Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം

ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടും കണ്ടെത്തണം. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലിടം നേടാന്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് കൂടി കളത്തിലേക്ക് വന്നതോടെ മത്സരം കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമിലെടുക്കേണ്ടതില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം എസ് ബദ്രിനാഥ് പറയുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ ഡികെ മിന്നും ഫോമിലാണുള്ളത്. മുതിര്‍ന്ന താരമായ ദിനേശ് കാര്‍ത്തിക്കിന് പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ബദ്രിനാഥ് പറയുന്നത്. ദിനേശ് കാര്‍ത്തിക്കിനെ ഫിനിഷര്‍ റോളില്‍ പരീക്ഷിക്കാമെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും റിങ്കു സിംഗുമെല്ലാം ഒരുപാട് മുകളിലാണെന്നാണ് ബദ്രിനാഥ് പറയുന്നത്.

IPL 2024

''ദിനേശ് കാര്‍ത്തിക്കിനെ സെലക്ട് ചെയ്താല്‍ അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കേണ്ടി വരും. ദിനേശ് കാര്‍ത്തിക്കിനെപ്പോലൊരു താരത്തിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടമുണ്ടോ എന്നാണ് ചോദ്യം. സത്യസന്ധമായി പറയട്ടെ, അദ്ദേഹം തന്റെ കരിയറിന്റെ സായാഹ്നത്തിലാണ്. അദ്ദേഹത്തെ സ്‌ക്വാഡില്‍ എടുത്തതുകൊണ്ട് ഉപകരിക്കുമെന്ന് തോന്നുന്നില്ല. അത് ശരിയായ രീതിയല്ല. ഞാന്‍ ഒരു യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുക. പക്ഷെ അദ്ദേഹമാണ് നിങ്ങള്‍ക്ക് വേണ്ട ഫിനിഷര്‍ എന്നാണെങ്കില്‍ സെലക്ട് ചെയ്‌തോളൂ'' എന്നാണ് ബദ്രിനാഥ് പറഞ്ഞത്.

''പക്ഷെ ഫിനിഷര്‍ റോളിലേക്ക് ഒരുപാട് ഓപ്ഷനുകളുണ്ട്. ഹാര്‍ദിക് പാണ്ഡ്യ പ്ലെയിംഗ് ഇലവനിലുണ്ടാകും. ആ ക്യാറ്റഗറി വളരെ റെയര്‍ ആയതാണ്. മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറുമില്ല. അതുകൊണ്ട് അവന്‍ തന്നെയായിരിക്കും. ജഡേജയെ നോക്കിയാല്‍ അദ്ദേഹവും ഫിനിഷറാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. റിങ്കു സിംഗ് ഗംഭീരമാണ്. അവരെയൊക്കെ മറി കടക്കാന്‍ ഡികെയ്ക്ക് സാധിക്കുമോ? കീപ്പറായി ഞാന്‍ കാണുന്നത് റിഷഭ് പന്തിനെയാണ്'' എന്നും അദ്ദേഹം പറയുന്നുണ്ട്.

ഈ സീസണില്‍ ആര്‍സിബിയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ രണ്ടാമത്തെ താരമാണ് ദിനേശ് കാര്‍ത്തിക്. മുന്നിലുള്ളത് വിരാട് കോലിയാണ്. ഏഴ് മത്സരങ്ങളില്‍ നിന്നും ദിനേശ് കാര്‍ത്തിക് 251 റണ്‍സ് നേടിയിട്ടുണ്ട്. 196.09 ആണ് ദിനേശ് കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. അതേസമയം നേരത്തെ 2022 ല്‍ ഐപിഎല്ലിലെ മിന്നും പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആ വര്‍ഷത്തെ ലോകകപ്പ് ടീമിലേക്ക് എടുത്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 14 റണ്‍സ് മാത്രമാണ് ഡികെ ലോകകപ്പില്‍ നേടിയത്.

''ഇവരേക്കാളൊക്കെ നല്ലതാണ് ഡികെ എന്ന് സെലക്ടര്‍മാര്‍ക്ക് തോന്നുകയാണെങ്കില്‍ മുന്നോട്ട് പോകാം. ടൂര്‍ണമെന്റ് മൊത്തം അദ്ദേഹത്തിനൊപ്പം നില്‍ക്കണം. ഒരു അവസരം കൂടി നല്‍കാം. എനിക്ക് ദിനേശ് കാര്‍ത്തിക്കിനോട് അതിയായ ബഹുമാനമുണ്ട്. പക്ഷെ ചുറ്റുമൊന്ന് നോക്കണം. റിഷഭ് പന്തിനെയോ റിങ്കു സിംഗിനെയോ എടുക്കണം. അവര്‍ അവസരം അര്‍ഹിക്കുന്നുണ്ട്'' എന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍സിബിയുടെ അടുത്ത മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ്.

Story first published: Tuesday, April 23, 2024, 20:41 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+