടത്. ആദ്യ ആറ് മത്സരങ്ങളില്‍ നിന്നും 261 റണ്‍സ് നേടിയ രോഹിത്തിന് പിന്നീട് ആ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. അടുത്ത ആറ് മത്സരങ്ങളില്‍ നിന്നും രോഹിത്തിന് നേടാന്‍ സാധിച്ചത് വെറും 69 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റും കൂപ്പുകുത്തി. ആദ്യ ആറ് മത്സരങ്ങളില്‍ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 167 ആയിരുന്നുവെങ്കില്‍ പിന്നീടത് 115 ലേക്ക് വീഴുകയായിരുന്നു.

ഇപ്പോഴിതാ രോഹിത് ശര്‍മയുടെ ഫോം നഷ്ടത്തെക്കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക്. ക്യാപ്റ്റന്‍സിയുടെ ബാധ്യത ഇല്ലാതായതോടെ സ്വതന്ത്ര്യമായി ബാറ്റ് ചെയ്തിരുന്ന രോഹിത് ശര്‍മയുടെ പ്രകടനം തുടര്‍ന്ന് താഴേക്ക് പോയെന്നാണ് പൊള്ളോക്ക് ചൂണ്ടിക്കാണിക്കുന്നു.

IPL 2024

''അദ്ദേഹത്തിന് നിരാശ തോന്നുണ്ടാകും. ആവേശകരമായൊരു തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്. ക്യാപ്റ്റന്‍സി പോയതോടെ പഴയ ഫോമിലേക്ക് വന്നുവെന്നുവെന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിരുന്നു. ഇനിയും അദ്ദേഹത്തിന് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ലോകകപ്പിന് മുമ്പ് അദ്ദേഹത്തിന് വീണ്ടും ഫോമിലേക്ക് വരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് പൊള്ളോക്ക് പറഞ്ഞത്. രോഹിത് ശര്‍മ പുറത്തായ രീതികള്‍ അദ്ദേഹത്തെ തളര്‍ത്തുന്നാകുമെന്നാണ് പൊള്ളോക്ക് പറയുന്നത്.

''പുറത്താകുന്ന രീതിയാകും അദ്ദേഹത്തെ കീടുതല്‍ ആശങ്കപ്പെടുത്തുന്നത്. ഇറങ്ങിക്കളിക്കുമ്പോള്‍ അധികം പിഴവു വരുത്താത്ത താരമാണ് അദ്ദേഹം. സമീപകാലത്തായി അദ്ദേഹം തന്റെ ഗെയിമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ചിലത് വായുവിലേക്ക് അനാവശ്യമായി പൊക്കി വിടുകയാണ്. നല്ല പന്തിലാണ് പുറത്താകുന്നതെങ്കില്‍ അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷെ അദ്ദേഹത്തിന്റെ പുറത്താകലുകള്‍ സോഫ്റ്റ് ഡിസ്മിസലുകളായിരുന്നു'' എന്നാണ് പൊള്ളോക്ക് പറഞ്ഞത്.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ പുറത്താകല്‍ താരത്തിന്റെ ആത്മവിശാസത്തെ തകര്‍ക്കുന്നതായിരുന്നു. ഡ്രസ്സിംഗ് റൂമില്‍ നിന്നുമുള്ള രോഹിത് ശര്‍മയുടെ വികാരഭരിതമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പായിരിക്കാം രോഹിത്തിന്റെ മോശം ഫോമിന്റെ കാരണമെന്നും പൊള്ളോക്ക് അഭിപ്രായപ്പെടുന്നുണ്ട്.

''കഴഞ്ഞ രണ്ട് ആഴ്ചകളായി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. സന്തുലിതമായ ടീം കണ്ടെത്താനും ഏത് താരത്തെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നുമൊക്കെ. പെട്ടെന്ന് ക്യാപ്റ്റന്‍സി മോഡിലേക്ക് തിരികെ വന്നു. തിരഞ്ഞെടുപ്പും പ്രസ് കോണ്‍ഫിറന്‍സും വിശദീരണവുമൊക്കെ സ്ട്രസ് നല്‍കിക്കാണും'' എന്നാണ് പൊള്ളോക്ക് പറയുന്നത്.

അതേസമയം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഐപിഎല്‍ മോഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. പോയന്റ് ടേബിളില്‍ ഒമ്പതാമതാണ് മുംബൈയുടെ സ്ഥാനം. രോഹിത് ശര്‍മയ്ക്ക് പകരം ഈ സീസണില്‍ മുംബൈയെ നയിച്ചത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്തിനെ തങ്ങളുടെ ആദ്യ സീസണില്‍ ചാമ്പ്യന്മാരാക്കാനും ഹാര്‍ദിക്കിന് സാധിച്ചിരുന്നു.

എന്നാല്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുളള തീരുമാനം മുംബൈ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. മുംബൈയുടെ പ്രകടനത്തെ പോലും ഈ വിമര്‍ശനങ്ങളും പ്രതികരണങ്ങളും ബാധിച്ചിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍. നായകനായുള്ള മുംബൈയിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവും നല്ല ഓര്‍മ്മകളൊന്നും സമ്മാനിച്ചിട്ടില്ല. അതേസമയം അടുത്ത സീസണില്‍ മുംബൈ രോഹിത് ശര്‍മയെ നിലനില്‍ത്തില്ലെന്നാണ് കരുതപ്പെടുന്നത്.

Story first published: Tuesday, May 7, 2024, 16:48 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+