Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കപ്പ് വീണ്ടും കൊല്‍ക്കത്തയിലേക്ക്? മൂന്ന് കാരണങ്ങള്‍

മിന്നും ഫോമിലാണ് ഇരുവട്ടം ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നേറുന്നത്. നിലവില്‍ പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് കെകെആര്‍. എട്ട് മത്സരങ്ങളില്‍ അഞ്ചിലും വിജയിക്കാന്‍ കെകെആറിന് സാധിച്ചിട്ടുണ്ട്. പ്ലേ ഓഫിലേക്കുള്ള യാത്രയിലാണ് കെകെആര്‍. ഒരുപക്ഷെ ഈ സീസണില്‍ കപ്പുയര്‍ത്താനും കെകെആറിന് സാധിച്ചേക്കാം.

എന്തുകൊണ്ട് കെകെആര്‍ ഈ സീസണില്‍ കപ്പുയര്‍ത്തിയേക്കാം? മൂന്ന് കാരണങ്ങള്‍ ഇതാ

IPL 2024

വെടിക്കെട്ട് ഓപ്പണര്‍മാര്‍: ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയാണ് സുനില്‍ നരെയ്‌നും ഫിലിപ്പ് സാള്‍ട്ടും. ആദ്യ പന്തു മുതല്‍ എതിരാളികളെ കടന്നാക്രമിക്കുന്നവരാണ് ഇരുവരും. അതുകൊണ്ട് തന്നെ മിക്ക മത്സരങ്ങളിലും എതിരാളികള്‍ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ കെകെആറിന് സാധിക്കാറുണ്ട്. സുനില്‍ നരെയ്‌ന്റെ പ്രൊമോഷനെ എല്ലാ അര്‍ത്ഥത്തിലും ന്യായീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിവുറ്റ യുവനിര: രഘുവംശി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, ഹര്‍ഷിത് റാണ തുടങ്ങിയവരെല്ലാം ഈ സീസണില്‍ ശ്രദ്ധ നേടിയ കെകെആര്‍ താരങ്ങളാണ്. ബാറ്റിംഗില്‍ രഘുവംശിയും രമണ്‍ദീപും കെകെആറിന് മികച്ച ചില സംഭവകള്‍ നല്‍കിയവരാണ്. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ നേടാന്‍ ഹര്‍ഷിതിനും വൈഭവിനും സാധിച്ചിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും മികച്ച യുവതാരങ്ങളുടെ സംഘങ്ങളിലൊന്നാണ് കെകെആറിനുള്ളത്.

സ്പിന്‍ കരുത്ത്: കെകെആര്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന് ബൗളിംഗ് നിരയുടെ പ്രകടനമാണ്. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും സുയാഷ് ശര്‍മയും ഉണ്ടെങ്കിലും കെകെആര്‍ സ്പിന്നര്‍മാര്‍ പേരിനൊപ്പം ഉയര്‍ന്നിട്ടില്ല. എന്നാല്‍ മുന്നോട്ട് പോകവെ സ്പിന്നര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നോക്കൗട്ട് മത്സരങ്ങള്‍ തങ്ങളുടെ സ്പിന്‍ കരുത്ത് കെകെആറിന് മറ്റു ടീമുക്കള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ സഹായകരമാകും എന്നുറപ്പാണ്.

മികച്ച ഫോമിലാണ് കെകെആര്‍ നിലവില്‍ കളിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഇന്ന് കെകെആര്‍ ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ കെകെആര്‍ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്ത നേടിയ 261 റണ്‍സ് പഞ്ചാബ് പത്തൊമ്പതാം ഓവറില്‍ മറികടക്കുകയായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം. മികച്ച സ്‌കോര്‍ നേടിയിട്ടും വിജയിക്കാനാകാതെ പോയത് കൊല്‍ക്കത്തയ്ക്ക് ക്ഷീണമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് വിജയിച്ച് തിരികെ വരികയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം.

നിലവില്‍ കൊല്‍ക്കത്ത പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താനുള്ളത്. രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാമതുള്ളത്. രാജസ്ഥാന് 16 പോയന്റുകളാണുള്ളത്. കൊല്‍ക്കത്തയ്ക്കുള്ളത് 10 പോയന്റുകളുമാണുള്ളത്. മൂന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും നാലാമതുള്ള സണ്‍ റൈസേഴ്‌സ് ഹൈദാരാബാദിനും പത്ത് പോയന്റുകളാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗവിനും ആറാമതുള്ള ഡല്‍ഹിയ്ക്കും പത്ത് പോയന്റായതിനാല്‍ ആരൊക്കെ പ്ലേ ഓഫ് യോഗ്യത നേടുമെന്നത് കണ്ടറിയണം.

Story first published: Monday, April 29, 2024, 15:34 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+