Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ക്രിക്കറ്റില്‍ ഫോക്കസ് ചെയ്യൂ, പാര്‍ട്ടിയിലല്ല; ഫസ്റ്റ് ക്ലാസ് കളിച്ച് വരൂ; പൃഥ്വി ഷായോട് അക്രം

തട്ടി മുട്ടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇതുവരേയും എത്തിയത്. ഒരു ഘട്ടത്തില്‍ പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന ടീം ഇപ്പോഴും തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയങ്ങളും ആറ് പരാജയങ്ങളുമാണ് ഡല്‍ഹിയ്ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഡല്‍ഹിയ്ക്ക് ഇനി നേരിടാനുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനേയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയുമാണ്. ഡല്‍ഹിയെ പോലെ തന്നെ ഇരുടീമുകളും പ്ലേ ഓഫ് സാധ്യതയുള്ളവരാണ്.

തുടക്കത്തിലെ താളപ്പിഴകളില്‍ നിന്നും സീസണിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ താളം കണ്ടെത്താന്‍ ഡല്‍ഹിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയുടെ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇതുവരേയും താളത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. പോയ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 100 ന് അടുത്ത് മാത്രമാണ് പൃഥ്വി ഷായ്ക്ക് നേടാന്‍ സാധിച്ചിരുന്നത്. അവിടെ നിന്നും മുന്നോട്ട് വരാന്‍ ഈ സീസണില്‍ സാധിച്ചിട്ടുണ്ടെങ്കിലും തന്റെ സ്വാഭാവിക ഫോമിലേക്ക് എത്താന്‍ പൃഥ്വിയ്ക്ക് സാധിച്ചിട്ടില്ല.

IPL 2024

ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും പൃഥ്വി ഷായ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത് 198 റണ്‍സ് മാത്രമാണ്. 163.64 ആണ് പൃഥ്വി ഷായുടെ സ്‌ട്രൈക്ക് റേറ്റ്. രാജസ്ഥാനെതിരായ ഡല്‍ഹിയുടെ ഒടുവിലത്തെ മത്സരത്തില്‍ പൃഥ്വി ഷാ പ്ലെയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും അഭിഷേക് പൊറേലും ചേര്‍ന്ന് ഡല്‍ഹിയ്ക്ക് വെടിക്കെട്ട് തുടക്കമായിരുന്നു ഈ മത്സരത്തില്‍ നല്‍കിയത്.

ഇപ്പോഴിതാ പൃഥ്വി ഷായുടെ മോശം ഫോമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം വസീം അക്രം. പൃഥ്വി ഷായുടെ കഴിവിനെ പ്രശംസിക്കുന്ന പാക് ഇതിഹാസത്തിന് നല്‍കാന്‍ ഒരു ഉപദേശവുമുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്ത വലയുകയാണ് പൃഥ്വി. ഏറെ നാളായി താരം ടീമില്‍ നിന്നും പുറത്തായിട്ട്. കളിക്കളത്തിന് പുറത്തെ വിവാദങ്ങളും താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്.

''ഈ വര്‍ഷം ഞാന്‍ അവനെ അടുത്തു നിന്നു കണ്ടിട്ടില്ല. പക്ഷെ അവന്‍ ബേസിക് കാര്യങ്ങളിലേക്ക് മടങ്ങിയെത്തണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം. വലിയ സ്‌കോറുകള്‍ കണ്ടെത്തണം. ക്രിക്കറ്റിലാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ പാര്‍ട്ടികളിലല്ല. അവനില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. തിരികെ പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം. ഒരുപാട് സെഞ്ചുറികള്‍ നേടി തിരികെ വരൂ. അതേയുള്ള ഇനിയൊരു വഴി. കുറുക്കുവഴികളില്ല. സമയം അവന് അനുകൂലമാണ്'' എന്നാണ് വസീം അക്രം പറഞ്ഞത്.

2021 ലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലായിരുന്നു പൃഥ്വി ഷാ കളിച്ചത്. ''അവന്‍ സ്ഥിരമായി കളിക്കണം. ഓഫ് ഫീല്‍ഡിലും സ്വയം നോക്കണം. വിരമിച്ച ശേഷം എത്ര പാര്‍ട്ടികളില്‍ വേണമെങ്കിലും പങ്കെടുത്തോളൂ. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ'' എന്നും വസീം അക്രം പറയുന്നുണ്ട്. അതേസമയം മെയ് 12 നാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ബാംഗ്ലൂരാണ് ഡല്‍ഹിയുടെ അടുത്ത എതിരാളികള്‍.

Story first published: Friday, May 10, 2024, 14:46 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+