Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ചെന്നൈയോ ബാംഗ്ലൂരോ? ആരാകും പ്ലേ ഓഫിലെ നാലാമന്‍? പ്രവചനവുമായി ബ്രയാന്‍ ലാറ

ഐപിഎല്ലിലെ കരുത്തന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നാളെ ഏറ്റുമുട്ടും. പ്ലേ ഓഫിലേക്കുള്ള എന്‍ട്രി നേടാനുള്ള പോരാട്ടത്തിലാണ് ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളില്‍ നിന്നും 14 പോയന്റുകളാണ് ചെന്നൈയ്ക്കുള്ളത്. +0.528 ആണ് ചെന്നൈയുടെ നെറ്റ് റണ്‍ റേറ്റ്. അതേസമയം 13 മത്സരങ്ങളില്‍ നിന്നും 12 പോയന്റുകളാണ് ബാംഗ്ലൂരിനുള്ളത്. +0.387 ആണ് ബാംഗ്ലൂരിന്റെ നെറ്റ് റണ്‍ റേറ്റ്. കൊല്‍ക്കത്തയും രാജസ്ഥാനും ഹൈദരാബാദും നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. അതുകൊണ്ട് അവസാന സ്‌പോട്ടി ശക്തമായ മത്സരമാകും ചെന്നൈയും ബാംഗ്ലൂരും തമ്മില്‍ നടക്കുക.

ബാംഗ്ലൂരിനെ സംബന്ധിച്ചാണ് നാളത്തെ മത്സരം കൂടുതല്‍ നിര്‍ണായകം. ജയത്തില്‍ കുറഞ്ഞതൊന്നും ബാംഗ്ലൂര്‍ ആഗ്രഹിക്കുന്നില്ല. അതേസമയം നെറ്റ് റണ്‍ റേറ്റ് വീഴാതെ നോക്കിയാല്‍ തോറ്റാലും ചെന്നൈയ്ക് പ്ലേ ഓഫ് സാധ്യതയുണ്ട്. മത്സരത്തിന് മുന്നോടിയായി ആരായിരിക്കും ജയിക്കുക എന്നതില്‍ തന്റെ പ്രവചനവുമായി എത്തിയിരിക്കുയാണ് വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ.

IPL 2024

ആര്‍സിബിയ്ക്കാണ് ലാറ സാധ്യത കല്‍പ്പിക്കുന്നത്. ''ഫോം മാത്രമല്ല കാര്യം. ആര്‍സിബി തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിച്ചു വരികയാണ്. ഒരു ടീമും ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയിട്ടുമില്ല. മികച്ച ഫോമുള്ള വിരാട് കോലിയുണ്ട്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റ് താരങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി നിറവേറ്റുന്നുവെന്നതാണ്. ടീമിന്റെ വിജയത്തില്‍ അത് വളരെ നിര്‍ണായകമാണ്. ഫോമും ഘടകം തന്നെയാണ്'' എന്നാണ് ലാറ പറയുന്നത്.

''ആര്‍സിബി ഇതുവരേയും ഐപിഎല്‍ ജേതാക്കളായിട്ടില്ല. അതിനാല്‍ വിജയിക്കാനുള്ള ദാഹം അവര്‍ക്കുണ്ട്. ഈ മത്സരം അവരെ പ്ലേ ഓഫിലേക്ക് എത്തിക്കും. ഇത് വലിയ അവസരമാണ്. നല്ല ഫോമിലാണ്. വിജയിക്കാനുള്ള ദാഹമുണ്ട്. മുതിര്‍ന്ന താരങ്ങളായ ഡുപ്ലെസിസും വിരാടും സിറാജും നന്നായി കളിക്കുന്നുണ്ട്. യുവതാരങ്ങളും നന്നായി കളിക്കുന്നു. ആര്‍സിബിയുടെ മൊമന്റം അവരെ മുന്നോട്ടു കൊണ്ടു പോകും എന്നാണ് കരുതുന്നത്. അവര്‍ ചെന്നൈയ്‌ക്കെതിരെ കളിക്കുന്നതും കണ്ടിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ വിജയിക്കും'' എന്നാണ് ലാറ പറയുന്നത്.

സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമായിരുന്നു ആര്‍സിബിയ്ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നത്. വിരാട് കോലി മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ടീം പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു. എന്നാല്‍ സീസണിന്റെ രണ്ടാം പകുതി കണ്ടത് ആര്‍സിബിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ചെന്നൈയ്‌ക്കെതിരെ ബാംഗ്ലൂര്‍ പോരിനിറങ്ങുന്നത്. ആരാകും പ്ലേ ഓഫിലെ അന്തിമ പോരാളികള്‍ എന്നറിയാന്‍ കാത്തിരിക്കാം.

Story first published: Friday, May 17, 2024, 17:20 [IST]
Other articles published on May 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+