Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് ശര്‍മയെ ഈ യുവതാരം കളിക്കിടെ അപമാനിച്ചോ? പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം രോഹിത് ശര്‍മ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കൈമാറിയ സീസണ്‍ ആണിത്. തന്റെ നായകത്വത്തിന് കീഴില്‍ കളിച്ചിരുന്ന ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത്തിന് കളിക്കേണ്ടി വരുന്ന സാഹചര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇന്നത്തെ മത്സരത്തില്‍ നിന്നുമുള്ളൊരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

മുന്‍ നായകനും ഇതിഹാസ താരവുമായ രോഹിത് ശര്‍മയെ യുവതാരം ലൂക്ക് വുഡ് അപമാനിച്ചുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം. തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന താരമാണ് ലൂക്ക് വുഡ്. രോഹിത് ശര്‍മ തന്നോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ കണ്ടഭാവം നടിക്കാതെ കടന്നു പോകുന്ന ലൂക്കിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രോഹിത് ശര്‍മയെ ലൂക്ക് വുഡ് അപമാനിച്ചുവെന്നാണ് വീഡിയോ കണ്ട ആരാധകര്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ വാദത്തിന് പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമല്ല. രോഹിത് ശര്‍മയെ പോലെ മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ, മുംബൈയുടെ മുന്‍ നായകനെ അവഗണിക്കാനും അപമാനിക്കാനും ലൂക്ക് വുഡ് ഒരിക്കലും തയ്യാറാകില്ലെന്ന് വേണം കരുതാന്‍. ഒരുപക്ഷെ രോഹിത് വിളിച്ചതും അഭിനന്ദിച്ചതുമൊന്നും ഗ്യാലറിയിലെ ബഹളം കാരണം വുഡ് കേള്‍ക്കാതെ പോയതാകുമെന്നാണ് കരുതപ്പെടുന്നത്.

IPL 2024

അതേസമയം ഇന്ന് ആരാധകരില്‍ നിന്നും കടുത്ത അപമാനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ടത്. പോയ രണ്ട് സീസണിലും ഗുജറാത്തിന്റെ നായകനായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. തങ്ങളുടെ ആദ്യ സീസണില്‍ ഗുജറാത്തിനെ പാണ്ഡ്യ ചാമ്പ്യന്മാരാക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ കീഴില്‍ കളിച്ചിരുന്ന പാണ്ഡ്യയെ മുംബൈ ഈ സീസണില്‍ തിരികെ കൊണ്ടു വരികയായിരുന്നു. എന്നാല്‍ തിരികെ വരുമ്പോള്‍ പാണ്ഡ്യയെ മുംബൈ നായകനാക്കുകയും ചെയ്തു.

രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി ക്യാപ്്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്താണ് പാണ്ഡ്യയെ മുംബൈ നായകനാക്കിയത്. ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച, തങ്ങള്‍ക്ക് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിത്തന്ന രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതും അത് നടപ്പിലാക്കിയ രീതിയും മുംബൈ ആരാധകരില്‍ കടുത്ത അമര്‍ഷം ജനിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും പുറമേയുമെല്ലാം മുംബൈ ആരാധകര്‍ ആ അമര്‍ഷം അറിയിക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ മത്സരം ആരംഭിക്കും മുമ്പ് തന്നെ സ്റ്റേഡിയത്തിന് പുറത്ത് രോഹിത് ശര്‍മയ്ക്കായി ആര്‍പ്പുവിളികള്‍ ആരംഭിച്ചിരുന്നു ആരാധകര്‍. ടോസിനായി മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മൈതാനത്തിലേക്ക് വന്നപ്പോള്‍ രോഹിത് ചാന്റുകളുമായാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്. മുംബൈ നായകനോടുള്ള തങ്ങളുടെ അനിഷ്ടം വെളിവാക്കുന്നതായിരുന്നു ആരാധകരുടെ പ്രതികരണം.

അതേസമയം ഗുജറാത്തിനെതിരെ ടോസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിന് ശേഷം ഗുജറാത്ത് ആരാധകര്‍ക്ക് നന്ദി പറഞ്ഞ പാണ്ഡ്യ മുംബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത് ശുബ്മന്‍ ഗില്‍ ആണ്. നായകനായി ഗില്ലിന്റെ ആദ്യ സീസണ്‍ ആണിത്. നായകനായുള്ള ഗില്ലിന്റെ മികവും ഈ സീസണില്‍ വിലയിരുത്തപ്പെടും.

Story first published: Sunday, March 24, 2024, 22:32 [IST]
Other articles published on Mar 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+